അബുദാബിയിലെ ആനകൾ !

അബുദാബിയിലെ ആനകൾ ! 

പഴയ കഥയാണ് പറയുന്നത് ..
പഴയത് എന്നു പറഞ്ഞാൽ 70 ലക്ഷം വർഷങ്ങൾക്ക് മുൻപ് ..
അബുദാബി ഉൾപ്പെടെയുള്ള പ്രദേശമല്ലാം ശുദ്ധജലതടാകങ്ങളും നദികളും പുൽമേടുകളും വനങ്ങളുമെല്ലാമുള ഹരിതാഭ സുന്ദര ഭൂമി ആയിരുന്ന കാലം ... !!
ഡോക്ടർ മാർക്ക് ജനാഥൻ ബീച്ച്
http://www.markbeech.com/
ദശകങ്ങളായി അബുദാബിയിലെ വിവിധ മേഖലകളിൽ ഫോസിൽ / ആർക്കിയോളജിക്കൽ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പാലിയന്തോളജിസ്റ്റാണ് .

ഇന്ന് അബുദാബി സോഷ്യൽ സെന്ററിൽ ബാലവേദി ഉദ്ഘാടനത്തിനോടാനുബന്ധിച്ച് ശ്രീ മാർക്ക് ജോനാഥൻ നടത്തിയ "അബുദാബിയിലെ 10 പ്രധാനപ്പെട്ട ആർക്കിയോളജിക്കൽ കണ്ടെത്തലുകൾ" എന്ന ക്ളാസ്സിനോടനുബന്ധിച്ചാണ് അബുദാബിയിലെ ആനകളുടെ കഥ പറഞ്ഞത്.

ഏഴ് മില്യൻ വർഷങ്ങൾക്ക് മുൻപ് മേഞ്ഞു നടന്നിരുന്ന നാല് കൊമ്പുകളൊക്കെയുള്ള പടുകൂറ്റൻ 'ഗജവീരന്മാരെ'കുറിച്ചുള്ള അത്യുഗ്രൻ തെളിവുകൾ കാലടി അടയാളങ്ങളായും അസ്തികളായും പടുകൂറ്റൻ തുമ്പികൈ ഫോസിലുമൊക്കെയായി ഒട്ടനവധി ശക്തമായ തെളിവുകളുണ്ട് .. !!

ഇന്നെപ്പോലെ ഡ്രോണുകളൊന്നുമില്ലാത്ത 2008 ൽ വലിയ പട്ടങ്ങളിൽ ഘടിപ്പിച്ച ഹൈ റെസല്യൂഷൻ ഡിജിറ്റൽ ക്യാമറകൾ ഉപയോഗിച്ചെടുത്ത പതിമൂന്ന് ആനകളുടെ ഒരു കൂട്ടം നടന്നു പോയ കാലടി അടയാളങ്ങളുടെ ഫോസിൽ ചിത്രങ്ങൾ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്നതാണ് !!

ആന വർഗം കൂട്ടങ്ങളായി സഞ്ചരിക്കുന്നതിന്റെ ലോകത്തിലെ ഏറ്റവും ആദ്യത്തെ തെളിവുകളാണ് അബുദാബിയിൽ ഉള്ളത് ..

ഡോക്ടർ മാർക്ക് ജോനാഥനും കൂട്ടുകാർക്കും ആനയുടെ തുമ്പികൈ കിട്ടിയത് റുവൈസ് മേഖലയിൽ നിന്നാണ് ... !

അടുത്തു തന്നെ അബുദാബി സർക്കാർ ഈ ഫോസിൽ പൊതുജന സന്ദർശത്തിനായി ഒരുക്കി വയ്ക്കും.

അബുദാബിയിലെ കൗതുകകരമായ ഇത്തരം പത്ത് കണ്ടെത്തലുകളെ കുറിച്ച് ഈ ശാത്രഞ്ജൻ പറഞ്ഞത് മുഴുവനായി കാണാൻ ചുവടെയുള്ള എന്റെ ഫെയ്‌സ് ബുക്ക് ലൈവ് ലിങ്ക് ക്ലിക്ക്ചെയ്യൂ ..
https://m.facebook.com/story.php…

മാർക്ക് ദശകങ്ങൾക്കുമുമ്പ് അബുദാബി ആർക്കിയോളജിക്കൽ വിഭാഗത്തിൽ ജോലി ആരംഭിച്ച കാലത്ത് ആദ്യമായി കണ്ടെത്തിയ ബ്രെക്ക് ത്രൂ, പ്രീ ഇസ്‍ലാമിക്ക് കാലഘട്ടത്തിൽ അബുദാബിയിൽ ഉണ്ടായിരുന്ന ക്രിസ്ത്യൻ മോണസ്ട്രിയുടെ ആർക്കിയോളജിക്കൽ തെളിവുകളാണ് ഇസ്‍ലാമിക്ക് രാജ്യ ഭരണമുള്ള അബുദാബിയിൽ ഹിസ് ഹൈനസ് ഷേക്ക് സായിദിന്റെ പാലസ്സിലേക്ക് അതീവ രഹസ്യ സ്വഭാവമുള്ള ക്ളാസ്സിഫൈഡ് ഇൻഫോർമേഷണായി അത് അൽപ്പം പേടിയോടെ അറിയിച്ചപ്പോൾ പാലസിൽ നിന്നുള്ള സന്തോഷകരമായ പ്രതികരണത്തിനെ കുറിച്ചൊക്കെ മാർക്ക് ഇവിടെ ഈ സെഷനിലെ നാല്പത്തി അഞ്ചാം മിനുട്ട് മുതൽ പറയുന്നുണ്ട് !

അബുദാബിയിലെ ഇന്റസ്ട്രിയൽഏരിയയായ മുസ്സഫയും കടന്ന് പോയാൽ ഗയാത്തിയുടെ കിഴക്കൻ പ്രദേശമായ ബൈനൂന റീജയനിലാണ് വളരെ ഉറച്ച പാറപറമ്പിൽ കാലടികൾ മങ്ങലില്ലാതെ 7 മില്യൻ വർഷങ്ങൾക്കിപ്പുറം ഇന്നും തെളിഞ്ഞു കിടക്കുന്നത് .. !!

ഇന്ന് അബുദാബി ലുവർ മ്യൂസിയത്തിൽ മോണസ്ട്രിയുടെ ചില ഭാഗങ്ങൾ പ്രദർശനത്തിന് വച്ചിട്ടുണ്ട് !!

കാലടിപാടുകൾ കണ്ട പ്രദേശത്തിന്റെ ആർട്ടിസ്റ്റ് ഭാവനാ ചിത്രം
ആനകളുടെ കാലടി ഫോസിൽ മാർക്ക് ക്ളോസ് അപ്പ് ചിത്രം !
ആന കാലടിപാടുകൾ
ആനക്കൂട്ടം സഞ്ചരിച്ച വഴിയുടെ ഇന്നത്തെ ഏരിയൽ ചിത്രം
അബുദാബിയിൽ നിന്ന് കണ്ടെടുത്ത ആനയുടെ ഫോസിൽ പല്ലുകൾ
ക്ളാസ്സിന് ശേഷമുള്ള ചോദ്യോത്തര വേള കാണാൻ ഇവിടെ ക്ലിക്കുക .

സ്നേഹപൂർവ്വം കിരൺ

Link to Facebook post
Posted: May 30, 2018




അഭിപ്രായങ്ങള്‍