Biodiversity Expeditions with a flavour of Adventure .. !

Biodiversity Expeditions with a flavour of Adventure .. !
ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപാണ് വവ്വാലുകളുടെ ഈ ഒളിത്താവളം* ഞങ്ങൾ കണ്ടെത്തിയത് ..
(*Sorry I won't disclose the hidden place concerning the undisturbed life of Bats and your own safety - this is not a place for Amatures)
കുത്തനെയുള്ള പാറയുടെ ലംബമായ പ്രതലത്തിൽ ജീവികൾക്കോ മനുഷ്യർക്കോ എത്തിച്ചേരാൻ സാധിക്കാത്ത ഇടമാണ് അത് .
ഗുഹാമുഖത്ത് എത്തിച്ചേരാൻ കഴിഞ്ഞ രണ്ടാഴ്‌ചകളിലും നടത്തിയ പരിശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
യു എ ഇ യിൽ വേനൽ പിടിമുറുക്കുന്നു ..
ഇന്നലെ കൂടി സാധിക്കാതെ വന്നാൽ ഒരുപക്ഷേ ഇനി അടുത്ത വർഷമേ സാധിക്കുമായിരുന്നുള്ളൂ .
ഇരുനൂറിൽ താഴെ മീറ്റർ മാത്രം ഉയരമുള്ള ഇടത്തേക്ക് എത്തിചേരാൻ നാലര മണിക്കൂർ സമയമെടുത്തു ..
പലപല വഴികൾ മാറിമാറി പരിശ്രമിച്ച് ഒടുവിലാണ് സാധിച്ചത് .
യു എ ഇ പോലെ ഒരു സ്ഥലത്ത് പരിസ്ഥിതി പ്രേമികളെ അതിശയിപ്പിക്കുന്ന വിധം വലിയ ഒരു വവ്വാൽ കോളനിയാണ് അത് . .
കേവിന്റെ അടുത്തെതത്തുമ്പോൾ രൂക്ഷമായ ഗന്ധമാണ് ..
കൃത്യമായി യു എ ഇ ഒമാൻ അതിർത്തി തന്നെയാണ് വവ്വാലുകൾ കോളനിക്കായി തിരഞ്ഞെടുത്തിരിക്കുന്നത് !!
കേവിന്റെ അടുത്തെത്തിയെങ്കിലും ഗുഹാമുഖത്ത് പോയില്ല ..
അവരെ ശല്യപ്പെടുത്താതെ വേഗം തിരിച്ചിറങ്ങി.
ഉച്ചതിരഞ്ഞ് ഒട്ടൊരുവിധം അനായാസമായ 'സ്ലെറ്റ് സ്റ്റോൺഹിൽ" ആണ് ഹൈക്ക് ചെയ്തത് ..
മലമുകളിൽ ധാരാളം ശംഖുകളും ചിപ്പികളും ചിതറി കിടക്കുന്നു ..
പണ്ട്പണ്ട് കടലിന്റെ അടിത്തട്ട് ഉയർന്ന് വന്നുണ്ടായ മലനിരകളാണ് അത് .
അസ്തമയ സൂര്യന്റെ സുവർണ്ണ പ്രഭയിൽ നൗഫലും ഹലീമയും ഒരുക്കിത്തന്ന പിറന്നാൾ സമ്മാനം  അതിമധുരമായിരുന്നു !!
ഒരുപക്ഷേ അടുത്തകാലത്ത് ഇതുപോലെ മനോഹരമായി മറ്റൊരു പിറന്നാൾ ദിനം ഞാൻ കൊണ്ടാടിയിട്ടില്ല ..
പരസ്പര സ്നേഹം കൊണ്ട് മനസ്സു നിറച്ച സാഹസികരായ പ്രിയ സഖാക്കൾക്ക് മനം നിറയെ സ്നേഹം . 


















Link to Facebook Post
Posted: March 23, 2019

അഭിപ്രായങ്ങള്‍