ചിത്ര ശലഭ പ്രോജക്റ്റ്

 ചിത്ര ശലഭ പ്രോജക്റ്റ് !

അബുദാബിയിൽ ഇപ്പോൾ വെയിൽചൂട് കൂടിക്കൊണ്ടിരിക്കുന്നു ..
ചിത്രത്തിലുള്ള ശലഭ ലാർവയെ ഒരു നാരക ചെടിയിൽ നിന്ന് ഒരാഴ്ച മുൻപ് കിട്ടിയതാണ് .
അന്ന് ഏകദേശം 1.5 സെന്റീമീറ്റർ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ 2.5 സെന്റീമീറ്റർ ആയിട്ടുണ്ട് .
നാരക ചെടിയുടെ പുതിയ ഇലകൾ എന്നും തിന്നാൻ കൊടുക്കണം .
ശലഭ ലാർവകള് പൊതുവെ ശലഭം മുട്ടയിട്ട് വളർന്നു വരുന്ന ചെടിയുടെ ഇലകൾ മാത്രമേ ഭക്ഷിക്കൂ ..
ഇത് നിശാശലഭത്തിന്റെ ലാർവ ( moth larvae ) അല്ല; നിശാ ശലഭങ്ങൾ നാരകത്തിന്റെ ഇലയിൽ മുട്ടായിടാറില്ല മാത്രമല്ല ; അവയുടെ ദേഹത്ത് സാധാരണ ഗതിയിൽ നിറയെ രോമങ്ങൾ കാണാറുണ്ട്.
ലാർവയെ കണ്ടിട്ട് നാട്ടിലെ 'നാരകക്കാളി' എന്ന ശലഭത്തിന്റേത് പോലുണ്ട് . . ഈ ലാർവ 5-6 സെന്റീമീറ്ററെങ്കിലും വളരും എന്നാണ് പ്രതീക്ഷിക്കുന്നത് അതിനു ശേഷം പ്യൂപ്പ ആവും .
സിഡും ഇളയും സസൂഷ്മം ഓരോരോ മാറ്റങ്ങളും നിരീക്ഷിക്കുന്നുണ്ട് ..
പ്യൂപ്പ വിരിഞ്ഞ് ശലഭത്തിനെ പറത്തി വിടാൻ സാധിക്കും എന്നു തന്നെയാണ് കരുതുന്നത് .
പത്തിരുപത് വർഷങ്ങൾക്ക് മുൻപ് നാട്ടിൽ 'പൂത്താങ്കീരി ബാലവേദിയുടെ നേതൃത്വതത്തിൽ ഒരു വർഷക്കാലത്തോളം ശലഭ വളർത്തൽ പ്രോജക്റ്റ് നടത്തിയ അനുഭവങ്ങളും ഓർമ്മകളുമുണ്ട് ..
അന്നൊക്കെ ഈ മേഖലയിലെ വിദഗ്ദ്ധരായിരുന്നു ഞാനും ജിൻജിയുമെല്ലാം .
അക്കാലത്ത് ഒരു മില്ലീമീറ്ററൊക്കെ മാത്രം വലിപ്പത്തിൽ ഇലകൾക്ക് ചുവടെ പറ്റിപ്പിടിച്ചിരിക്കുന്ന ശലഭ മുട്ടകൾ വിരിയിച്ച് ലാർവ, പ്യൂപ്പ സ്റ്റേജുകളൊക്കെ കടത്തി വർണ്ണ ശലഭങ്ങളായി പറത്തി വിട്ടിട്ടുണ്ട് !
ഇവിടെ ലാർവയെ വളർത്തുന്ന ചില്ലു പാത്രത്തിൽ ടിഷ്യൂ പേപ്പർ നനച്ചിട്ട് ഹ്യുമിഡിറ്റി സൂക്ഷിക്കുന്നുണ്ട് ..
പ്രോജക്ടിന്റെ കൂടുതൽ ചിത്രങ്ങൾ വഴിയേ ചേർക്കാം ..
എവിടുന്നോ കിട്ടിയ ഒരാശയുടെ പുറത്ത് എനിക്കൊരു 'Pet Turtle' വേണം എന്ന് സിഡ്‌ കുറച്ചു നാളായി പറയുന്നു ; ആമകുഞ്ഞിന്‌ പകരം ശലഭപുഴുവിനെയാണ് സംഘടിപ്പിച്ചത്
ഞങ്ങൾ സന്തുഷ്ടരാണ്



Link to Facebook Post
Posted on May 25, 2019

അഭിപ്രായങ്ങള്‍