'നാനോ' എന്ന ശലഭപുഴു

 മിനിയാന്ന് നാനോ മീറ്റർ, ഇന്നലെ മില്ലീമീറ്റർ, ഇന്ന് സെന്റീമീറ്റർ !!

ഇന്നലെ ഇള വളർത്തുന്ന 'നാനോ' എന്ന ശലഭപുഴുവിന്റെ ചിത്രമിട്ടിരുന്നില്ലേ ??
ഒരു പക്ഷികാഷ്ടത്തിന്റെ നിറവും ടെക്സ്ച്ചറുമായിരുന്നു അതിന് ..
ഇരപിടിയന്മാരിൽ നിന്ന് രക്ഷനേടാനുള്ള അനുകൂലനം .. !
ഇന്ന് പച്ചയുടുപ്പൊക്കെ ഇട്ട് ആളാകെ മാറിയിരിക്കുന്നു .. !
കുഞ്ഞുങ്ങളുടെ പ്രോജക്റ്റ് ഡയറികളിൽ ഓരോരോ ദിവസത്തെയും നിരീക്ഷണങ്ങളൊക്കെ വിപുലമായി തന്നെ എഴുതി ചേർക്കുന്നുണ്ട് . .
രണ്ട് ദിവസം മുൻപ് 'ഒറ്റത്തുള്ളി വെള്ളപ്പൊക്കത്തിൽ' നിന്ന് ജീവൻ രക്ഷിച്ച പൊടി കുഞ്ഞിന് 'ഡ്രോപ്‌ലെറ്റ്' എന്ന പേരാണ് ഇട്ടിരിക്കുന്നത് ..
ഇനിയും നമുക്ക് കണ്ണുകൾക്കൊണ്ട് ശരിക്കും കാണാൻ പോലും അത് വളർന്നിട്ടില്ല ...
'നാനോക്ക്' പിന്നാലെ 'ഡ്രോപ്‌ലെറ്റിന്റെ' വിശേഷങ്ങളും വഴിയേ പറയാം ..
അതുകൂടാതെ രണ്ട് മൂന്ന് ശലഭമുട്ടകൾ വിരിയാൻ തയ്യാറായി ഇലകളിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട് ..
നിങ്ങൾ ലോകത്ത് എവിടെയാണെങ്കിലും ശലഭ പ്രോജക്ടിൽ ചേരുവാൻ 'Explora' എന്ന സ്വകാര്യ FB ഗ്രൂപ്പിൽ വരൂ ..
മെസ്സേജ് അയച്ചാൽ ചേർത്താം .
സ്നേഹപൂർവം .
കിരൺ
Link to Facebook Post
Posted on Jul 1, 2019

അഭിപ്രായങ്ങള്‍