നോർത്ത് ഈസ്റ്റിന്റെ സ്വന്തം ലേഖകനോടൊപ്പം . . !!
ഇന്ത്യയുടെ മെയിൻ ലാന്റിൽ നിന്നും മാറികിടക്കുന്ന 7 സിസ്റ്റർ സ്റേറ്‌സിൽ ഏത് സന്ദര്ശിക്കണമെങ്കിലും നല്ല മുന്നൊരുക്കങ്ങൾ വേണം ..
അവിടെ പ്രകൃതിക്കും സംസ്കാരങ്ങൾക്കും എന്തിന് ജനതയുടെ രാഷ്ട്രീയത്തിന് പോലും വിചിത്ര ഭാവങ്ങളാണുള്ളത് .. !
മഴ, മണ്ണിടിച്ചിൽ, മാവോയിസം, മലേറിയ എന്തു വേണമെങ്കിലും പ്രതികൂലമായി ഭവിച്ചേക്കാം .
നാഗാലാന്റിന്റെയും മണിപൂരിന്റെയും അതിർത്തി പങ്കിടുന്ന Duzuku Valley സന്ദർശിക്കാൻ തീരുമാനിച്ചപ്പോൾ മണിപ്പൂരിൽ നിന്നുള്ള ഫെയ്‌സ് ബുക്ക് ചങ്ങാതി Shitaljit Bloom & കൂട്ടുകാർ ഒപ്പം ചേരാം എന്നു പറഞ്ഞിരുന്നു .
അദ്ദേഹത്തിന്റെ പഠനപരമായ ചില തിരക്കുകൾ മൂലം അവസാന നിമിഷത്തിൽ പിന്മാറിയപ്പോൾ അനിയത്തിയുടെ 13 വയസ്സുള്ള മകനെയും കൂട്ടി അബു ധാബിയിൽ നിന്നും യാത്രക്കൊരുങ്ങിയ ഞാൻ ചെറുതായി ഒന്നു പകച്ചു ..
വളരെ യാദൃശ്ചികമായാണ് Javed Parvesh ഭായി ബ്രഹ്മപുത്ര നദിയെ കുറിച്ച് എഴുതിയ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ടത്.. ആസാം മേഘാലായ.. എല്ലാ നോർത്ത് ഈസ്റ് സംസ്ഥാനങ്ങളും പുള്ളിക്കാരന് "കൈവെള്ളയിലെ രേഖ പോലെ " !!
ലോകം പരിചിതരെ കൊണ്ട് നിറക്കാൻ ഇഷ്ടമുള്ള ആളായതുകൊണ്ട് അദ്ദേഹത്തോട് കുറച്ചു മാസങ്ങൾക്ക് മുൻപ് യാത്രാ പദ്ധതിയെ കുറിച്ചു പറഞ്ഞു ...
ഉപാധികളില്ലാത്ത കട്ട സപ്പോർട്ട് .. !!!
Duzuku യാത്ര വളരെ കണിശതയോടെ പ്ലാൻ ചെയ്യേണ്ടതുണ്ട് ഒരു പകൽ മുഴുവനുമൊക്കെ നീണ്ടുപോകാവുന്ന കഠിനമായ ഹൈക്കിങ്ങ് ആണ് അത് വൈകിയാൽ രാത്രി വാലിയിൽ എതിപ്പെടാതെ കാട്ടിൽ അകപ്പെടും..
I don't want to elaborate .. He gave excellent Guidance !!
നാഗാലാന്റിൽ നിന്ന് മേഘായക്കുള്ള വഴിക്കും തിരിച്ചു മേഘാലയയിൽ നിന്നും അബുദാബിക്കുള്ള വഴിക്കും പുള്ളിക്കാരന്റെ ഗുവാഹത്തിയിലെ 'പർണ്ണശാല'യിലാണ് തങ്ങിയത് ..
ഇന്ന് ഈ രാത്രി ഇവിടെ ജാവേദ് ഭായിയുടെ കുക്ക് ആസാം സ്വദേശിയായ നിഷ്‌കു മെഹബൂബ് ഉണ്ടാക്കിയ മലബാറി ബിരിയാണിയും കഴിച്ച് 10 ദിവസത്തെ നല്ല യാത്രയെ മനസ്സിലോർത്തിരിക്കുന്നു ..
നാളെ അബുദാബിക്ക് തിരികെ പോകുമ്പോൾ കൊടുക്കാൻ ഒത്തിരി സ്നേഹവും ഹൈക്കിങ്ങ് സ്റ്റിക്കുകളും മാത്രം ..
യാത്രകൾ കാഴ്ചകളെക്കാളുപരി മനുഷ്യ ബന്ധങ്ങളെ പൊലിപ്പിക്കുന്നു .. !
നൻട്രി ഡോൺ !!
Link to Facebook post
Posted date : July 2 2017


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ