Merry go round അത്രക്ക് പേടിയാവില്ല

ഇളകുട്ടിയുടെ സ്‌കൂളിൽ നിന്ന് ഫീൽഡ് ട്രിപ്പ്!
കഴിഞ്ഞ ഒരു മാസമായി യാത്രയെച്ചൊല്ലി അപാരമായ ആവേശമായിരുന്നു . .
'ഫീൽഡ് ട്രിപ്പ്' എന്നൊക്കെ പറയുമ്പോൾ ഏതോ പുൽ മൈതാനങ്ങളിൽ അല്ലെങ്കിൽ അരുവിയുടെ കരയിലൊക്കെ ഓടികളിച്ച് മരയടരുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പ്രാണികളെയൊക്കെ നിരീക്ഷിച്ച് തുള്ളി തെറിച്ച് നടക്കുന്ന കുറെ കുഞ്ഞുങ്ങളുടെ ചിത്രമല്ലേ മനസിൽ തെളിയുക ?
പക്ഷെ ഇവിടെ ചിത്രം അല്പം വ്യത്യസ്തമാണ്.
ഇന്നായിരുന്നു ആ ദിനം; സ്‌കൂളിൽ നിന്ന് കൊണ്ട് പോയത് ഇവിടെ അടുത്ത് വലിയൊരു മാളിനുള്ളിലെ ചിൽഡ്രൻസ് പ്ളേ എരിയയിലേക്കാണ്.
സ്‌കൂൾ വിട്ടു വന്നതിൽ പിന്നെ നാലാം ക്ലാസുകാരി ഇന്ന് പോയ കളിസ്ഥലത്തിലെ റെയ്‌ഡുകളെയും ഗെയ്മുകളെയും അവിടുത്തെ അനുഭവങ്ങളെയുമൊക്കെ കുറിച്ച് തള്ളോട് തള്ള് !
ചറുപിറാനുള്ള അവളുടെ വർത്താനം കേട്ടിരിക്കാൻ രസമാണ് .. !!
അവൾ പറയുന്നത് ആ മാളിനുള്ളിൽ ലോകത്തെ ഏറ്റവും പേടിയാവുന്ന ഒരു റോളർ കോസ്റ്റർ ഉണ്ടായിരുന്നു എന്നാണ്!!
മാളിനുള്ളിലെ റോളർ കോസ്റ്റർ എന്തുവന്നാലും എത്ര 'ഭീകരമായിരിക്കും' എന്ന് നമുക്ക് ഊഹിക്കാമല്ലോ ...
ഞങ്ങൾ അവളെ പ്രോത്സാഹിപ്പിച്ചു എന്നിട്ട് പറയൂ കൂട്ടുകാരൊക്കെ പേടിച്ചോ??
ഞങ്ങളോടൊപ്പം കുഞ്ഞു ZiD ഉം കണ്ണുമിഴിച്ച് ചേച്ചിയുടെ ബഡായി കേട്ടിരിക്കുകയാണ് . . !!
അച്ഛാ, അച്ഛന് അറിയോ എന്റെ ക്ലാസിലെ നമിത ആ റെയ്ഡ് തീർന്നപ്പോളേക്കും പേടിച്ച് ടെന്ഷനടിച്ച് അവളുടെ സ്‌കൂൾ ഐഡി കാർഡ് മുഴുവനും തിന്നു തീർത്തു !!
പ്രീണയുടെ ഗോൾഡൻ ഇയറിങ്ങ് തെറിച്ചു പോയി!!
ശ്രുതി കരഞ്ഞ് ബഹളം വച്ചു !!
ഇളയുടെ തള്ള് കേട്ട് ഞങ്ങളൊക്കെ വിസ്മയതുമ്പത്തിരിക്കുകയാണ് !
ചേച്ചി പേടിച്ചോ?? പെട്ടന്ന് സിദ് കൊഞ്ചി ചോദിച്ചു !
ഒരു നിമിഷത്തെ നിശബ്ദത ഇള ഓർത്തെടുത്തു .
ആ റോളർ കോസ്റ്റർ പോകുന്ന കാറ്റടിച്ചപ്പോളൊക്കെ ഇത്തിരി പേടിയായി ... !
ഇല്ല്യാടാ ന്നാലും അത്രയധികം പേടിച്ചില്ല 
ങ്ഹേ! ഞാനും ജിൻജിയും ഒരുമിച്ച് എസ്‌ക്ലമേഷനിട്ടു!!
ഇള തുടർന്നു; ടീച്ചർ റെയ്ഡിൽ കയറാൻ പറഞ്ഞപ്പോ നന്നായി പേടിച്ചു ..
പേടിയുള്ളവർ കയറേണ്ട എന്നു പറഞ്ഞപ്പോൾ പേടി കുറഞ്ഞു
നിശബ്ദത! ZiD ആണ് ആദ്യം പൊട്ടിച്ചിരിച്ചത്;
ചേച്ചി റെയ്ഡിൽ കയറാതെ പുറത്ത് നിൽക്കുകയായിരുന്നു എന്ന് ആദ്യം മനസ്സിലാക്കിയതും അവൻ തന്നെ.
പിന്നെ ഞങ്ങളുടെ ഊഴമായിരുന്നു; ചിരിച്ച് ചിരിച്ച് വയറ് വേദനിച്ചു.!
കുഞ്ഞുങ്ങൾ സന്തോഷം പൂവിടുന്ന ഉദ്യാനങ്ങളാണ്!


Link to Facebook post
Posted: January 31, 2018

അഭിപ്രായങ്ങള്‍