ഒരൊറ്റ കൊടിക്കീഴിലല്ലാതെ

ഒരൊറ്റ കൊടിക്കീഴിലല്ലാതെ ഒരൊറ്റമുദ്രാവാക്യമില്ലാതെ ദേശ, ജാതി, മത, സ്വത്വങ്ങൾ കെട്ടുകാഴ്ചയാക്കാത്ത സംശയാലുക്കളായ പ്രവചനാതീതരായ ജനങ്ങളിൽ ഒരാളാണോ നിങ്ങൾ ?

തിരഞ്ഞെടുപ്പുകൾക്ക് മുൻപ് രാഷ്ട്രീയക്കാരുടെ ഹൃദയം പടപടാ മിടിപ്പിക്കുന്ന,
അപാരമായ അനിശ്ചിതത്വത്തിൽ ജനങ്ങളോടുള്ള അകൗണ്ടബിലിറ്റിയെ കുറിച്ച് ക്ഷണികമായെങ്കിലും ഓർമ്മിപ്പിക്കുന്ന, വോട്ടുകൾ ആർക്കെന്നറിയാത്ത ഒരു ഭൂരിപക്ഷമുണ്ടല്ലോ, വിധേയത്വമില്ലാത്ത, രാഷ്‌ട്രീയം മതമാക്കാത്ത ഭൂരിപക്ഷം ..
നീ ! നീ അരാഷ്ട്രീയവാദിയാണ് എന്ന് എത്രയോപേർ എത്രവട്ടം നിങ്ങളെ
ആർത്തുകൂവിയിട്ടുണ്ടാവാം ??
പരിഹസിച്ചവർ കേമന്മാരായിരിക്കും ജനിച്ച് മരിക്കുംവരെ ഒരു കൊടി, ഒരു വിശ്വാസം, ഒരു മുദ്രാവാക്യം, പകലിന് ഇരവുപോലെ വാച്യതയുള്ള വോട്ടുകൾ ...
രാഷ്ട്രീയം നിങ്ങളുടേത് കൂടിയാണെന്ന് ഇനി ഉറച്ചു പറയുക ..
നിങ്ങളവരോട് പറയണം, നേതാക്കളേയും ഭരണകൂടങ്ങളെയും പ്രകമ്പനം കൊള്ളിക്കുന്നതും നിതാന്തമായ ഭീതിയിൽ ചുമതലകളിൽ അൽപ്പമെങ്കിലും ഉറപ്പിച്ച് നിറുത്തുന്നതും നിങ്ങള് കൂടിയാണെന്ന് .
നിങ്ങൾ സർവ സ്വതന്ത്രനാണ്, വിമർശിക്കാനും നയിക്കാനും അനുസരിക്കാനും ചോദ്യം ചെയ്യാനും ഒത്തുചേരാനും സമരഗീതം പാടാനും ...
തെറ്റ് തുറന്ന് പറയുന്ന, സംഘടനാ ഹൈറാർക്കിയുടെ അധികാരപരിധിക്ക് പുറത്തുള്ള നിങ്ങളും നിങ്ങളുടെ തീരുമാനങ്ങളും കൂടി ചേർന്നതാണ് ജനാധിപത്യം ..
ആർക്കുചെയ്യും എന്നു പറയാതെ നിങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന വോട്ടുകളുണ്ടല്ലോ ..
സ്വതന്ത്ര ചിന്തയുടെ മതാത്മകമല്ലാത്ത വോട്ടുകൾ !
അവയെ മാത്രമാണ് ഭരിക്കുന്നവർ അൽപ്പമെങ്കിലും ഭയക്കുന്നത് ..
ബാക്കിയുള്ള വോട്ടുകളുടെ കണക്കുകൾ കൃത്യമാണ്, അവയെ ഭയക്കേണ്ടതില്ല ..
അവയിൽ ചിലത് കച്ചവടത്തിന് വച്ചിരിക്കുന്നതുപോലുമാണ്
സ്നേഹപൂർവ്വം : കിരൺ കണ്ണൻ
[വികാരത്തിനോ വിധേയത്വത്തിനോ അല്ലാതെ വിവേകപൂർണ്ണമ്മായി വോട്ടു ചെയ്യുക ..
നിങ്ങളുടെ ശക്തി അപാരമാണ്, തിരുത്താൻ കഴിയാത്തതായി ഒന്നുമേയില്ല ]
Link to Facebook Post
Posted on Dec 17, 2019

അഭിപ്രായങ്ങള്‍