"സെന്റിനൽ ജനതയും റോബിൻസൺ ക്രൂസോയും !"
ശാസ്ത്ര ലേഖനങ്ങളുടെ സീരീസിലെ മൂന്നാമത്തെ പോസ്റ്റ് :
ആൻഡമാനിലെ സെന്റിനൽ ദ്വീപിനെ കുറിച്ചും അവിടെ ഒറ്റപ്പെട്ട് ജീവിക്കുന്ന പ്രാകൃത മനുഷ്യ സമൂഹത്തിനെ കുറിച്ചും സെറാഫിൻമാഷ് ഇന്നലെ ഒരു പിരീഡ് മുഴുവനും സംസാരിച്ചതിൽ പിന്നെ ഉണ്ണിയുടെ മനസ്സിൽ ആ ജനതയുടെ ചിത്രങ്ങളും ചിന്തകളും മാത്രമാണ് തിരയിളകുന്നത് !
~ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശിലായുഗ മനുഷ്യർ !
~ അറുപതിനായിരം വർഷങ്ങളായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ !
~ എങ്ങനെയായിരിക്കും അവർ ജീവിക്കുന്നുണ്ടാവുക ?
~ അവർക്ക് വിശന്നാൽ ?
~ അസുഖംവന്നാൽ ?
~ കാറ്റും മഴയും വന്നാൽ ?
~ ആകാശത്തൂടെ വിമാനം പറക്കുന്നത് കാണുമ്പോൾ അവരെന്തായിരിക്കും ചിന്തിക്കുന്നത് ?
~ അറുപതിനായിരം വർഷങ്ങളായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ !
~ എങ്ങനെയായിരിക്കും അവർ ജീവിക്കുന്നുണ്ടാവുക ?
~ അവർക്ക് വിശന്നാൽ ?
~ അസുഖംവന്നാൽ ?
~ കാറ്റും മഴയും വന്നാൽ ?
~ ആകാശത്തൂടെ വിമാനം പറക്കുന്നത് കാണുമ്പോൾ അവരെന്തായിരിക്കും ചിന്തിക്കുന്നത് ?
ഉണ്ണി അതൊക്കെയോർത്തങ്ങനെ ഇരിക്കുകയാണ് ...
" ഏട്ടാ റോബിൻസൻ ക്രൂസോയുടെ കഥ പറഞ്ഞുതരൂ ! "
കുഞ്ഞാവ !!
നിശ്ശബ്ദമായിരുന്ന് പെട്ടന്ന് കലപിലകൂട്ടി അന്തരീക്ഷം ശബ്ദമുഖരിതമാക്കുന്ന പൂത്താങ്കീരി കിളികളെപോലെയാണ് അവൾ !
ചിന്തയുടെ ഒഴുക്കിന് തടസ്സം വന്നതിന്റെ അസ്സ്വാരസ്യമുണ്ടെങ്കിലും അവളോട് ഒഴിവ് പറയാനാകില്ല !
ഉത്തരം കിട്ടുന്നത് വരെ ചോദ്യം ആവർത്തിക്കുന്ന പീക്കിരി യന്ത്രമാണത് !!
സാഹസികപ്രിയനായ എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥയാണ് ക്രൂസോയുടേത് !
കപ്പൽ കപ്പല്‍ച്ചേതത്തിൽ പെട്ട് നീണ്ട 28 വർഷം ഏകാന്തമായ ഒരു ദ്വീപിൽ ഒറ്റപ്പെട്ട്, അവിടെ കൃഷിചെയ്ത്, വീട് വച്ച് സാഹസികമായി ജീവിച്ച റോബിൻസൻ ക്രൂസോ എന്ന കഥാപാത്രം എന്റെ ബാല്യകാല ഹീറോ ആയിരുന്നു !
കുഞ്ഞാവയോട് ഒരുപാട് തവണ പറഞ്ഞിട്ടുള്ള കഥയാണ് ..
ഞാൻ അനുഭവിച്ച രീതിയിലല്ല അവൾ ആ കഥ ഉൾക്കൊള്ളുന്നത് എന്ന് എനിക്ക് ഉറപ്പായിരുന്നു .. !
പക്ഷെ ഇത്തവണ ക്രൂസോയുടെ കഥക്ക് പകരം ഞാനവൾക്ക് ആന്റമാനിലെ നോർത്ത് സെന്റിനൽ ദ്വീപിനെ കുറിച്ച് പറഞ്ഞു കൊടുത്തു !
അവളുടെ കണ്ണുകളിലേക്ക് നോക്കി കഥപറയാൻ എനിക്കിഷ്ടമാണ് !
വിസ്മയങ്ങളുടെ മഹാസമുദ്രം റെറ്റിനക്ക് പുറകിൽ അലയടിക്കുന്ന പോലെ തോന്നും !!
കഥയിലുടനീളം അവൾ പതിവുപോലെ ചോദ്യങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിച്ചുകൊണ്ടിരുന്നു !
*********
ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് വല്ലാതെ വലുതായി പോയാൽ വായിക്കാൻ ആളു കാണില്ല; അല്ലെങ്കിലേ ഈ കുറിപ്പുകൾ വല്ലാതെ നീണ്ടുപോകുന്നു എന്ന് ഒരു തോന്നലുണ്ട് എനിക്ക് .... ..
ദ്വീപുവാസികളുടെയും റോബിൻസൻ ക്രൂസോയുടെ സാഹസികമായ ദ്വീപു ജീവിതത്തിന്റെയും കഥകളെ ചേർത്തുവച്ച് ഞാനും കുഞ്ഞാവയും തമ്മിൽ സംസാരിച്ചതല്ലാം ഇവിടെ എഴുതി നിറയ്ക്കാനുദ്ദേശിക്കുന്നില്ല !
പകരം ചില ചിന്തകൾ ഇവിടെ പറയാം !
***********
ക്രൂസോയെ തൽക്കാലം ഒരു യഥാർത്ഥ കഥാപാത്രമാണെന്ന് സങ്കൽപ്പിക്കുക !
തകർന്ന കപ്പലിലെ അവശിഷ്ടങ്ങൾ കൊണ്ടും ദ്വീപിൽ ലഭ്യമായ മരം, കല്ല് എന്നിവകൊണ്ടുമല്ലാം ക്രൂസോ എന്തൊക്കെ സെറ്റപ്പ് ആണ് ദ്വീപിൽ ഉണ്ടാക്കിയത് എന്ന് നോക്കാം :
~ വന്യ മൃഗങ്ങളിൽ നിന്നു രക്ഷനേടാൻ അകത്തുനിന്ന് അടക്കാവുന്ന കോട്ടപോലെ ഒരു വലിയ നിർമ്മിതി.
~ സാധനങ്ങൾ അകത്തേക്ക് വലിച്ചുകയറ്റാൻ കപ്പിയും കയറും കുട്ടയും.
~മഴയും വെയിലും കൊള്ളാതിരിക്കാൻ ഉറപ്പുള്ള വീട്.
~കൃത്യമായി ദിവസങ്ങൾ അടയാളപ്പെടുത്താനുള്ള കലണ്ടർ
~ രോമ കുപ്പായം
~പുറത്ത് കൃഷിയിടം
~പക്ഷികളെ പിടിക്കാനുള്ള കെണി
~കടലിൽ തുഴയാവുന്ന തോണി ...
~ സാധനങ്ങൾ അകത്തേക്ക് വലിച്ചുകയറ്റാൻ കപ്പിയും കയറും കുട്ടയും.
~മഴയും വെയിലും കൊള്ളാതിരിക്കാൻ ഉറപ്പുള്ള വീട്.
~കൃത്യമായി ദിവസങ്ങൾ അടയാളപ്പെടുത്താനുള്ള കലണ്ടർ
~ രോമ കുപ്പായം
~പുറത്ത് കൃഷിയിടം
~പക്ഷികളെ പിടിക്കാനുള്ള കെണി
~കടലിൽ തുഴയാവുന്ന തോണി ...
അങ്ങിനെ ആ ലിസ്റ്റ് നീണ്ടു പോകുന്നു ..
എന്തുകൊണ്ടാണ് ക്രൂസോക്ക് ഇത് സാധ്യമാകുന്നത് ??
കാരണം ക്രൂസോ വികസിത സമൂഹ വിദ്യാഭ്യാസത്തിൽ നിന്ന് ആർജ്ജിച്ചെടുത്ത അറിവുകളെ ദ്വീപിലെ പരിമിതമായ സാഹചര്യങ്ങളിൽ ഇമ്പ്രോവൈസ് ചെയ്ത് ഉപയോഗിക്കുകയാണ് . .
ഇത് കേവലം കഥയെന്ന് കരുതാൻ വരട്ടെ സ്കോട്ട്‌ലൻടുകാരനായ അലക്സാണ്ടർ സെല്കിർക്ക് കപ്പൽ യാത്രക്കിടയിൽ ക്യാപ്റ്റനുമായി വഴക്കിട്ട് വിജനമായ ഒരു ദ്വീപിൽ ഇറങ്ങുകയും അവിടെ അഞ്ച് വർഷക്കാലം ഒറ്റക്ക് താമസിക്കുകയും ചെയ്ത യഥാർത്ഥ വാർത്തയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഡാനിയൽ ഡീഫോ 1719 ൽ റോബിൻസൻ ക്രൂസോ എന്ന നോവലെഴുത്തുന്നത് !
***********
ഇനി സെന്റിനൽ ഐലന്റിലേക്ക് വരാം ..
~ ഇന്ത്യൻ ഗവൺമെന്റ് പുറം ലോകത്തിന് പ്രവേശനം നിഷേധിച്ച് 'സംരക്ഷിച്ചിട്ടുള്ള' പ്രാചീന മനുഷ്യവാസ മേഖലയാണ് ഈ ദ്വീപ് .
~ സർക്കാർ ഏജൻസികൾ പോലും ദ്വീപിന്റെ പരിസരത്തേക്ക് പോകാൻ ശ്രമിക്കുകയോ അവിടുത്തെ പ്രാചീന ജനജീവിത രീതിയെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കാതിരിക്കുകയോ ചെയ്യുന്നു.
~അറുപതിനായിരം വർഷത്തെ ഏകാന്തമായ ജീവിത രീതികൾ !
~ ഇതിനകം രണ്ടോ മൂന്നോ തവണ മാത്രമാണ് പുറം ലോകം അവിടേക്ക് പോകാൻ ശ്രമിച്ചത് - അതൊന്നും ഒരു കൾച്ചറൽ എക്‌സ്‌ചേഞ്ച് എന്ന ഗണത്തിൽ പെടാനാകാത്ത തീരസന്ദര്ശനങ്ങളായിരുന്നു .
~ 2004 ൽ സുമാത്രയിലുണ്ടായ ഭൂമി കുലുക്കത്തെ തുടർന്നുണ്ടായ സുനാമിയെ സെന്റിനൽ ജനത അതിജീവിച്ചിരിക്കില്ല എന്നാണ് ലോകം കരുതിയത് .
~ 2011 ൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം നടത്തിയ വിദൂര സർവേയിൽ 39 ആളുകളെയെ ദ്വീപിൽ കാണാനായുള്ളൂ .
~ എത്ര ഏറിയാലും 200ൽ കുറവ് ആളുകളെ ദ്വീപിൽ ഉണ്ടാവൂ എന്ന് അനുമാനിക്കപ്പെടുന്നു .
~ ആകാശത്തിൽ പ്രത്യക്ഷപ്പെട്ട സർവേ ഹെലികോപ്ടറുകൾക്ക് നേരെ കുന്തമറിയുന്ന സെന്റിനൽ മനുഷ്യന്റെ ചിത്രം ലോക പ്രസിദ്ധമാണ് !
~ വീടുകളുടേതുപോലെയുള്ള നിർമ്മിതികളോ ബോട്ടുകളോ ഒന്നും തന്നെ ഇതുവരെയുള്ള നിരീക്ഷണങ്ങളിൽ കണ്ടെത്താനായിട്ടില്ല .
~ കടലിൽ ഒഴുകി തീരത്ത് അടിയുന്ന കപ്പല്ച്ചേതങ്ങളുടെ അവശിഷ്ടങ്ങളിലെ ചില ലോഹഭാഗങ്ങൾ കുന്തത്തിന്റെ തുഞ്ചിൽ പിടിപ്പിച്ചിട്ടുണ്ട് എന്നതല്ലാതെ വളരെ പ്രാചീനമായ അലഞ്ഞുതിരിയുന്ന ശിലായുഗ മനുഷ്യന്റെ അറിവുകളെ ആ ജനതക്ക് ഉള്ളൂ ..
~ 2006 ൽ ദ്വീപിന്റെ തീരത്തേക്ക് ബോട്ടിൽ എത്തിയ രണ്ട് മീൻപിടുത്തക്കാരെ സെന്റിനൽ ദ്വീപുവാസികൾ കൊലപ്പെടുത്തി .
~ സെന്റിനൽ ദ്വീപിലെ ലഭ്യമായ ( പരിമിതമായ ) ഓരോ വിവരങ്ങളും ലോകമെമ്പാടുമുള്ള നരവംശ ശാസ്ത്രജ്ഞൻമാർ വളരെ ജിഞ്ജാസയോടെയാണ് വിലയിരുത്തുന്നതും പഠിക്കുന്നതും .
കുഞ്ഞാവ അന്ന് എന്നോട് ചോദിച്ച ചില ചോദ്യങ്ങൾ ഇവിടെ ചേർക്കേണ്ടത് അത്യാവശ്യമാണ് എന്ന് തോന്നുന്നു
° ദ്വീപുവാസികളുടെ ജനസംഖ്യ കുറഞ്ഞു വരുന്നത് എന്തുകൊണ്ടാണ് ?
° എന്തുകൊണ്ടാണ് അവരുടെ സാങ്കേതിക വിദ്യകൾ വികസിക്കാത്തത് ?
°എന്തിനാണ് ആ ദ്വീപിനെയും ദീപുവാസികളെയും ഇങ്ങനെ ഒറ്റപ്പെടുത്തി നിലനിറുത്തിയിരിക്കുന്നത് ?
° ലോകത്ത് ഇങ്ങനെ പുറം ലോകവുമായി ബന്ധപ്പെടാത്ത ഒരുപാട് ജനതകൾ ഉണ്ടോ ?
° അങ്ങിനെയുണ്ടെങ്കിൽ അവരുടെ പൊതു സ്വഭാവം രീതികൾ എന്നിവയൊക്കെ എങ്ങിനെയാണ് ?
*************************
ചില്ലു പോലെ നിശ്ചലമായ ജലപരപ്പിൽ കുഞ്ഞുപൂമ്പാറ്റച്ചിറകടികൾ തിരമാലകളുണ്ടാക്കുന്നതുപോലെയാണ് അവളിലെ സ്വതന്ത്ര ചിന്തയുടെ നിഷ്കളങ്കമായ ചോദ്യങ്ങൾ മനസ്സിനെ പ്രക്ഷുബ്ധമാക്കാറുള്ളത് !
നല്ല ചോദ്യങ്ങൾ നാം കുട്ടികളിൽ നിന്ന് പഠിക്കണം !
~~~~~~~~~~~~~~~~
നമ്മുടെ സാംസ്കാരിക നായകന്മാരിൽ ഭൂരിഭാഗവും ഭാഷാ അധ്യാപകരും സാഹിത്യകാരന്മാരും കാല്പനികരുമായിരുന്നു !
സാംസ്കാരിക സ്വത്വങ്ങളുടെ പരിണതിയായ ഉച്ചനീചത്വങ്ങളെ എതിർക്കുമ്പോളും സ്വത്വങ്ങളുടെ പരിപോഷണം, പ്യൂരിറ്റി എന്നിവയൊക്കെ അത്യാവശ്യമാണെന്ന് അതി കാല്പനികരായ പല 'സാംസ്കാരിക നായകന്മാരും നമ്മളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരുന്നു'
ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുള്ളത് പോലെ മനുഷ്യൻ എന്ന ജീവിയുടെ പരമമായ സ്വത്വബോധം എന്തായിരിക്കും ???
"യുക്തി, ജിജ്ഞാസ, അന്വേഷണം, പഠനം, പരീക്ഷണം, സ്നേഹം, ഭാവന, സംശയം എന്നിങ്ങനെയൊക്കെയുള്ള ചില ഘടകങ്ങളിൽ ഊന്നിയുള്ള നിരന്തരമായ മാറ്റമാണ് മനുഷ്യന്റെ സ്വത്വം "
അത് അങ്ങിനെയല്ല എന്ന് നമ്മളെ പലരും തെറ്റിദ്ധരിപ്പിക്കുന്നു ..
കുറച്ച് മുൻപ് വരെ ശാസ്ത്ര ബോധം സാംസ്കാരിക വേദികളിൽ നിന്നും പൂർണ്ണമായും പുറത്തായിരുന്നു . ..
1962 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം കൊള്ളുന്നത് ശാസ്ത്രസാഹിത്യം പ്രാദേശിക ഭാഷയിൽ വിവർത്തനം ചെയ്ത പ്രചരിപ്പിക്കുക എന്ന കേവല ലക്ഷ്യത്തോടെ ആയിരുന്നെങ്കിൽ പതിയെ ശാസ്ത്ര കലാജാഥകളും വിജ്ഞാനോൽത്സവ പരിപാടികളും ഊർജ സംരക്ഷണത്തിനും മറ്റുമുള്ള അപ്ലൈഡ് ടെക്നൊളജികളുമെല്ലാമായി കേരള സമൂഹത്തിൽ ശാസ്ത്രം എന്നതിനെ ഒരു ചർച്ചാവിഷയമെങ്കിലുമാക്കാൻ കേരളത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച സംഘടനയാണ് പരിഷത്ത് .
ഇന്ന് പരിഷത്തിനൊപ്പം യുവസമിതി, എസ്സൻസ്സ്, ഇൻഫോ ക്ലിനിക്ക്, ചരിത്രാന്വേഷികൾ എന്നിങ്ങനെ പല പല കൂട്ടായ്മകൾ സോഷ്യൽ മീഡിയയിലും പുറത്തും ശ്രദ്ധേയമായ ശാസ്ത്ര പ്രചാരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു ...
കേരളത്തിലെ ശാസ്ത്ര പ്രചാരകരുടെ എണ്ണം പണ്ട് വിരലിൽ എണ്ണാവുന്ന അത്ര കുറവായിരുന്നു എങ്കിൽ ഇന്നത് ആയിരങ്ങൾ വരും ...
കേരളത്തിന്റെ സ്വന്തം വിക്കി മാമൻ വിശ്വ പ്രഭ, നിലപാടുകളിൽ ഒട്ടുമേ വെള്ളം ചേർക്കാത്ത Ravi Chandran C, പ്രക്ഷുബ്ധ യൗവ്വനം Vaisakhan Thamp , തുറന്ന ലോകത്തിന്റെ അവസരങ്ങളെയും സാധ്യതകളെയും മലയാളിയെ പരിചയപെടുത്തികൊണ്ടിരിക്കുന്ന നന്മമരം മുരളിയേട്ടൻ Muralee Thummarukudy, Dr. Kp Aravindan, Dr. Jimmy Mathew, Dr. Jinesh PS, Baiju Raju, Dr. Deepu, Dr. Arun Mn, Dr. Nelson Joseph, Jithesh V, Manoj Bright, Manoj Karingamadathil, Dr. Naseena Methal, Manoj Raveendran, Manoj Ravindran Niraksharan, Raju Vatanappally ... എന്നിങ്ങനെ പ്രതീക്ഷ നൽകുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ മുന്നിലുണ്ട് ...
നാളെയുടെ ചരിത്ര പാഠങ്ങളിൽ കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കൾ എന്ന പേരിൽ ഇവരും അറിയപ്പെടണം ...
*********************************
പ്രതീക്ഷകളോടൊപ്പം ആശങ്കകൾ പങ്കുവക്കാതിരിക്കുന്നതെങ്ങിനെ ?
സാങ്കേതികവിദ്യയാണ് ശാസ്ത്രം എന്ന് തെറ്റിദ്ധരിച്ച, ജൈവം എന്നതാണ് എന്നും നല്ലത് എന്ന് കരുതുന്ന, കണക്കുകൾ ശരിയാക്കിയാൽ ജ്യോതിഷ്യം ഫലിക്കും എന്ന് കരുതുന്ന, വാക്സിനുകൾ വംശ ഹത്യയുടെ ഗൂഢപദ്ധതികളാണെന്ന് പ്രചരിപ്പിക്കുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട് ... !
പരിഷത്ത് കൂട്ടുകാരിൽ പോലും ചിലപ്പോൾ പ്രാഥമികമായ ശാസ്ത്ര ധാരണകളെ വികലമായി മനസ്സിലാക്കിയെടുത്തവരെ കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട് ... .
തുറന്നു സംസാരിക്കാനും സംവദിക്കാനും വേദികൾ ഉണ്ടാകുക എന്നതും മനസ്സുണ്ടാകുക എന്നതും വളരെ പ്രധാനമാണ് ....
ഇന്നും കൊട്ടിയടച്ചിട്ട സ്വത്വബോധത്തിന്റെ നെടും കോട്ടകൾ നമുക്കിടയിൽ നില നിൽക്കുന്നു !
സങ്കുചിതമായ സ്വത്വങ്ങളുടെ കൂടിക്കലരാത്ത തുരുത്തുകൾ നിറഞ്ഞ സമൂഹത്തിനെയാണ് ബഹുസ്വരസമൂഹം എന്ന് പെരും നുണപറഞ്ഞ് അവർ നമ്മുടെ മാനവികതയെ പരിഹസിക്കുന്നു . !!
ഓരോ മിശ്രവിവാഹവും മതങ്ങൾ തമ്മിലുള്ള പോരുവിളികളിലും വിവാദങ്ങളിലും അശ്ലീലമായി മാറുന്നു .
സംവാദങ്ങളിൽ കുരു പൊട്ടുന്ന വിശ്വാസ കൂട്ടായ്മകൾ !
ആശയങ്ങൾ, നേതാക്കൾ, പുസ്തകങ്ങൾ, മതവസ്ത്രങ്ങൾ, പ്രാദേശികത, ഭാഷ, പുസ്തകം, ഭക്ഷണം എന്നിവയെ എല്ലാം ബിംബവത്കരിച്ച് വിമര്ശനാതീതമായി കാണുന്നത് എത്ര കഷ്ടമാണ് എന്നോർത്ത് നോക്കൂ ...
ക്ഷമിക്കൂ എഴുതിയെഴുതി കാടുകയറി പോയി!
ഇത് വായിച്ച് തുടങ്ങിയവർ മടുത്ത് ഇടയിൽ ഇറങ്ങിപോയാൽ വലിയ സങ്കടമായിരിക്കും ....
ശാസ്ത്രം എന്ന സംജ്ഞയുടെ സൈദ്ധാന്തികതഅവതരിപ്പിക്കേണ്ടതുകൊണ്ടാണ് ഇത്ര പരത്തി എഴുതേണ്ടി വരുന്നത്; പുതിയ ഏതെങ്കിലും ഒരു ടെക്‌നോളജിയെ കുറിച്ചെഴുതാൻ ഇതിലും എത്രയോ എളുപ്പമാണ് ..
~~~~~~~~~~~~~~~~
കുഞ്ഞാവ പെട്ടന്ന് ചോദിച്ചു ;
"ഏട്ടാ പണ്ട് പറഞ്ഞ ആ പ്രാവിന്റെയും ഉറുമ്പിന്റെയും കഥയില്, ഉറുമ്പിനെ രക്ഷപെടുത്താനിട്ടുകൊടുത്ത ഇല വെള്ളത്തിൽ ഒഴുകാതെ അനങ്ങാതെ നിൽക്കുകയാണെങ്കിൽ ഉറുമ്പ് എന്ത് ചെയ്യും ??'
ഒഹ് ഇതെന്ത് കുട്ടി!?, ഞാനിപ്പോൾ പറഞ്ഞത് സെന്റിനൽ ദ്വീപുനിവാസികളെ കുറിച്ചുള്ള കഥയല്ലേ ?? ഇതിനിടയിൽ ഉറുമ്പും ഇലയും ഇവിടെ നിന്ന് വന്നു !!
കുഞ്ഞാവ ചിരിച്ചു; ആശയങ്ങളുടെ ആഴമുള്ള ചെറുപുഞ്ചിരി!
******************
കൂട്ടുകാരെ ഈ കഥകളും നിങ്ങളുടെ ചിന്തകളിലാണ് തുടരേണ്ടത് ...
വംശത്തിന്റെ തനിമയും സ്വത്വവും നിലനിറുത്തുക എന്നതിലൂടെ അതിജീവിക്കാൻ പര്യാപ്തമല്ലാത്ത ഒരു ജനതയെ സൃഷ്ടിക്കുകയാണോ നമ്മൾ ചെയ്യുന്നത് ??
വേട്ടയാടി അലഞ്ഞു തിരിഞ്ഞിരുന്ന മനുഷ്യകൂട്ടങ്ങളിൽ പലതും ഒരു പനിയിലോ പെരുമഴയിലോ ചത്തോടുങ്ങി പോയിട്ടുണ്ട് ...
മുൻവിധികളില്ലാത്ത സ്വതന്ത്ര ചിന്തകളിൽ കുഞ്ഞാവയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുക !
*******************
ഇവിടെ എഴുതുന്നത് ഇനിയുമിനിയും ഒട്ടനവധി പുതിയ കൂട്ടുകാരിൽ എത്തണം; അതിന് നിങ്ങളുടെ സഹായം അത്യാവശ്യമാണ് ;
നിങ്ങൾ അംഗങ്ങളായിരിക്കുന്ന ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക, ഇവിടെ നിങ്ങളുടെ നിരീക്ഷണങ്ങളും ആശയങ്ങളും കമന്റ് ചെയ്യുക.
കൂടാതെ ലൈക്ക്, റിയാക്റ്റ്, ഷെയർ, കുത്ത് തുടങ്ങിയ ലൊട്ടുലൊടുക്ക് മാർഗ്ഗങ്ങൾ ഉപയോഗിക്കുക
സ്ഥിരമായി എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നവരെ ഞാൻ ശ്രദ്ധിക്കാറുണ്ട് !
നിങ്ങളൊക്കെയാണ് എഴുത്തിനുള്ള ഊർജ്ജം .. നന്ദി !
Link to Facebook Post
Posted : November 6, 2017

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ