RALLY FOR SCIENCE !

RALLY FOR SCIENCE !
ഇതുവരെയല്ലാം പെട്ടന്നുള്ള ചോദനകളിൽ എഴുതിയിട്ടതാണ് ..
വിഷയമോ ഭാഷയുടെ സ്വഭാവത്തിനോ യാതൊരു തരത്തിലുമുള്ള മുൻവിധിയില്ലാതെ ചുമ്മാ എഴുതിയിറക്കിയവ ..
അങ്ങിനെ മാത്രം എഴുതുമ്പോളൊരു പ്രശ്നമുണ്ട്; എഴുതാൻ എളുപ്പമുള്ളതേ എഴുതൂ ..
ഞാൻ പറയാൻ കൊതിച്ചതും മടിപിടിച്ച് എഴുതാതിരുന്നതുമായ ചിലകാര്യങ്ങൾ വളരെ ഭംഗിയായി ചില സുഹൃത്തുക്കൾ എഴുതികാണുമ്പോൾ വളരെ സന്തോഷത്തോടെ ഷെയറു ചെയ്യുക എന്ന എളുപ്പപ്പണിയാണ് സാധാരണ ചെയ്യാറുള്ളത് !
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റാലി ഫോർ സയൻസ് എന്ന ശാസ്ത്ര ബോധവത്കരണ പരിപാടിയെ ശാസ്ത്രമെഴുതാനുള്ള ഒരു കാരണമായി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു !
പഴയതുപോലെയല്ല; മുഖപുസ്തകതത്തിലും ആനുകാലികങ്ങളിലും കാക്കത്തൊള്ളായിരം ആളുകൾ ശാസ്ത്രമെഴുതുന്നുണ്ട് !!!
1962 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം കൊള്ളുമ്പോൾ മലയാളത്തിൽ ശാസ്ത്രമെഴുത്തുകാർ ഇല്ലായിരുന്നു എന്നു തന്നെ പറയാം ..
ശാസ്ത്ര സാഹിത്യം മലയാളത്തിൽ എന്ന ഹൃജുവായ ലക്ഷ്യമാണ് പരിഷത്തിന് അന്നുണ്ടായിരുന്നത്.
ശാസ്ത്ര പുസ്തകങ്ങളുടെ തർജ്ജിമയിൽ തുടങ്ങി ശാസ്ത്ര വിഷയങ്ങളിലെ ചർച്ചകളും സെമിനാറുകളുമൊക്കെയായി ശാസ്ത്രത്തിനെ സാധാരണക്കാരന്റെ ആയുധമാക്കുക എന്ന ലക്ഷ്യത്തിലേക്ക് വളർന്ന് "ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കാൻ 'ശ്രമിച്ച'* സംഘടനയാണ് അത് ....
[ ശ്രമിച്ചു* , ശ്രമിച്ചുകൊണ്ടിരിക്കുന്നു ~ ഇനിയും പൂർണ്ണമായി ഫലം കണ്ടിട്ടില്ല ]
"ശാസ്ത്രമെഴുതാനൊരുങ്ങുന്നു ആശയങ്ങൾ തരൂ" എന്ന ടീസറും ഇന്ന് ഞാനിവിടെ കുറിക്കുന്ന മുഖവുരയും കിരൺ, എഴുതൂ നീ ഇത്രയൊക്കെ പറഞ്ഞിട്ട് ഇനി എഴുതാതിരിക്കാനാവില്ല എന്ന എഴുത്ത് ബാധ്യതയുടെ Built-up ന് വേണ്ടിയുള്ളത് കൂടിയാണ് ..
എഴുതാൻ ഒരുങ്ങുന്നു ആശയങ്ങൾ തരൂ എന്ന് ഇന്നലെ ചുമരിൽ എഴുതിയിട്ടത്തിനു ശേഷം കുറച്ച് നല്ല കൂട്ടുകാർ മെസ്സഞ്ചറിലും ചുമരിലും ഫോണിലും ആശംസയും ആശയവും പറഞ്ഞു ..
ദുബായിൽ നിന്ന് Vikas Pillai മെസഞ്ചറിൽ നമ്പർ വാങ്ങി അരമണിക്കൂറോളം സംസാരിച്ചു ശാസ്ത്രത്തിനെ സ്നേഹിക്കുന്ന ഒരുപാട് കൂട്ടുകാർ നമ്മുടെ ഇടയിൽ ഉണ്ട് എന്നത് സന്തോഷമാണ് !!
മുഖപുസ്തകത്തിലെ ശാസ്ത്ര കുതുകികളോട് ഒരു അഭ്യര്ഥനയുണ്ട്! നവംമ്പറിറിനെ ശാസ്ത്രമാസമായി എടുക്കൂ; ഓരോരുത്തരും ആഴ്ചയിൽ ഓരോരോ പോസ്റ്റെങ്കിലും ശാസ്ത്രബോധമുള്ള സമൂഹ നിർമ്മിതിക്കായി എഴുതൂ എന്നൊരു അപേക്ഷയുണ്ട് ..
വിഷയം ചെറുതോ വലുതോ ആകട്ടെ ഒരു വിഷയത്തെ കുറിച്ച് എഴുതാനൊരുങ്ങുമ്പോളാണ് നമ്മൾ ആ വിഷയം കൂടുതലായി മനസ്സിലാക്കാൻ ശ്രമിക്കുക !
ശാസ്ത്രബോധമുള്ള സമൂഹം എന്ന സുന്ദര സ്വപ്നത്തെ വെളിപ്പെടുത്തുന്ന രീതിയിൽ ആശയപരമായ ചില കുറിപ്പുകൾ മാത്രമാണ് ഈ സീരീസിൽ ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത് .
സാന്ദർഭികമായി വന്നുപോയേക്കാം എന്നല്ലാത്ത ഭൗതികം രസതന്ത്രം ജീവശാസ്ത്രം എന്നിങ്ങനെയുള്ള ടെക്നിക്കൽ റൈറ്റിംഗ് എന്നിൽ നിന്ന് പ്രതീക്ഷിക്കരുത് എന്ന് അപേക്ഷയുണ്ട് .
ഈയുള്ളവൻ അത്രമാത്രം സാങ്കേതിക ജ്ഞാനമുള്ള എഴുതുകാരനല്ല .
" ഞാൻ എഴുതാനിരിക്കുന്നത് ശാസ്ത്രബോധത്തിന്റെ സൈദ്ധാന്തികതയാണ് !! "
ഞെട്ടിയോ ??
തുടരും ...

Link to Facebook post
Posted: October 31, 2017

അഭിപ്രായങ്ങള്‍