പുഞ്ച നിലങ്ങളും കടലോരവും കനാൽ ചതുപ്പുകളിൽ ചിറകെട്ടിയ തെങ്ങിൻ തോപ്പുകളുമല്ലാമുള്ള ഞങ്ങടെ താഴ്ന്ന നാട്ടില് ഒരു കുന്നുണ്ട് ..
ഒരൊറ്റ കുന്നേയുള്ളൂ ..
'മാങ്ങാടികുന്ന്' എന്നാണ് അതിന് പേര് .
ഇന്നിപ്പോ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് പ്രൗഢിയോടെ എഴുന്നു നിൽക്കുന്നത് ആ കുന്നിന് മുകളിലാണ് ..
ആയിരക്കണക്കിന് കുട്ടികൾ പഠിച്ചിറങ്ങുന്ന കലാലയം !
പക്ഷെ മഞ്ചാടിക്കുന്നിന് ഒരു ദുഃഖപൂർണ്ണമായ ചരിത്രമുണ്ട്, ഇരിഞ്ഞാലാക്കുടയിലെ പഴമക്കാർക്കെല്ലാം അതറിയാം ..
വസൂരി എന്ന മഹാമാരിബാധിച്ച് ജനങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി കൊണ്ടിരുന്ന ഭീതിതമായ ഒരു കാലമുണ്ടായിരുന്നു നമുക്ക് ..
ചികിത്സകളില്ലാത്ത കൂട്ട മരണത്തിന്റെ കാലം ..
ഞങ്ങളുടെ നാട്ടിലെ 'വസൂരി ഐസൊലേഷൻ വാർഡ്ഡ്' ആയിരുന്നു പണ്ട് മങ്ങാടി കുന്ന് !
ഐസൊലേഷൻ വാർഡ്ഡ് എന്നൊക്കെ പറയുമ്പോൾ ഇന്നത്തെ ആശുപതികളിലേത് പോലെയുള്ള ക്രമീകരണമാണ് എന്നു തെറ്റിദ്ധരിച്ചേക്കരുത് ...
രോഗിയെ ഒരു പനമ്പിൽ പൊതിയും, വലിവണ്ടിയിൽ കെട്ടിവലിച്ച് മങ്ങാടി കുന്നിന്റെ മുകളിൽ കൊണ്ടിടും ..
കുറുക്കനും എലികളും പട്ടികളും പാമ്പുകളുമൊക്കെയുള്ള കുറ്റിക്കാട്
വൈറസ് ബാധിച്ച് പാതിമരിച്ച മനുഷ്യരെ പട്ടികളും കുറുക്കനും കടിച്ചു കീറും ..
അവർക്ക് മരണം എളുപ്പം ..
മരിക്കാത്തവർ ഉറക്കെ ഉറക്കെ കരയും ...
രാത്രികളിൽ കുന്നിന്റെ മുകളിൽ നിന്ന് ഞങ്ങടെ നാടാകെ നിസ്സഹായരായ കുറെ മനുഷ്യ ജന്മങ്ങളുടെ കാറി കരച്ചിലുകൾ കേൾക്കും ...
ഇനിയേത് വീട്ടിലാണ് 'വസൂരിവിത്തുകൾ' പെയ്യുക എന്നോർത്ത് പേടിച്ച് ..
പ്രാർത്ഥനകളിൽ ഒതുങ്ങി പാവം മനുഷ്യർ ഭീതിയുടെ പുതപ്പുകളിൽ ഒളിക്കും ..
ഞങ്ങളോട് എന്റെ അമ്മൂമ്മ പലവട്ടം പറഞ്ഞിട്ടുള്ള കഥകളാണ് ഇതല്ലാം ..
എംപിയും നടനുമായ ശ്രീ ഇന്നസെന്റ് മങ്ങാടിക്കുന്നിനെ കുറിച്ചുള്ള തന്റെ ബാല്യത്തിലെ ഓർമ്മകള് പുസ്തകത്തിൽ എഴുതിവച്ചിട്ടുണ്ട് ..
ഇന്ന് അതി ക്രൂരം എന്നു തോന്നുമെങ്കിലും അന്നത്തെ പരിമിതമായ ശാസ്ത്രജ്ഞാനവും ചികിത്സാ സൗകര്യങ്ങളും ചെയ്യാവുന്ന ഒരേയൊരു കാര്യം രോഗം ബാധിച്ചവരെ വീടുകളിൽ നിന്ന് എത്രയും പെട്ടന്ന് ഒഴിവാക്കുക എന്നതായിരുന്നു ..
വസൂരി 'പെയ്താൽ' ഒരൊറ്റ മാസം കൊണ്ട് ഒരു പ്രദേശത്തെ ജന സംഘ്യ നേർപകുതിയാവും വിധം ആളുകളിങ്ങനെചത്ത് തുലഞ്ഞുകൊണ്ടിരുന്നു ..
അപൂർവം ചിലർ ദേഹമാസകലം വിരൂപമായ കലകൾ അവശേഷിപ്പിച്ച് ജീവിതത്തിലേക്ക് നടന്നു ..
അരീസായ കളിക്കുന്നതും, മാവിലെറിയുന്നതും, വട്ടുരുട്ടുന്നതുമായ കുട്ടിക്കാല നോസ്റ്റുകൾക്കപ്പുറം നമ്മളിൽ ചിലർ പറയാതെ പോയെ എത്രയെത്ര ഓർമ്മകളുണ്ട് ??
നാട്ടിലെമ്പാടുമുള്ള ചട്ടുകാലന്മാർ, കൂനർ, മുഖത്ത് വിരൂപമായ കലകളുള്ളവർ എത്രയോ കണ്ണു കാണാത്തവർ, കുഞ്ഞുമുറിപ്പാടുകൾ പഴുത്ത് വളർന്ന് അവയവങ്ങൾ നഷ്ടപ്പെട്ടവർ കുഷ്ഠം പിടിച്ചവർ, വിളറി, വയറ് വിരവന്ന് വീർത്ത കുഞ്ഞുങ്ങൾ , ...
ആ കാലമൊക്കെ പൊയ് പോയ് ..
ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഇരുപത് കോടിക്കും അമ്പത് കോടിക്കും ഇടയിൽ മനുഷ്യ ജീവനുകൾ വസൂരി കവർന്നെടുത്തിട്ടുണ്ട് ..
1796 ൽ എഡ്വേഡ് ജെന്നർ ആണ് വസൂരിക്ക് എതിരായ വാക്‌സിന്റെ ആദ്യ രൂപം കണ്ടുപിടിച്ചത് ..
അവിടുന്നങ്ങോട്ട് തുടർച്ചയായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി smallpox ലോകത്തു നിന്ന് പതിയെ പതിയെ അപ്രത്യക്ഷമാകാൻ തുടങ്ങി ..
രണ്ട് നൂറ്റാണ്ടുകളോളം നീണ്ട സുദീർഘമായ യുദ്ധമായിരുന്നു ' വൈറോല'വൈറസുകളോട് വൈദ്യ ശാസ്ത്രം നടത്തിയത് ..
പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും പ്രതിരോധക്കുത്തിവയ്പ്പ് പരിപാടികളുടെ ഫലമായി 1979ന്റെ അവസാനത്തോട് കൂടി വസൂരി നിർമാർജ്ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു !
യുദ്ധങ്ങളും കൊടുംകാറ്റും വെള്ളപ്പൊക്കവും ഏകാധിപതികളും മതസംഘട്ടനങ്ങളും കൊന്നൊടുക്കിയതിനെക്കാൾ എത്രയോ ഇരട്ടി മനുഷ്യ ജന്മങ്ങളാണ് മഹാമാരികളിൽ ചത്ത് തുലഞ്ഞ് പോയിട്ടുള്ളതെന്നോ ??
വസൂരി അതിൽ ഒന്നു മാത്രമായിരുന്നു ..
ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചരിത്രം സാമ്രാജ്യങ്ങളുടെ ചരിത്രങ്ങളെക്കാൾ നമ്മൾ പഠിക്കേണ്ടതുണ്ട് !
നമ്മൾ ഇന്ന് കാലുറച്ച് ആത്മവിശ്വാസത്തോടെ നിൽക്കുന്ന ഈ നിൽപ്പുണ്ടല്ലോ ഈ ആത്മവിശ്വാസം ; അത് എങ്ങിനെയാണ് മനുഷ്യവർഗം സ്വാംശീകരിച്ചെടുത്തത് എന്ന് പഠിക്കാത്ത ഒരു ചരിത്രപഠനവും പൂർണമാകില്ല..
ഈ വരുന്ന നവംബർ 8 വെള്ളിയാഴ്ച ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംഘാടനത്തിൽ നടക്കുന്ന അബുദാബി മെഡി കോൺഗ്രസ്സിലെ ആദ്യ വിഷയം അവതരിപ്പിക്കുന്നത് നിഷാദ് കൈപ്പള്ളിയാണ് .
നമുക്ക് പുറകിൽ മുപ്പതിനായിരം വർഷം മുതൽ ഇന്നോളമുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയുടെ സംക്ഷിപ്‌ത ചരിത്രമാണ് നിഷാദ് അവതരിപ്പിക്കുന്നത് .
Link to Facebook PostPosted on Nov 4, 2019
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ