'മിന്റി' എന്നാണ് സിഡിന്റെ ശലഭ പുഴുവിന് അവനിട്ടിരിക്കുന്ന പേര്; ഒരാഴ്ച്ച മുൻപ് മിന്റിയെ കിട്ടുമ്പോൾ അതിന് കേവലം 1.5 വലിപ്പമേ ഉണ്ടായിരുന്നുള്ളൂ ..
ഇപ്പോൾ 5 സെന്റീമീറ്ററായി ; രണ്ട് ദിവസമായി നന്നായി ഭക്ഷണം കഴിക്കുന്നുണ്ട്; നാരകച്ചെടിയുടെ വലിയ ഒരിലമുഴുവനായും ദിവസവും തിന്നു തീർക്കുന്നു.
വരുന്ന ഒരാഴ്ച്ചക്കകം പ്യൂപ്പയായി മാറും എന്നു കരുതുന്നു .
ഒന്നിടവിട്ട ദിവസങ്ങളിൽ മിന്റിയെ തൊടാനും ചിത്രങ്ങളെടുക്കാനും സിഡിന് അനുവാദമുണ്ട് ..
ലാർവയെ ആലോസരപ്പെടുത്താതെ സൂഷ്മതയോടെ സ്പർശിക്കാൻ സിഡ് പഠിച്ചു കഴിഞ്ഞു ..
മിന്റിയുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പറയാം .
Link to Faceobok Post
Posted on May 29, 2019



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ