ഈ പ്രണയദിനം ഞാനെന്റെ പ്രിയപ്പെട്ട കൂട്ടികാരികൾക്ക് സമർപ്പിക്കുന്നു ..!
ഞാൻ എന്ന വ്യക്തിയെ പരുവപ്പെടുത്തിയെടുത്തത് അവരല്ലാമാണ് ...
ആശയ വിയോജിപ്പുകൾ പറയുംമുൻപ് ഒരിത്തിരി ചിന്തയുടെ നിശ്ശബ്ദത വേണമെന്ന് പഠിച്ചത് പേലവമായ പെൺ മനസ്സുകളെ വേദനിപ്പിക്കാതിരിക്കാനാണ് ..
വാചകങ്ങൾക്കിടയിലെ ചിന്തകളുടെ ആർധവിരാമം തരുന്ന പക്വമായ സ്വാസ്ഥ്യം ആശയ സംവാദങ്ങളെ സർഗാത്മകമാക്കുമെന്ന് പഠിച്ചെടുത്തത് എന്റെ പ്രിയപ്പെട്ട പെൺകുട്ടികളിൽ നിന്നാണ് ..
എന്റെ പെൺ കൂട്ടുകാരെ എന്നും ഞാനെന്റെ സമകാലികമായ ചങ്ങാത്തങ്ങളുടെ പരിസരങ്ങളിലേക്ക് പടർത്തി വളർത്താൻ ഇഷ്ടപ്പെട്ടിരുന്നു ...
എന്റെ പ്രണയങ്ങളൊന്നും 'ഞാനും അവളും' എന്നതായിരുന്നില്ല; മറിച്ച് അവയെല്ലാം 'ഞങ്ങളും ഞങ്ങളുടെ കൂട്ടുകാരും' ഉൾച്ചേരുന്ന സ്നേഹനിർഭരമായ ജൈവവ്യസ്ഥകളായിരുന്നു.
എന്റെ ഏറ്റവും നല്ല ആൺ കൂട്ടുകാരിൽ പലരെയും എനിക്കെന്റെ കൂട്ടുകാരികളിലൂടെ ലഭിച്ചതാണ് ..
അതിൽ അവരുടെ പഴയ കാമുകന്മാരും കൂട്ടുകാരും സഹോദരങ്ങളുമല്ലാമുണ്ടായിരുന്നു ..
നല്ല പെൺ സുഹൃത്തുക്കൾ ഉണ്ടാകുമ്പോഴാണ് പുരുഷൻ സമൂഹത്തിനോട് ആർദ്രമായി ഇടപെടാൻ കഴിയുന്ന നല്ല സാമൂഹ്യ ജീവിയായി മാറുന്നത് എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു .
ഒരൊറ്റ കൂട്ടുകാരിയും എന്നെ പിരിഞ്ഞു പോയിട്ടില്ല ഞാൻ അവരെയും ...
ഈ ഭൂമിയിൽ പ്രണയം പുലരണം ..
കവി ഒ.എൻ.വി എഴുതിയതുപോലെ
"വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയില്, സ്നേഹിച്ചു നമ്മളനശ്വരരാവുക! സ്നേഹിച്ചു തീരാത്തൊരാത്മാക്കളാവുക...!!"
സ്നേഹപൂർവം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ