ആംനോയിഡുകൾ എന്ന ജലജീവികളുടെ ഫോസിൽ .. !

ഇള കണ്ണിന് മുൻപിൽ പിടിച്ചിരിക്കുന്നത് ഒരു ഫോസിലാണ് ..
നൂറോ നൂറ്റിയമ്പതോ മില്യനുകൾ വരെ പുറകിലേതോകാലം ഒളിപ്പിച്ചു സൂക്ഷിച്ച അമ്നോയ്ഡുകൾ എന്ന ജലജീവികളുടെ ഫോസിൽ .. !
66 മില്യൻ വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ വലിയ ഉൽക്കാ പതനത്തോടെ സംഭവിച്ച ക്രിറ്റേഷ്യസ്-പാലിയോജെൻ എക്സ്റ്റിൻഷ്യൻ ഇവന്റിലാണ് ലോകത്തെ ഏറ്റവും അവസാനത്തെ ആംനോയിഡുകൾ ചത്തോടുങ്ങിയത് എന്ന് കരുതപ്പെടുന്നു !
അതുവരെ ഭൂമിയിലെ ജലമേഖലകളിലെ താരമായിരുന്നു ഈ ജീവി ..
സസ്യങ്ങളുടെ പേട്രിഫൈഡ് ഫോസിലുകളോട് ഏറെക്കുറെ സമാനമായ രീതിയിൽ 'മിനറലൈസ്ഡ് ഫോസിലുകളാണ്' ഇവ ..
ജീവി ചളിമണ്ണിൽ ചത്തമർന്ന് കഴിഞ്ഞ് കട്ടിതോടിനുള്ളിൽ ജലമൂറി മിനറലുകൾ നിറയുന്ന അതി സാവധാനമുള്ള പ്രക്രിയയുടെ ബാക്കിയാണ് ഇത്തരം ഫോസിലുകൾ ..
കാൽസ്യം ഷെല്ലുകൾ അതിൽ നിറയുന്ന മിനറലുകളുടെ സ്വഭാവമനുസരിച്ച് പ്രത്യേക വർണ്ണങ്ങളിലും ടെക്സ്ച്ചറിലും കാണാം .
സിദൂന്റെ കളക്ഷനിലേക്ക് കൂട്ടിച്ചേർത്ത പുതിയ ആമ്നോയ്ഡ് ഫോസിലുകളിൽ ഒന്നിൽ മിനറൽ പൈറൈറ്റ് ക്രിസ്റ്റലുകൾപോലെ കാണുന്നുണ്ട് .
അയേൺ സൾഫേറ്റിന്റെ സാന്നിധ്യമാണ് ഷെല്ലിനുള്ളിൽ ഇനിയും നിറയാത്ത ഭാഗത്തെ ക്രിസ്റ്റൽ ഘടനയിൽ 'സ്വർന്നതിളക്കം' ഉണ്ടാക്കുന്നത് .
പാതിയിൽ മുറിക്കാത്ത ചെറിയ ഫോസിൽ ഓപ്പൽ മിനറലൈസേഷൻ ആണ് എന്നു തോന്നുന്നു കുറച്ചൊക്കെ സുതാര്യതയും ഓപ്പലിന്റെ 'ഹോളോഗ്രാം' ഇഫക്റ്റും കാണാനുണ്ട് !
ഇതൊക്കെ എവിടുന്ന് സംഘടിപ്പിച്ചു എന്നാവും അല്ലെ ??
ഇതുരണ്ടും ദുബായിലെ തിരക്കേറിയ ഒരു നാടൻ മാർക്കറ്റിൽ നിന്ന് വിശ്വസിക്കാനാകാത്ത വിലക്കുറവിൽ കിട്ടിയതാണ് ..
ഫോസിൽ എന്നൊന്നും ചോദിച്ചാൽ കിട്ടില്ല ചുമ്മാ പഴയ കൗതുകവസ്തുക്കൾ ഒക്കെ വിൽക്കുന്നിടത്ത് ഭാഗ്യകല്ലുകൾ എന്നൊക്കെയായിരിക്കാം വിൽപ്പനക്കാരൻ ഇവയെ പറയുക ..
നിഷാദും വെള്ളിയാഴ്ച രാവിലെ ദുബായ് തെരുവുകളിൽ അലഞ്ഞ് നടന്നിരുന്നു ..
പുള്ളി കുറച്ച് വ്യത്യസ്ത മിനറൽ സ്റ്റോണുകളൊക്കെ കൈക്കലാക്കിയിട്ടുണ്ട് ..
കുട്ടികളെക്കാൾ കൗതുകമുള്ളവരാകുക, നമുക്ക് കുട്ടികളുടെ ചങ്ങാതിയാകാൻ പറ്റും ..
അവർക്കൊപ്പം നമുക്ക് എന്തൊക്കെ പഠിക്കാനുണ്ടെന്നോ !!
കഴിഞ്ഞ വർഷം മലേഹാ ഫോസിൽ റോക്ക് പരിസരത്ത് നിന്നും ലഭിച്ച സീ അർചിൻ ഫോസിലും പലയിടങ്ങളിലായി ഹൈക്കിങ്ങിന് പോയപ്പോൾ പെറുക്കി കൊണ്ടുവന്ന കല്ലുകളുമെല്ലാം സിപ്പർ ബാഗുകളിൽ ഇട്ട് പേരെഴുതി സൂക്ഷിക്കാൻ കുഞ്ഞു സിഡിനെ പഠിപ്പിച്ചു കഴിഞ്ഞു ..
അബുദാബിയിലെ പാർക്കിൽ നിന്നും മറ്റും ശേഖരിച്ച ചില കല്ലുകൾ വടക്കൻ എമിറേറ്റുകളിലെ പാറമടകളിൽ നിന്ന് വന്നെത്തിയതാകാം എന്ന് അവനെ പതിയെ പറഞ്ഞ് മനസ്സിലാക്കണം ..
തൽക്കാലം അവന്റെ മിസ്റ്ററി ബോക്സുകൾ പഠന കൗതുകം കൊണ്ട് നിറയട്ടെ ..
ദശലക്ഷ വർഷങ്ങളുടെ ഭൗമ ചരിത്രം !!
സ്നേഹപൂർവ്വം .
കിരൺ കണ്ണൻ
Nishad , താങ്കൾ പറഞ്ഞപോലെ ഒരർത്ഥത്തിൽ 13.8 ബില്യൻ വർഷങ്ങൾക്ക് മുൻപ് സ്ഥലകാലഊർജദ്രവ്യങ്ങളെ സിംഗുലാരിറ്റിയിൽ നിന്ന് 'ചിതറി തെറിപ്പിച്ച' മഹാവിസ്ഫോടനത്തിന്റെ 'Big Bang' ചരിത്രം പേറുന്ന ഫോസിലുകളാണ് നമ്മളെല്ലാം ..

We all made up of StarDust 

Link to Facebook Post
Posted on Dec 14, 2019

അഭിപ്രായങ്ങള്‍