'മിന്റി' യുടെ നിറം മാറി തുടങ്ങി; നാളെയോ മാറ്റന്നാളോ വിരിയുമായിരിക്കും !
ഈ കഴിഞ്ഞ മെയ് മുപ്പതിനാണ് പീക്കിരി സിഡ് 'മിന്റി' എന്നു പേരിട്ട ശലഭ ലാർവ പ്യൂപ്പയായത്; ഇന്നേക്കിത് 10 ദിവസം കഴിഞ്ഞിരിക്കുന്നു .
ഒട്ടുമേ മാറ്റങ്ങൾ കാണാത്ത നിശ്‌ചലമായ സുഷുപ്തിക്കൊടുവിൽ ഇന്ന് വൈകീട്ട് മുതൽ നിറം മാറ്റം കാണുന്നുണ്ട് !
കറുപ്പ് രാശിയാണ് കാണുന്നത്; നാട്ടിലെ നാരക ശലഭത്തോളം വലിപ്പമില്ലാത്ത എന്നാൽ ഒട്ടൊരുവിധം സമാന രൂപമുള്ള കറുപ്പ് രാശിയുള്ള ശലഭത്തെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് .
നാളെ ഉച്ചയാകുമ്പോഴേ കുട്ടികൾ സ്‌കൂളിൽ നിന്നും ജിൻജി ഓഫീസിൽ നിന്നും വീട്ടിൽ എത്തൂ അവർ വന്നാൽ മൊബൈലിൽ ടൈം ലാപ്പ്‌സ് റെക്കോർഡ് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട് ; പക്ഷെ പൊതുവെ ശലഭങ്ങൾ രാവിലെയാണ് വിരിയുക .
കാണാനാകുമോ എന്നുറപ്പില്ല .
എന്തായാലും പ്യൂപ്പ അപകടങ്ങളില്ലാതെ വിരിയട്ടെ ചിത്രങ്ങൾ പങ്കുവയ്ക്കാം .
Link to Facebook PostPosted On Jun 9, 2019

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ