ഫൂൾസ് ഗോൾഡ്‌ !

 ഫൂൾസ് ഗോൾഡ്‌ !

ആൽകെമിയുടെ ശിഥില സ്വപ്നങ്ങൾ ..
സിഡിന്റെ 'കല്ല്' ശേഖരത്തിലേക്ക് ഇന്നലെ പുതുതായി വന്ന താരമാണ് 'വിഡ്ഢികളുടെ സ്വർണ്ണം' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന 'പൈറയ്റ്റ്' എന്ന മിനറൽ സ്റ്റോൺ .. !
ഇന്നലെ ദുബായ് ഗ്ലോബൽ വില്ലേജിലെ അഫ്‌ഗാനിസ്ഥാൻ പവലിയനിൽ നിന്നാണ് വളരെകുറഞ്ഞ വിലയ്ക്ക് ഇതൊരെണ്ണം കരസ്ഥമാക്കിയത് .
ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് അഫ്‌ഗാൻ പലവിധമായ മിനറലുകളുടെ വലിയ സാധ്യതാ മേഖലയാണ് ..
ലോകമെമ്പാടുമുള്ള ആഭരണ വ്യവസായങ്ങളിലേക്കുള്ള വജ്രം ഒഴിച്ചുള്ള ആഢംഭരകല്ലുകളിൽ ഭൂരിഭാഗവും അഫ്ഗാനിസ്ഥാന്റെ സംഭാവനയാണ് ...
പേര് സൂചിപ്പിക്കുന്നതുപോലെ പൈറയ്റ്റിന് സ്വർണ്ണ തിളക്കമുണ്ടെങ്കിലും സ്വർണവുമായി വിദൂര ബന്ധം പോലുമില്ല .
അയേൺ സൾഫൈഡ് ആണ് ഉപ്പുപരലുകലുകളുടേത് പോലെ ക്രിസ്റ്റൽ ഘടനയുള്ള പൈറയ്റ്റ് കല്ലുകൾക്ക് സ്വർണ്ണ സാദൃശ്ച്യമുണ്ടാക്കുന്നത് . .
ഭൗമോപരിതലത്തിൽ വളരെ സുലഭമായി കാണപ്പെടുന്ന മിനറൽ സ്റ്റോൺ ആണിത് , അതുകൊണ്ട് തന്നെ വിലയും വളരെ കുറവാണ് ..
പന്ത്രണ്ടാം നൂറ്റാണ്ടിലും അതിനുമുന്പും പലവിധമായ രാസപ്രവർത്തനങ്ങൾ നടത്തതി ഇതിൽ നിന്ന് സ്വർണ്ണം നിർമ്മിച്ചെടുക്കാൻ ആൽകമിസ്റ്റുകൾ അപാരമായ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട് ...
ഓക്സിജനും ആർദ്രതയും ഇരുമ്പിന്റെ 'ശത്രു'വാണെന്നറിയാമല്ലോ !
ആർദ്രതയുള്ള അന്തരീക്ഷത്തിൽ പൈറേറ്റ് കല്ലുകൾ രാസപ്രവർത്തനം സംഭവിച്ച് എളുപ്പം പൊടിഞ്ഞു നശിച്ചുപോകും, അതുകൊണ്സ് തന്നെ ഇവ സൂക്ഷിക്കാൻ അടഞ്ഞ ഡപ്പികളിൽ സിലിക്കാ ജെല്ലോ മറ്റോ ഇട്ടുവയ്ക്കേണ്ടതായുണ്ട് .
ഒരു ടെറാറിയം തുറന്ന് ഈകല്ലിന്റെ ഒരു കഷ്ണം അതിനുള്ളിൽ ഇട്ടു വച്ചാലോ ???
ആർദ്രത ഏറിയ അന്തരീക്ഷത്തിൽ 'വിഡ്ഢികളുടെ സ്വർണത്തിന്' എന്ത് സംഭവിക്കും എന്ന് നേരിട്ട് കണ്ട് അറിയണം

അതിനുമുൻപ് എന്തായാലും പൈറേറ്റ് മൈനിംഗിന്റെയും മറ്റും ചില വീഡിയോകൾ സിദൂന് കാണിച്ചു കൊടുക്കണം ..
സുഹൃത്തായ Nishad Kaippallyയാണ് ഈ കല്ലുകൾ എനിക്ക് പരിചയപ്പെടുത്തി തന്നത്
Thanks !
Link to Facebook Post
Posted on Dec 28, 2019


അഭിപ്രായങ്ങള്‍