ഇല തിന്നാൻ ഇട്ടുകൊടുത്തിരുന്ന നാരകതണ്ടിലെ മുള്ളിൽ ഇന്ന് ഉച്ച തിരിഞ്ഞതുമുതൽ ലാർവ തൂങ്ങി കിടക്കുകയാണ് ..
തലയിൽ ഇരുവശവും കുഞ്ഞു നൂലുകളാൽ മുള്ളിന്റെ തുഞ്ചിലേക്ക് വലിച്ച് ഒട്ടിച് വച്ച് വളഞ്ഞ് തൂങ്ങിയാണ് കിടപ്പ് ..
മാറ്റങ്ങൾ വളരെ പതുക്കെയാണ് ; ഏകദേശം നാലുമണിക്കൂർ റെക്കോർഡ് ചെയ്ത ടൈംലാപ്‌സ് വീഡിയോ പോസ്റ്റിൽ ചേർത്തിട്ടുണ്ട് .. ..
റെക്കോർഡിങ്ങ് നിറുത്തി ; രാവിന്റെ ഇരുട്ടിൽ സുഷുപ്തിയുടെ പ്യൂപ്പപുതപ്പ് മിന്റിയെ മൂടുമായിരിക്കും ..
ശലഭ പ്രോജക്റ്റിൽ ഏറ്റവും ഉദ്വേഗമുള്ള ദിവസങ്ങൾ ഇനി വരാനിരിക്കുന്നതാണ് ..
നിശ്ചലത ; കാത്തിരിപ്പ് ; ആശങ്കകൾ ...
ചിത്രങ്ങൾ കാണൂ .. !!
Link to Facebook Post
Posted on May 30, 2019




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ