കുഞ്ഞു ടെറാറിയയങ്ങളിൽ ഒന്നിൽ

കുഞ്ഞു ടെറാറിയയങ്ങളിൽ ഒന്നിൽ ചെടിയിലകൾ എന്തുകൊണ്ടാണ് തുടർച്ചയായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതെന്ന് പലവട്ടം ആലോചിച്ചു ..

ഇന്ന് കുപ്പിക്കുള്ളിൽ കണ്ട 'ചിറകടി' ഒരു ഞെട്ടലോടെ കാര്യം ബോധ്യപ്പെടുത്തി ..
അതിനുള്ളിൽ ഒരു കുഞ്ഞൻ ലാർവയാണ് ഈപ്പണി ഒപ്പിച്ചിരുന്നത് ..
പയ്യൻസ് ചിറകു വിടർത്തി പറന്നപ്പോൾ മാത്രമാണ് കാര്യം മനസിലായത് ..
കുപ്പി കുറെ നേരം തുറന്നു വച്ചു ഈർപ്പം മാറി ജനലിലൂടെ വെയിലടിച്ചപ്പോൾ കുഞ്ഞൻ പറന്നു ജനലിൽ ഇരുന്നു
'പ്രോജക്റ്റ് ടെറാറിയം' സർപ്രൈസുകളുടെ കിടു ഭൂമികയാണ് !
സ്നേഹപൂർവ്വം : കിരൺ കണ്ണൻ

Link to Facebook Post
Posed on Oct 19, 2019

അഭിപ്രായങ്ങള്‍