മർമറേഷൻ ( Murmuration )

വലിയ കൂട്ടങ്ങളായി സഞ്ചരിക്കുന്ന ചെറിയ പക്ഷികളും മത്സ്യങ്ങളും ചില പ്രാണികളുമെല്ലാം വിസ്മയിപ്പിക്കുന്ന കൃത്യതയോടെ ഗതി വ്യതിയാനങ്ങൾ നടത്താറുണ്ട് ...

എല്ലാ തലച്ചോറുകളും കേന്ദ്രീകൃതമായ ഒന്നിനോട് ബന്ധപ്പെടുത്തിയിരിക്കുന്നു എന്ന് തോന്നുംമ്പോലെയാണ് ചലനങ്ങളുടെ ഏകീകരണം .. !
ഇരപ്പിടിയന്മാരെ തീർത്തും ആശയക്കുഴപ്പത്തിലാക്കാൻ ഇത്തരം സിംക്രണൈസ് 'വെട്ടിത്തെറിക്കലുകളും' വേഗ ചലനങ്ങളും സഹായിക്കാറുണ്ട് ..
പരിണാമപരമായി പല ജീവി വർഗ്ഗങ്ങൾക്ക് ആർജ്ജിചച്ചിട്ടുള്ള സവിശേഷ ശേഷിയാണിത് ..
നൂറുമുതൽ പതിനായിരക്കണക്കിന് വരെയുള്ള കൂട്ടങ്ങൾ എങ്ങിനെയാണ് ക്ഷണനേരം കൊണ്ട് ഏകീകൃതമായി വെട്ടി തെറിച്ച് പറക്കുകയോ നീന്തുകയോ ചെയ്യുന്നത് എന്നത് ഒരുപാട് നാളുകൾ ഗവേഷകരെ കുഴക്കിയിട്ടുള്ള ചോദ്യമാണ് .
മർമറേഷൻ (Murmuration) എന്നാണ് പക്ഷികൂട്ടങ്ങളിലെ ഇത്തരം സമന്വയാത്മകമായ വെട്ടിപറക്കലുകൾ അറിയപ്പെടുന്നത് , വിവിധ സ്പീഷീസുകളിൽ Murmuration കാണാറുണ്ട് ..
അതിജീവനത്തിന് വളരെ സഹായകരമായ ഒരു ജൈവപരിണാമമാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ...
താരതമ്യേന ലളിതമായ മസ്തിഷ്കമുള്ള പക്ഷികൾക്ക് എങ്ങിനെയാണ് ഇത് സാധിക്കുന്നത് ??
സത്യത്തിൽ മസ്തിഷ്ക്കത്തിൽ പ്രോസസിങ്ങ് ഒന്നും വേണ്ടാത്ത ഒരു തരം റിഫ്ലക്സീവ് ചലനങ്ങൾ മാത്രമാണ് ഇവ .
ഓരോ പക്ഷിയും യാന്തികമായി തൊട്ടടുത്ത പക്ഷിയുടെ ചലനങ്ങൾക്ക് അനുസരിച്ച് വെട്ടിമാറി പറക്കുന്ന രീതിയാണ് ഇത്....
ഇരപിടിയൻമാരായ വലിയ പക്ഷികളുംമറ്റും പക്ഷികൂട്ടങ്ങളുടെ ഇത്തരം 'മേഘചലനങ്ങൾ' കണ്ട് കണ്ണ് മിഴിച്ച് കിളിപോയി പിൻവാങ്ങുകയാണ് പതിവ്.
അതിജീവനത്തിനായുള്ള ഈ അനുകൂലനം ചിലപ്പോഴെങ്കിലും പക്ഷികൾക്ക് ദുരന്തമായി മാറാറുണ്ട് ..
വലിയ പക്ഷികളോ മറ്റോ വേട്ടയാടാൻ ശ്രമിക്കുമ്പോഴോ വലിയ ശബ്ദങ്ങൾ.കേൾക്കുമ്പോഴോ ഒക്കെ പക്ഷികൾ ഒരുമിച്ച് പറന്ന് പെട്ടന്ന് ആശ്രദ്ധയോടെ തറയിലോ ഉയർന്ന പാറയിലോ മരങ്ങളിലോ ഇടിച്ച് വീഴാറുണ്ട് ...
പറക്കുന്ന പക്ഷികൾ എവിടെയെങ്കിലും ഇടിച്ചാൽ പെട്ടന്ന് ചത്ത് വീഴും.. കൊക്കിലൂടെ ഇമ്പാക്റ്റ് ഫോഴ്‌സ് നേരെ തലച്ചോറിലേക്ക് പകരപ്പെടുന്നതിനാലാണ് ഇങ്ങനെ എളുപ്പത്തിൽ മരണം സംഭവിക്കുന്നത് ..
ഇനി ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന വീഡിയോ നോക്കൂ .. (Link)
ഈ കഴിഞ്ഞ ദിവസം മെക്‌സിക്കോയിൽ സംഭവിച്ചതാണ് ...
ആയിരക്കണക്കിന് യെല്ലോ ഹെഡ്ഡഡ് ബ്ളാക്ക് ബേഡ്സ് മാനത്ത് നിന്ന് ശക്തമായി തറയിൽ ഇടിച്ചു വീഴുന്നതും അതിൽ നൂറുകണക്കിന് പക്ഷികൾ ഒരുമിച്ച് ചത്തു മലച്ചതുമാണ് ഈ സെക്യൂരിറ്റി ക്യാമറ ദൃശ്യം ..
യൂ എഫ് ഓ , പോയിസൺ ഗ്യാസ് , റേഡിയേഷൻ , 5G , സ്‌പേസ് ടൈം അനോമലി എന്നിങ്ങനെ പലപല കോൺസ്പിരസി തിയറികളും റിലീസാകാനിരിക്കുന്നു ..
നിങ്ങൾക്ക് എന്തായാലും കാര്യം മനസ്സിലായല്ലോ ...
ഇല്ലെങ്കിൽ നിങ്ങളുടെ അനുമാനങ്ങൾ എഴുതൂ ...
സ്നേഹ പൂർവം : കിരൺ കണ്ണൻ
Link to Facebook Post
Posted on Feb 15, 2022

അഭിപ്രായങ്ങള്‍