കേരളത്തിലെ പ്രാചീന കാലാവസ്ഥാവ്യതിയതാനങ്ങളെക്കുറിച്ചും തൃശൂർ മുതൽ ആലപ്പുഴ വരെ വ്യാപകമായി കാണപ്പെടുന്ന അർദ്ധഫോസിൽ മരത്തടികളെ കുറിച്ചും പഠിക്കാനുദ്ദേശിക്കുന്നവർക്ക് ഗെയ്ൽ പൈപ്പ്ലൈൻ ചാലെടുക്കുന്നതിന് ഒപ്പം നടന്നാൽ വളരെ എളുപ്പമായിരിക്കും. ഉപരിതലത്തിൽ നിന്നും ഒന്നര മുതൽ മൂന്ന് മീറ്റർ ആഴത്തിലാണ് കുഴിയെടുപ്പ് നടക്കുന്നത്.. തൃശൂർ ജില്ലയിലെ പുഞ്ച നിലങ്ങളിലൊക്കെ കാര്ബണേറ്റഡ് മരത്തടികളുടെ വലിയ ശേഖരമുണ്ട്.. വലിയ വേരുകൾ, തടികൾ, പലപ്പോഴും ആകൃതിനഷ്ടപ്പെടാത്ത ഇലകൾ പോലും ലഭ്യമാണ്. സ്വതന്ത്രമായി ഇങ്ങനെ ഒരു പഠനം നടക്കണമെങ്കിൽ ഫോസിൽ ഖനനത്തിനും അനുമതികൾക്കുമൊക്കെയായി ധാരാളം സമയവും പണവും ആവശ്യമായി വരും.. 15000 വർഷങ്ങൾ മുന്പവരെ കൊടും വനമായിരുന്നു കേരളത്തിന്റെ താഴ്ന്ന പ്രദേശങ്ങളൊക്കെയും. അതിനുശേഷം വന്ന പ്രളയകാലത്ത് നിലവിൽ കരയായികിടക്കുന്ന കേരളത്തിന്റെ 30 ശതമാനം ഭൂവിഭാഗവും വെള്ളത്തിനടിയിലായിപോയി.. കാലാവസ്ഥാവ്യത്യാനങ്ങളുടെ കയ്യൊപ്പുകൾ ഈ പ്രദേശത്തെ മണ്ണിനടിയിൽ പല പല അടുക്കുകളിലായി കക്കകളും ശംഖുകളും അനേകം സബ് ഫോസിലൈസ്ഡ് മരത്തടികളായും കാണാവുന്നതാണ്.... സ്കോളാർ ഗൂഗിൾ പരിശോധിച്ചാൽ ഈ വിഷയങ്ങളിൽ ഇതിനു മുൻപ് നടന്ന ചില പഠനങ്ങളുടെ പിയർ റിവ്യൂ കഴിഞ്ഞ റിസർച്ച് പേപ്പറുകൾ ലഭ്യമാണ്. പ്രാദേശികമായി സ്‌കൂളുകൾക്കും കോളേജുകൾക്കും എളുപ്പത്തിൽ ഫോസിൽ ശേഖരണത്തിന് ഗെയിൽ വാതക പൈപ്പ് ലൈനിന് ചാല് കീറുന്നിടത്ത് പോയാൽ മതിയാകും.. പുതിയ പാഠ്യപദ്ധതിയിലുൾപ്പെടുത്തി കുട്ടികൾക്ക് പ്രോജക്ട് ചെയ്യാവുന്നതാണ്... ( കോളേജുകളിലെയും സ്കൂളുകളിലെയും ശാസ്ത്ര ആധ്യാപകരെ ഈ പോസ്റ്റിൽ ടാഗ് ചെയ്ത് ശ്രദ്ധ ക്ഷണിക്കണം എന്ന് അപേക്ഷ )
Link to Facebook Post
Posted Date : June 2, 2017







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ