Google Lens & Little Zid !
എ ഐ കാലത്തെ പഠനം .
സിഡിന് ഇപ്പോൾ അഞ്ചര വയസ്സായി 'ഫ്ലിപ്പ് ക്ലാസ് റൂം' എന്ന പഠനരീതിയിലൂടെയാണ് അവൻ കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്നത് എന്നു തോന്നുന്നു ..
സ്‌കൂളിൽനിന്ന് അവന് ലഭിക്കുന്നത് കാര്യങ്ങൾ പുറത്തുനിന്ന് പഠിച്ചെടുക്കാനുള്ള ജിജ്ഞാസയാണ് .
ഇതിനകം പഠിച്ചെടുത്ത ഏറിയ കാര്യങ്ങളും 'കണ്ണ് കേടാവും എന്ന് ശകാരിച്ച് കുട്ടികളിൽ നിന്ന് വാങ്ങി ഒളിപ്പിച്ചു വയ്ക്കുന്ന ടാബ്‌ലറ്റിലെയും മൊബൈലിലെയും യൂട്യൂബിൽ നിന്നും ഗൂഗിളിൽ നിന്നുമല്ലാമാണ് .
വീട്ടിലെ ഫ്രിഡ്ജിന്റെ ഫ്രീസർ കുഞ്ഞുങ്ങളുടെ പരീക്ഷണ ശാലയാണ്! പല പല മിശ്രിതങ്ങൾ കപ്പിലും ഗ്ലാസ്സിലും ബലൂണിമെല്ലാം നിറച്ച് തണുപ്പിച്ച് ഐസ് ഉണ്ടാക്കാനും, അവ ഓരോന്നും ഐസ് ആവാനെടുക്കുന്ന കാലതാമസവും വ്യാപ്ത വികസനവും അവർക്ക് ഏകദേശമായി അറിയാം .
കസേരയിൽ നിന്ന് അലമാരയിലേക്കും അവിടുന്ന് മേശയിലേക്കുമെല്ലാം നൂലുകൾ വലിച്ചുകെട്ടി അവർ പല പല പരീക്ഷണങ്ങളും ചെയ്യുന്നു .!
ഒറ്റമുറിയും ഹാളും ചേർന്ന ചെറിയ വീടാണ് ഞങ്ങളുടേത്; സാധനങ്ങൾ ഒതുക്കി വച്ചാൽ പോലും അനായാസ സഞ്ചാരത്തിന് വേണ്ടത്ര ഇടം കാണില്ല അതിനിടയിലൂടെയാണ് നൂലുകളുടെ കൃത്രിമ മാറാലകൂടൊക്കെ ഉണ്ടാക്കുന്നത് !
പരിമിതമായ സ്ഥലത്തിൽ ഞങ്ങൾ നാലുപേരും പരസ്പരം ഉള്ളറിഞ്ഞ് വളരുന്നു ..
കുഞ്ഞുങ്ങൾ എന്തൊക്കെയാണ് കാണുന്നത് എന്നും ഇന്റർനെറ്റ് എന്തൊക്കെ 'അറിവുകളാണ്' കൊടുക്കുന്നത് എന്നും ഞങ്ങൾക്കറിയാൻ എളുപ്പമാണ് ..
ഞങ്ങൾ അവരെ പഠിക്കാൻ പഠിപ്പിക്കുകയാണ് ..
സിഡിന് ഇപ്പോൾ ഗൂഗിളിനോടും സിരിയോടും ടൈപ്പ് ചെയ്യാതെ വോയ്‌സ് കമാന്റിലൂടെ സംശയങ്ങൾ ചോദിക്കാനറിയാം .
കൃത്യമായ ഉത്തരം കിട്ടിയില്ലെങ്കിൽ ചേച്ചി ഇള അവനെ സഹായിക്കും .
ഓരോരോ വസ്തുക്കളുടെയും ചിത്രങ്ങൾ മൊബൈലിൽ എടുത്ത് ഗൂഗിൾ ലെൻസിൽ പരിശോധിക്കും; ഒട്ടുമിക്ക അവസരങ്ങളിലും കൃത്യമായ ഉത്തരങ്ങളാണ് ഗൂഗിൾ നൽകുക ..
സെർച്ച് റിസൽട്ടിന്റെ പുറകെ പരതി പരതി പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും അത് ഞങ്ങളോട് പറയാനും അവന് ഉത്സാഹമാണ് .
തെറ്റുകൾ അപ്പപ്പോൾ തിരുത്തി കൊടുക്കാൻ ഇത് സഹായകമാകുന്നു .
കഴിഞ്ഞ ദിവസം ഇള ഫുജൈറയിലെ ഹൈക്കിങ് ട്രയലിൽ നിന്ന് പെറുക്കി കൊണ്ടുവന്ന കല്ല് 'പരിശോധിച്ചപ്പോൾ' കണ്ട ഗൂഗിൾ ലെൻസ് സെർച്ച് റിസൾട്ടുകളാണ് ചുവടെ; പക്ഷെ ഗൂഗിളിന് തെറ്റിപ്പോയി എന്ന് ഇള ഉറപ്പിച്ചു പറഞ്ഞു .
അതിൽ സാരമില്ല; കല്ലുകൾ കയ്യിൽ എടുത്ത് പരിശോധിച്ചാൽ പോലും വിദഗ്ധരല്ലാത്തവർക്ക് തെറ്റുപറ്റാം.
'മീശക്കാരൻ' നിഷാദ് Nishad Kaippally അങ്കിളിനോട് ചോദിച്ച് പറഞ്ഞു കൊടുക്കാം എന്ന് ഇള ഏറ്റിട്ടുണ്ട് .
ട്രയലിൽ കണ്ട വെട്ടുകിളി പോലെ ഒരു ജീവിയുടെ ചിത്രം ഇള മൊബൈലിൽ കാണിച്ചു കൊടുത്തത് ഗൂഗിൾ ലെൻസിൽ പരതിയപ്പോൾ കിട്ടിയ 'പരിശോധനാഫലം' ഏറെകുറെ ഓകെ ആണ് ..
കുട്ടികൾ പഠിക്കട്ടെ; ടാബും മൊബൈലും റേഡിയേഷൻ കൊണ്ട് കണ്ണുകേടാക്കാനുള്ള മാരകായുധങ്ങളാണ് എന്നു കരുതുന്നുണ്ടെങ്കിൽ ..
"കേശവൻ മാമൻ ഇരിക്കൂ പാറ്റയിട്ട ഇച്ചിരി കഞ്ഞി കുടിച്ചിട്ട് പോകൂ" എന്നേ പറയാനുള്ളൂ ...
Link to Facebook Post
Posted on Feb 16, 2019





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ