എല്ലാമതവിശ്വാസികളും അപാര യുക്തി പ്രകടിപ്പിക്കുന്നവരാണ് ..
സ്വന്തം മതമൊഴിച്ച് മറ്റല്ലാ ഇടങ്ങളിലും അവർ യുക്തി തേടും ..
അയാൾ പൊളിച്ചെടുക്കിക്കൊണ്ടിരിക്കുന്നത് മതം മലിനമാക്കിയ സമൂഹബോധ്യങ്ങളെയാണ് ...
ഇന്നലെ ആയാൾ നിങ്ങളുടെ മതങ്ങളെ പറഞ്ഞപ്പോൾ മാത്രമാണ് നിങ്ങൾക്ക് പൊള്ളിയത്, സംഘബോധം സടകുടഞ്ഞെഴുന്നേറ്റ് അയാളെ ചാപ്പ കുത്തിയത് ...
അതിനുമുമ്പ് അയാൾ പറഞ്ഞതെല്ലാം നിങ്ങൾ മറന്നു ..
അയാൾക്കും തെറ്റുപറ്റാം , സംവാദം എന്ന ആശയമൊക്കെ നമ്മൾ മറന്നുവോ ?
അയാൾ ഇത് പറയേണ്ട അവസരം ഇപ്പോൾ അല്ലായിരുന്നു എന്ന് ;
അയാൾ എന്തിന് ഞങ്ങളുടെ 'പാർട്ടിമതത്തെ' പറയുന്നു എന്ന് ?
അയാൾ വിശ്വാസകൂട്ടങ്ങളെ തരം തിരിച്ച് കാണുന്നില്ല
വർഗീയതകൾ തമ്മിൽ ഏറ്റുമുട്ടിയാൽ ആളുകൂടുതലുള്ള പക്ഷം ജയിക്കും ; വർഗീയത ഒരിക്കലും വിജയിക്കരുത് എന്ന് അയാൾ ആഗ്രഹിക്കുന്നുണ്ട് ..
നമ്മളൊക്കെ ഇന്നേവരെ സ്നേഹിച്ച് പ്രവർത്തിച്ച് വളർത്തിയ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തെ നിങ്ങളിൽ ചിലരുടെ മതസംഘസത്വബോധങ്ങളും അധികാരരാഷ്ട്രീയ നാടകങ്ങളിലെ അസാന്മാര്ഗ്ഗികമായ അനുരഞ്ജനങ്ങളും സൂപ്പർ ഈഗോയുമെല്ലാം ഒറ്റി കൊടുക്കുന്നത് കാണ്മാനില്ലേ ??
നിങ്ങളിൽ ചിലരുടെ പൂജാമുറികളിലിരിക്കുന്ന ദൈവത്തിനെയും നിങ്ങളുടെ ജാതിവാലുകളെയും നിങ്ങളിൽ ചിലരുടെ അചഞ്ചലമായ വർഗീയബോധ്യത്തിനെയും ശാസ്ത്രസംഘടനയിലേക്ക് എൻഡോർസ് ചെയ്യാൻ കൂടിയാണ് നിങ്ങളീ ചതിയൊരുക്കുന്നത് ..
ബാക്കിയാകുന്നത് ഒരാൾകൂട്ടം മാത്രമാകും, വർഗീയത ഭരിക്കുമ്പോൾ അതിനെതിരെ തെരുവിലിറങ്ങുന്ന വേറെയൊരു വർഗീയത ..
വർഗീയതകൾ തമ്മിൽ ഏറ്റുമുട്ടിയാൽ ആളുകൂടുതലുള്ള പക്ഷം ജയിക്കും ; വർഗീയത ഒരിക്കലും വിജയിക്കരുത് .
നമ്മൾ നമ്മളെ തന്നെയാണ് വഞ്ചിച്ചുകൊണ്ടിരിക്കുന്നത്...
'പുസ്തകം വാനിലേക്ക് ഉയർത്തിപ്പിടിച്ച് ഭൂമിയിൽ കാലുറച്ചു നിൽക്കുന്ന വിശ്വമാനവൻ' എത്ര മനോഹരമായ പ്രതീകമാണത് !

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ