ഹൈട്ടെക്ക് ടെറാറിയം !

കഴിഞ്ഞ ദിവസം ഗ്ളാസ് ബോക്‌സിൽ ഉണ്ടാക്കിയ Closed Terrarium ഇച്ചിരിക്കോളം ഹൈട്ടെക്ക് ആണ് .

അന്തരീക്ഷത്തിലെ ആർദ്രത അളക്കാനുള്ള ഹൈഗ്രോമീറ്ററും ഒപ്പം താപനില അളക്കാനുള്ള ഇലക്ട്രോണിക്ക് തെർമോമീറ്ററും ചേർന്ന ഉപകരണം ഘടിപ്പിച്ചതിന് ശേഷമാണ് ടെറാറിയം അടച്ചത് .
ചില ഫേണുകളും ഉയർന്ന ആർദ്രതയിലും ചീഞ്ഞുപോകില്ല എന്ന് ഇത്രനാളത്തെ പഠനത്തിൽ മനസിലാക്കിയ മറ്റു ചെടികളും ആണ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .
ലൈവ് സോയിൽ ആണ്, പക്ഷെ മണ്ണിരയെ ഒഴിവാക്കിയിട്ടുണ്ട് .
ഹൈഗ്രോമീറ്റർ ചൈനയുടെ ഇൻസ്ട്രുമെന്റ് ആണ് വലിയ ബ്രാൻഡ് ഒന്നുമല്ല എത്രനാൾ ടെറാറിയത്തിനുള്ളിലെ ഉയർന്ന ആർദ്രതയിൽ കേടാവാതെ നിൽക്കും എന്നറിയില്ല .
ഇന്ന് രാത്രി 11.30 നുള്ള റീഡിങ്ങുകൾ ചിത്രത്തിൽ കാണാം .
മുകളിൽ കാണുന്നത് സമയം, രണ്ടാമത് താപനില, ഏറ്റവും താഴെ കാണുന്നത് ഹ്യുമിഡിറ്റി !
സാധാരണ മർദത്തിലും താപനിലയിലും അന്തരീക്ഷവായുവിൽ വാതകാവസ്ഥയിൽ നിലനിൽക്കാവുന്ന ജലബാഷ്പ്പത്തിന്റെ അളവാണ് % കണക്കിൽ കാണിച്ചിരിക്കുന്നത് .
ഇപ്പോൾ ഹ്യുമിഡിറ്റി റീഡിങ്ങ് 99% അതിനർത്ഥം ഇനി വാതകാവസ്ഥയിൽ തുടരാനാകാതെ ചില്ലിന്റെയും ചെടികളുടെ ഇകളുടെയും ഉപരിതലങ്ങളിൽ ബാഷ്പം ഘനീഭവിച്ച് 'മഴപെയ്യും' എന്നാണ് .
ഇനി നാളെ ചൂടുള്ള പകൽ വെളിച്ചം പതിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നു നോക്കണം ..
(ഉയർന്ന താപനിലയിളും മർദ്ധത്തിലും ഹൈഗ്രോമീറ്റർ റീഡിങ്ങ് എങ്ങിനെ ആയിരിക്കും?? ആർദ്രത കൂടും അപ്പോഴും ജലം ബാഷ്പമായി നില നിൽക്കുകയും ചെയ്യും അപ്പോൾ ഈ ഇൻസ്ട്രുമെന്റിലെ റീഡിങ് ഉപയോഗിക്കാമോ? ഇക്കാര്യങ്ങൾ അറിയുന്നവർ പറഞ്ഞു തരാമോ ?? )
അന്തരീക്ഷമർദ്ദം അളക്കാനുള്ള ഒരു ബാരോമീറ്റർ കൂടെ ഇതിൽ ഉൾപ്പെടുത്തണം എന്നുണ്ട് .
പതിയെ ചെയ്യാം ..
ഇതു കൂടാതെ ചെറിയ ഒരു ടെറാറിയത്തിൽ ചില്ലിൽ ഒട്ടിക്കാവുന്ന ഒരു Liquid crystal thermometer ഇലപ്പെടുത്തിയിട്ടുണ്ട് .
താപനിലക്ക് അനുസരിച്ച് നിറം മാറുന്ന ലിക്വിഡ് ക്രിസ്റ്റൽ 'പൂശിയ' ഒരു സ്ട്രിപ്പ് ആണ് അത് വളരെ സൂഷ്മമായ മെഷർമെന്റ് ഒന്നുമില്ലെങ്കിലും ഒന്നോ രണ്ടോ ഡിഗ്രിയുടെ എറർ ഫാക്ടറിൽ സാമാന്യം ശരിയായ റീഡിങ്ങ് കാണിക്കുന്നുണ്ട് .
കുഞ്ഞുങ്ങൾക്ക് Liquid crystal thermometer ആണ് കൂടുതൽ ഇഷ്ടമായത് ..

Link to Facebook Post
Posted on Oct 28, 2019

അഭിപ്രായങ്ങള്‍