ഫ്രീസ് ഡ്രയിങ്ങ്

കിളിമഞ്ചാരോ സമ്മിറ്റ്‌ ചെയ്യണമെന്നത് ഹൈക്കർ എന്ന നിലയിൽ എന്റെ വലിയൊരു ആഗ്രഹമാണ് ..

ദിവസങ്ങളോളമുള്ള മല നടത്തത്തിൽ പുൽനിലങ്ങളും, മരുഭൂപ്രദേശവും, മഴക്കാടുമെല്ലാം കടന്നാണ് നമ്മൾ സമ്മിറ്റിൽ എത്തുക ..
കിളിമഞ്ചാരോ ഐസുകൊണ്ടോരു തൊപ്പി വച്ചിട്ടുണ്ട് !
ആഫ്രിക്കയിൽ എല്ലാ സീസണിലും നിലനിൽക്കുന്ന ഒരേയൊരു ഗ്ലേഷിയർ കിളിമഞ്ചാരോ പർവതത്തിന്റെ ഉച്ചിയിലാണ് .
പക്ഷെ ഓരോ വർഷവും മുൻപെങ്ങുമില്ലാത്തവിധം ഗ്ലേഷ്യർ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് ...
ഇതേ നിരക്കിൽ തുടർന്നാൽ ഇനിയൊരു നാല്പത് വർഷം കൂടിയേ മനോഹരമായ ആ ഹിമകിരീടം നിലനിൽക്കൂ ..
മഞ്ഞുരുകി വെള്ളമായി ഒഴുകിയിറങ്ങിയല്ല ഹിമകിരീടം പ്രധാനമായും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്, മറിച്ച് ഖരാവസ്ഥയിലുള്ള ഐസ് നേരിട്ട് വാതകമായി മാറുകയാണ് !
'സബ്‌ലിമേഷൻ' (Sublimation) എന്നാണ് ഇത്തരത്തിൽ ഖരം നേരിട്ട് വാതകമാകുന്ന പ്രക്രിയക്ക് പേര് .
നമ്മുടെ കർപ്പൂരവും മറ്റും ഇങ്ങനെ ഖരാവസ്ഥയിൽ നിന്ന് നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന രാസവസ്തുക്കളാണ് ..
പക്ഷെ കിളിമഞ്ചാരോയുടെ മഞ്ഞു തൊപ്പിയിൽ സംഭവിക്കുന്നതുപോലെ ജലം ഖനീഭവിച്ച മഞ്ഞ് നേരിട്ട് വാതകമായി മാറണമെങ്കിൽ ചില സവിശേഷ സാഹചര്യങ്ങൾ ഒത്തു വരണം ..
*** *** ***
നമുക്ക് നമ്മുടെ ExploraScienceStory യിലെ നിലവിൽ ഓടുന്ന വിഷയമായ Energy & Cooking ലേക്ക് വരാം ..
ഈ കഴിഞ്ഞ ദിവസം Jithin Das നമുക്ക് ഫ്രീസ് ഡ്രയിങ്ങ് എന്ന ഇൻക ഗോത്ര വർഗക്കാരുടെ പ്രാചീനമായ ഫുഡ് പ്രിസർവേഷൻ മാതൃക പരിചയപ്പെടുത്തിരിരുന്നല്ലോ !
അവർ താഴ് വിതാനങ്ങളിലെ ഉരുളക്കിഴങ്ങും മറ്റും മല മുകളിലെ കൊടും തണുപ്പിൽ ചാക്കുകളിലാക്കി ചവിട്ടി ചമ്മന്തിയാക്കും ..
കിഴങ്ങുകളിലെ ജലാംശം ഐസ് ക്രിസ്റ്റലുകളായി മുകളിൽ വരുമ്പോൾ തട്ടി തൂത്ത് കളയും അങ്ങിനെ പലവട്ടം ആവർത്തിക്കുമ്പോൾ ഭക്ഷണ പദാർത്ഥം വെയിലിൽ ഉണക്കിയതിനെക്കാൾ ജല ബാഷ്പമല്ലാം നഷ്ടപ്പെട്ട് കുട്ടപ്പനായിട്ടുണ്ടാവും എത്രയോ നാളുകൾ അവർക്ക് അത് കേടുകൂടാതെ സൂക്ഷിക്കാൻ ഇതിലൂടെ സാധിക്കും . ..
Energy & Cooking എന്ന ടോപ്പിക്കിൽ തപോർജ്ജത്തെ എടുത്തു മാറ്റി ഭക്ഷണം പ്രിസർവ് ചെയ്യുന്ന രീതിയാണ് മേൽ പറഞ്ഞത്..
ഈ പഴഞ്ചൻ മാതൃകയിൽ പക്ഷെ ഒരു പ്രശ്നമുണ്ട് ഭക്ഷണ സാധനങ്ങൾ അതിന്റെ ശരിയായ രൂപത്തിലും ഭാവത്തിലും നമുക്ക് ലഭിക്കില്ല ..
ഒരു കിലോ ആപ്പിൾ വേണമെങ്കിൽ കട്ടികല്ല് പോലെ എന്തോ ഒന്ന് മുറിച്ചെടുക്കേണ്ടി വരും ..
ആധുനികമായ ഫ്രീസ് ഡ്രയിങ്ങ് സാങ്കേതിക വിദ്യയിൽ ഫ്രീസ് ഡ്രയിങ്ങ് ചെയ്യുമ്പോൾ ഭക്ഷണത്തിലെ ജലാംശം പുറത്തുകളയുന്നതിന് വേറൊരു സൂത്രം കൂടി ഫുഡ് ഇൻഡസ്ട്രി പ്രയോഗിക്കുന്നുണ്ട് ..
അതേ കിളിമഞ്ചാരോ മലമുകളിൽ ഗ്ലേഷ്യറുകൾക്ക് സംഭവിക്കുന്ന അതേ സൂത്രം ; 'സബ്‌ലിമേഷൻ' !
പർവതത്തിന്റെ ഉച്ചിയിൽ ഐസ് നേരിട്ട് എങ്ങിനെ ബാഷ്പമാകുന്നു ??
കുറഞ്ഞ അന്തരീക്ഷമർദ്ദമാണ് ആ സൂത്രം ഒപ്പിക്കുന്നത് .
ഭക്ഷണങ്ങളിൽ പുകയ്ക്കിട്ടും അല്ലാതെയും ഉണക്കി സൂക്ഷിച്ച് വീണ്ടും ഉപയോഗിച്ചാൽ ചിലവ നമുക്ക് ഇഷ്ടമായേക്കാം പക്ഷെ എല്ലാം ഇഷ്ടമാവില്ല അല്ലെ ??
ഭക്ഷണത്തിന്റെ ടെക്‌സ്ച്ചർ, ആരോമ എന്നിവയൊക്കെ അങ്ങിനെ തന്നെ നില നിൽക്കണം എങ്കിൽ ചൂട്‌കൊണ്ട് ഉണക്കി എടുത്ത് ഉണ്ടാക്കിയാൽ പോരാ ..
ശാസ്ത്ര സാങ്കേതിക വിദ്യ വളർന്നത് മനുഷ്യന്റെ ആവശ്യങ്ങളെ പിൻതുടർന്നാണ്.
അതേസമയം മനുഷ്യന് ആവശ്യപ്പെടാൻ ധൈര്യം വന്നത് ശാസ്ത്ര സാങ്കേതിക വിദ്യകളിലുള്ള ആത്മവിശ്വാസം മൂലവും ..
ഇൻക ഗോത്രക്കാരുടെ ഫ്രീസ് ഡ്രയിങ്ങ് എന്ന പ്രിമിറ്റീവ് സാങ്കേതിക വിദ്യയിൽ ആധുനിക ശാസ്ത്രം 'വാക്വം' കൂടി ഉൾചേർത്തു ..
ഭക്ഷണത്തിന് അതിന്റെ രൂപം മാറ്റാതെ അതേ പോലെ തന്നെ ശൂന്യതാ കുഴലുകൾ ഘടിപ്പിച്ച ചേമ്പറുകളിൽ തണുപ്പിച്ചപ്പോൾ ദ്രാവകാംശം നേരിട്ട് വാതകമായി vacuum tube കളിലൂടെ പുറത്തേക്ക് രക്ഷപെട്ടു ..
പിന്നീട് ഭക്ഷണം സ്റ്ററിലൈസ് ചെയ്ത പാക്കറ്റുകളിൽ സീൽ ചെയ്താൽ എപ്പോൾ തുറന്നാലും ഫ്രഷ് എന്ന അവസ്ഥ വന്നു ...
ഇന്നിപ്പോൾ ശൂന്യാകാശത്ത് ജോലി ചെയ്യാൻ പോകുന്നവരും യുദ്ധതൊഴിലാളികളും എന്തിന് എവറസ്റ്റ് കീഴടക്കാൻ പോകുന്നവർ വരെ ഫ്രീസ് ഡ്രൈ ഭക്ഷണത്തിന്റെ രുചി നുകരുന്നു !!
ഓർക്കുക നമ്മുടെ മുന്നോട്ടുള്ള ഓരോ കാൽവെപ്പും ഈ മണ്ണിൽ അടിഞ്ഞുപോയ മനുഷ്യരാശിയുടെ വിജ്ഞാനത്തിന്റെ വിരൽ പിടിച്ചാണ് ...
പഴമ പൂർണ്ണമല്ല ; പക്ഷെ പഴമ, കാലൂന്നികുതിക്കാനുള്ള ചവിട്ട് പടിയാണ് ... !
അതെന്നും അങ്ങിനെ തന്നെയാകണം ..
സ്നേഹപൂർവം : കിരൺ കണ്ണൻ
Link to Facebook Post
Posted on Jan 4, 2020


അഭിപ്രായങ്ങള്‍