ടെറാറിയം അപ്‌ഡേറ്റ് - 3
24 ഓഗസ്റ്റ് 2019
'തേരട്ടയും' ഞാഞ്ഞൂലും ഒച്ചും പ്രാണികളും ചീഞ്ഞ ചെടിയിലകളുമെല്ലാം ചേർന്ന് സിസ്റ്റം നശിച്ച് വീര്യമുള്ള വീഞ്ഞ് ഭരണി പോലെ ആകുമോ എന്നൊരു ഭയം ഉണ്ടായിരുന്നു ..
ഒരു പ്രിയ സുഹൃത്ത് സംഘടിപ്പിച്ചു തന്ന ചില പായലുകളും ഫേണുകളും ഉൾപ്പെടുത്താൻ വേണ്ടി ടെറാറിയം കഴിഞ്ഞ ദിവസം തുറന്നു .
(ക്ഷമിക്കൂ സിസ്റ്റം സ്റ്റേബിൾ ആവുന്നത് വരെ പലവട്ടം തുറക്കേണ്ടി വന്നേക്കാം എന്ന് ഞാൻ സൂചിപ്പിച്ചിരുന്നു )
അതിനുമുൻപേ കുപ്പിത്തോട്ടത്തിലെ കുറെയേറെ ചെടികൾ ചീഞ്ഞ് പോയിരുന്നു എങ്കിലും തരണം ചെയ്ത ചെടികളെ പ്രത്യേകം നോട്ട് ചെയ്തിട്ടുണ്ട് .
ജീവികൾ ഇപ്പോഴും ത്രൈവിങ്ങ് ആണ് ..
അവർ കുപ്പിയിൽ അടിച്ചു പൊളിക്കുന്നു !
ടെറാറിയം ഇപ്പോൾ നമ്മുടെയല്ലാം പരീക്ഷണ ഭൂമികളാണല്ലോ ലോകത്തിന്റെ പല ഭാഗത്തു നിന്നായി കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്നുണ്ട് .
അതുകൊണ്ട് തന്നെ അതിജീവിച്ച ചെടികളെ കുറിച്ച് കൺക്ലൂസീവ് ആയി ഇവിടെ പറയുന്നില്ല പ്രോജക്ടിന്റെ ത്രിൽ നഷ്ടപ്പെടും ..
എങ്കിലും ആറുമാസങ്ങൾക്കകം എക്‌പ്ലോറ റിസർച്ച് ഗ്രൂപ്പിൽ എല്ലാവരും ബയോസ്ഫിയർ സ്പെഷലിസ്റ്റുകൾ ആകും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത് .
നിഷാദ് കൈപ്പള്ളി ഫ്രഷ് വാട്ടർ ക്ളോസ്ഡ്സ്ഡ് എക്കോസിസ്റ്റം ഡിസൈൻ ചെയ്യാൻ പരിശ്രമിക്കുന്നുണ്ട്
ദേവൻ ചേട്ടൻ സലൈൻ എക്കോസിസ്റ്റം സ്പെസിഫിക്കേഷൻ കണ്ടെത്താൻ ശ്രമിക്കുന്നു കൂട്ടിന് ചങ്ങാതി ശ്രീവിദ്യയുമുണ്ട് ...
പലപല കുഞ്ഞു ഭൂമി തുണ്ടുകൾ !
ഇങ്ങനെയൊക്കെ കണ്ടറിഞ്ഞ് പഠിച്ചുവളരുന്ന കുഞ്ഞുങ്ങൾ ഭാവിയിൽ ആരൊക്കെ ആയിത്തീരും ?
സ്‌പേസ് ബയോസ്ഫിയർ ഡിസൈനേഴ്‌സ് ?
പരിസ്ഥിതി ശാസ്ത്രജ്ഞർ ?
ഫോറസ്റ്റ് എന്ജിനീയേഴ്‌സ് ?
സസ്റ്റൈനബിൾ സിറ്റി ഡിസൈനേഴ്‌സ് ??
അങ്ങിനെയങ്ങിനെ ..
അവരുടെ ആകാശം അതിവിശാലമാണ് ..
Posted on Aug 24, 2019








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ