ചെറിയ കുപ്പിയിലെ വലിയ ലോകം !
ടെറാറിയം അപ്‌ഡേറ്റ് - 4

ചെറിയ കുപ്പിയിലെ വലിയ ലോകം !

ടെറാറിയം അപ്‌ഡേറ്റ് - 4
25 ഓഗസ്റ്റ് 2019
ഓൺലൈനിൽ ഓഡർ ചെയ്തിരുന്ന 'യു.എസ്.ബി മൈക്രോസ്കോപ്പ്' ഇന്ന് കിട്ടി .
സ്മാർട്ട് ഫോണിൽ വൈഫൈയിലൂടെ കണക്റ്റ് ചെയ്ത് ചിത്രങ്ങളും വീഡിയോയും റെക്കോർഡ് ചെയ്യാവുന്ന, ലെൻസിന് ചുറ്റും എൽ.ഇ.ഡി ലൈറ്റ് ഒക്കെ ഘടിപ്പിച്ച, ഉപയോഗിക്കാൻ എളുപ്പമുള്ള ഒരു ചൈന നിർമിത ഉപകരണമാണ് അത്.
1000X മാഗ്നിഫിക്കേഷൻ എന്നൊക്കെയാണ് പാക്കിങ്ങ് സ്പെസിഫിക്കേഷൻ. അക്കാര്യത്തിൽ ഉറപ്പൊന്നുമില്ലെങ്കിലും സാമാന്യം നല്ല രീതിയിൽ വലുതായി കാണിക്കുന്നൊക്കെയുണ്ട് !
കുഞ്ഞു സിഡ്‌ ഇന്നലെ വരെ ഹാൻഡ് ലെന്സ് വച്ചായിരുന്നു ടെറാറിയം നിരീക്ഷണം , എന്നാൽ ഇന്നു മുതൽ പുള്ളി സ്മാർട്ടായി !
ടെറാറിയം ഒരു കുഞ്ഞു ഭൂമിയാണെന്ന് പറഞ്ഞല്ലോ !!
സൂഷ്മ ദർശിനിയിലൂടെ അതിനുള്ളിൽ ഇന്ന് കുറെ ജീവികളെ കണ്ടു ..
കണ്ണുകൾ കൊണ്ടോ മാഗ്നിഫൈയിങ്
ലെൻസുകൊണ്ടോ കാണാനാവാത്ത സൂഷ്മ ജീവികൾ !!
കുട്ടികൾക്കെന്നല്ല നമുക്ക് പോലും ഈ ഭൂമിയുടെ ജൈവജീവിതത്തെ കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയില്ല ...
ഇവിടെ ജീവനുകളുടെ മഹോത്സവമാണ് !
ഞങ്ങളുടെ ടെറാറിയത്തിനുള്ളിലെ ചില സൂഷ്മ ദൃശ്യങ്ങൾ കണ്ടു നോക്കൂ !

ചിത്രങ്ങൾ കണ്ട് ഞെട്ടിവിറയ്ക്കരുത് ;
ഈ ഭൂമിയിൽ ജീവനുകളുടെ മഹോത്സവമാണ് !

സ്നേഹപൂർവ്വം
കിരൺ
This is the thread of my shirt ~ Just to indicate the scale of magnification 

Posted on Aug 25, 2019

അഭിപ്രായങ്ങള്‍