ഷ്രോഡിങ്ങറുടെ പൂച്ചയും സോഷ്യോളജിയും തമ്മിൽ എന്ത് ?? -
Rally for Science

ഷ്രോഡിങ്ങറുടെ പൂച്ചയും സോഷ്യോളജിയും തമ്മിൽ എന്ത് ??
ഭൗതികശാസ്ത്രജ്ഞനായിരുന്ന ഇർവിങ്ങ് ഷ്രോഡിങ്ങർ Quantum Mechanics പ്രകാരം പ്രകാശത്തിന്റെ വിചിത്ര സ്വഭാവങ്ങളെ വിശദീകരിക്കാനായി 1937ൽ അവതരിപ്പിച്ച ചിന്താ പരീക്ഷണമാണ് "ഷ്രോഡിങ്ങറുടെ പൂച്ച" എന്ന പേരിൽ പിന്നീട് അതി പ്രശസ്തമായത്!
പ്രകാശം ഒരേ സമയം കണങ്ങളായും തരംഗങ്ങളായും 'പ്രവർത്തിക്കും' ഒരു നിശ്ചിത സമയത്ത് അവയുടെ സ്ഥലം, ഘടന എന്നിവയൊന്നും പ്രവചിക്കാനാകില്ല, സൂപ്പർ പൊസിഷൻ എന്ന അവസ്ഥയിലാണ് പ്രകാശം, അത് ഒരേസമയം മേൽപറഞ്ഞ എല്ലാമാണ് !!
ഇനി സാങ്കേതികമായ ചില ഉപകരണങ്ങളുടെ സഹായത്തോടെ നിരീക്ഷിച്ചാലോ അപ്പോൾ പ്രകാശം മേൽപറഞ്ഞ ഏതെങ്കിലും ഒരു രൂപത്തിൽ മാത്രം കാണപ്പെടും . .
മനുഷ്യന്റെ ലളിത യുക്തിക്ക് മനസ്സിലാക്കാനാണ് പെട്ടിയിൽ അടച്ച പൂച്ചയുടെ ചിന്താ പരീക്ഷണം ഷ്രോഡിങ്ങർ അവതരിപ്പിച്ചത്.
ഒരു ന്യൂക്ലിയാർ സോഴ്സ് പ്രത്യേക രീതിയിൽ ഒരുക്കി വച്ചിരിക്കുന്ന പെട്ടിയിൽ പൂച്ചയെ അടക്കുന്നു . .
പൂച്ച ചാവാനും ചാവാതിരിക്കാനുമുള്ള സാധ്യത 50 : 50 % ആണ് .
പെട്ടി തുറക്കുന്നത് വരെ പൂച്ച ജീവനോടെയുണ്ടോ അതോ ചത്തോ എന്ന് പറയാനാകില്ല.
പുറമെയുള്ള നിരീക്ഷകനെ സംബന്ധിച്ച് പൂച്ച ഒരേസമയം ചത്തും ജീവനനോടെയും ഇരിക്കുന്നു, തുറക്കുന്ന മാത്രയിൽ അതിൽ ഒരു സ്ഥിതിയിലേക്ക് പൂച്ച മാറും .
ഇനി ന്യൂക്ലിയാർ ചെപ്പിന്റെ അടപ്പ് പെട്ടിയുടെ അടപ്പ് തുറക്കുന്നതോടെ തുറക്കാൻ ഒരു മേക്കാനിസം കൂടി ഉണ്ടെന്ന് സങ്കൽപ്പിക്കുക അപ്പോൾ നിരീക്ഷണം തന്നെ പൂച്ചവസ്ഥയുടെ ദ്വന്ദസാധ്യതയെ നിശ്ചിതമായ ഒന്നിലേക്ക് പരിമിതപ്പെടുത്തും ..
ഗണിതമല്ലാത്ത ഭാഷയിലൂടെ എളുപ്പമൊന്നും വിശദീകരിക്കാനാകാത്ത സങ്കീർണമായ പ്രപഞ്ച നിയമങ്ങളാണ് Quantum Mechanics അവതരിപ്പിക്കുന്നത് . ..
ഞാൻ ഇവിടെ ഈ പരീക്ഷണം ഓർത്ത് പറഞ്ഞത് സാമൂഹ്യശാസ്ത്രത്തിന്റെ സങ്കീർണ്ണതകൾ സൂചിപ്പിക്കാൻ വേണ്ടിയാണ് ...
ഷ്രോഡിങ്ങറുടെ പൂച്ചയും സോഷ്യോളജിയും തമ്മിൽ എന്ത് എന്ന് അതിശയപ്പെടുന്നുണ്ടാവും അല്ലെ ??
മലയാള സിനിമാ നടൻ ശ്രീ ഹരീഷ് പേരടി ഫെയ്‌സ് ബുക്കിൽ എഴുതിയ ഒരു പോസ്റ്റ് വൈറലായിരുന്നു. ഒറിജിനൽ പോസ്റ്റ് കൂടാതെ അതിലെ ടെക്സ്റ്റ് ഉപയോഗിച്ചുള്ള സ്ലൈഡുകളും മറ്റും ഫെയ്‌സ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരിക്കുന്നു .
വല്ലാതെ പുതിയ ആശയമൊന്നുമല്ല അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത് .
× മലയാളത്തിൽ ദലിത് കഥ പറയുന്ന സിനിമകൾ കുറവാണ് ,
× ദളിതൻ ഹീറോ ആയാൽ മേൽജാതിക്കാരൻ ഉപനായകണോ വില്ലനോ ആകില്ല .
× വെളുത്ത നിറമുള്ള മുസ്‌ലിം കറുത്ത നിറമുള്ള മുസ്‌ലിം, കാതോലിക്കൻ എന്ന മേൽവർഗം തുടങ്ങിയ കുറെ നിരീക്ഷണങ്ങളൊക്കെയാണ് അയാൾ പറയുന്നത് .
× ദളിതൻ ഹീറോ ആയാൽ അത് ദളിത് സിനിമയാണ് എന്നും ദളിതരേ കാണൂ എന്നും
× സവർണ്ണ സിനിമ വിജയിപ്പിക്കുന്നത് ദളിത് പ്രേക്ഷകരാണ് എന്നുപോലും അയാൾ പറയുന്നു !!
നിർഭാഗ്യവശാൽ മലയാളത്തിന് ചിരപരിചിതമായ 'ദളിത് ആക്ടിവിസ്റ്റിക്ക്' ചിന്തകൾ തന്നെയാണ് ഇതെല്ലാം ...
എന്റെ പ്രിയ ചങ്ങാതി മനോജ് എപ്പോളും പറയാറുള്ളത് പോലെ ഒരു വ്യക്തിയുടെ സ്വത്വം എന്നത് ഒരേസമയം വീട്, ജാതി, മതം, ജില്ലാ, സംസ്ഥാനം, ജെന്റർ, രാജ്യം എന്നിവയൊക്കെയാണ് .
ശ്രീ വള്ളത്തോള്‍ നാരായണമേനോന്റെ കേരളീയം എന്ന കവിതയിലെ "ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍" എന്ന വരികൾ ഉദ്ധരിച്ച് ശ്രീ സുനിൽ പി ഇളയിടം പ്രഭാഷണത്തിൽ ചോദിച്ച് കേട്ടത് ~ ജില്ല, പഞ്ചായത്ത് എന്നിങ്ങനെ തന്നിലേക്ക് ചുരുങ്ങുന്തോറും ചോര തിളച്ച് ആവിയായി പോകുമോ എന്നാണ് 
"മനുഷ്യൻ എന്ന വലിയ സ്വത്വത്തിനെ കൈനീട്ടി സ്വീകരിക്കാൻ തുറന്നിട്ട ജാലകങ്ങളുള്ള മനുഷ്യ ഹൃദയങ്ങൾ നമുക്ക് വേണം നമ്മിൽ നിന്ന് പുറത്തേക്ക് സംസ്കാരം ഒഴുക്കുക എന്നതിലുപരി ലോകത്തിൽ നിന്ന് നമ്മിലേക്ക് എന്തു സ്വീകരിക്കാനാകും എന്ന ചിന്തയൊക്കെ അദ്ദേഹം അവതരിപ്പിച്ച് കണ്ടിട്ടുണ്ട് .
ഞാൻ പൂച്ചപരീക്ഷണത്തിലേക്ക് തിരിച്ചുവരാം: നമ്മുടെ സാമൂഹികമായ പൊതുബോധ നിർമ്മിതിയിൽ ചില നിരീക്ഷണങ്ങൾക്ക് തെറ്റായ സ്വാധീനം ചെലുത്താനാകും ..
കേരളത്തിൽ ഈയിടെയായി കാണുന്ന പല ആക്ടിവിസവും അത്തരത്തിലുള്ളതാണ് .
ഹിന്ദുവിന്റെ ജനസംഘ്യ, മുസ്ലീമിന്റേത്, ഹിന്ദു സ്‌കൂളുകൾ, മുസ്‌ലിം സ്‌കൂളുകൾ, ~ മലയാള സിനിമയിലെയും രാഷ്ട്രീയത്തിലെയും ദളിത് നായകന്മാരും പ്രതിനായകന്മാരും എത്ര ?
~ നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിൽ എത്ര മുസ്ലീമിന്റേത് ?
~ എത്ര ക്രിസ്ത്യാനിയുടേത് ?
~ എത്ര ഹിന്ദുവിന്റേത് ?
എന്നൊക്കെ യാതൊരു ചളിപ്പുമില്ലാതെ നമ്മുടെ 'ആക്ടിവിസ്റ്റുകൾ' കണക്കെടുപ്പ് നടത്തുന്നു .
ഷ്രോഡിങ്ങറുടെ പൂച്ചയെപ്പോലെയാണ് സ്വതന്ത്ര ചിന്തയില്ലാത്ത പൊതുജനത്തിന്റെ അവസ്ഥ . ..
നിർഭാഗ്യവശാൽ താൻ ഏതാണ് എന്ന് ചിന്തിക്കാതിരുന്നവരെപോലും നിന്റെ സ്വത്വം ഇതാണ് നിന്റെ യഥാർത്ഥ പ്രശ്നങ്ങൾ ഇതൊക്കെയാണ് നീ ഇതിനെതിരെ പൊരുതണം എന്നിങ്ങനെ കളങ്ങളിൽ നിറുത്തി ചതുരംഗം കളിക്കുകയാണ് ഇത്തരം സോഷ്യൽ ആക്ടിവിസ്റ്റുകൾ ...
ചതുരംഗകളത്തിൽ കരുക്കളുടെ സ്വാതന്ത്രം ഉന്തുമ്പോൾ നിരങ്ങുക എന്നത് മാത്രമാണ് ...
സ്റ്റാറ്റിറ്റിക്‌സ് പബ്ലിക്ക് ഗവേർണൻസിനുള്ള ടൂളൊക്കെതന്നെ അതിൽ സംശയമില്ല; സോഷ്യൽ ബിഹേവിയർ ഒരുപക്ഷെ Quantum Mechanics നേക്കാൾ സങ്കീർണമാണ് സൂക്ഷിച്ച് കൈകാര്യം ചെയ്യുക ...
എന്തിന്റെ ഒക്കെ കണക്കെടുക്കണം എങ്ങിനെ എടുക്കണം എന്നത് വളരെ സൂക്ഷിച്ച് ചെയ്യേണ്ടതുണ്ട് .
ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രം...


Link to Facebook post
Posted on: 26 Nov 2017

അഭിപ്രായങ്ങള്‍