ഇന്ത്യ വലിയൊരു രാജ്യമാണ്
വളരെ വലിയൊരു രാജ്യം !
അപാരമായ ജനസംഖ്യയാണിവിടെ .. !
- കറുപ്പു വെളുപ്പ് തവിട്ടു ചർമ്മങ്ങൾ.
- രുചിഭേദങ്ങളുടെ മഹാ പാചകശാല.
- ഉത്സവങ്ങൾ നിറഞ്ഞ ശബ്ദഘോഷങ്ങളുടെ തെരുവുകൾ.
- എന്തെന്ത് വസ്ത്രങ്ങൾ .
- എത്രയെത്ര ഭാഷകൾ .
- എത്രയെത്ര വിശ്വാസങ്ങൾ .
'നാനാത്വത്തിൽ ... '
അതേ അതുതന്നെയാണ് പറഞ്ഞു വരുന്നത്.
ബഹുസ്വരതയുടെ ഭൂമികയിൽ നിയമങ്ങൾക്കൊണ്ടും അധികാരം കൊണ്ടും അടിച്ചേൽപ്പിക്കാൻ കഴിയുന്നതിന് പരിമിതിയുണ്ട് ..
ഓരോ വ്യക്തിയും വിശ്വാസവും നാട്ടുകൂട്ടവും കുടുംബവുമെല്ലാം സ്വയം ഓരോരോ റിപബ്ലിക്കുകളാണ് എന്ന് ഉറച്ചു വിശ്വസിക്കാനാഗ്രഹിക്കുന്ന അപാരമായ സ്വാതന്ത്ര തൃഷ്ണയുള്ള നാടാണിത് ..
സുദീർഘമായ സ്വാതന്ത്യ സമര ചരിത്രമുള്ള ഏതൊരു ജനതയും സ്വാതന്ത്രത്തിനെ ഉത്സവം പോലെ കൊണ്ടാടും ..
***********
പക്ഷെ ഇന്ത്യൻ ജനതയെ ഒന്നാകുന്ന വേറെ ചിലതുണ്ട്: ആരാധന, വിശ്വാസം, ബിംബാത്മകത, യുക്തിരാഹിത്യം എന്നിവയാണ് അത് .
നമ്മൾ സ്വാതന്ത്രത്തെ വികലമായാണ് മനസ്സിലാക്കുന്നത് .
- അയലത്തെ അടുക്കളയും, കിടപ്പ് മുറിയും, തുണിയലമാരയും അവരുടെയൊക്കെ ഷോപ്പിംഗ് ലിസ്റ്റും വരെ തന്റെ സ്വാതന്ത്രപരിധിയിലേക്ക് ആക്രാന്തത്തോടെ ഉൾച്ചേർത്ത ജനതയാണിത് .
- സ്വാതന്ത്രം എന്നും പൊരുതിമാത്രം നേടാനുള്ളതാണ് എന്ന് നമ്മൾ തെറ്റിദ്ധരിച്ചിരിക്കുന്നു (നമ്മളൊരുമിച്ച് നിർമ്മിച്ചെടുക്കേണ്ടത് കൂടിയാണത്).
- സർവ സ്വാതന്ത്രത്തിന്റെ മഹാദ്വീപാണ് താനെന്ന് പ്രഖ്യാപിക്കുമ്പോഴും നമ്മളിപ്പോഴും മൃഗകൂട്ടങ്ങളുടെ 'Herd mentality' പിന്തുടരുന്നവരാണ് .
അവർ പെരും നുണകളുടെ നിർമ്മിതികളിൽ വിശ്വാസപ്രേമികളായ മനുഷ്യരെ കൂട്ട്ക്കൂട്ടും..
വിശ്വാസങ്ങളുടെ പക്ഷങ്ങൾ ഏറ്റുമുട്ടിയാൽ ആളുകൂടുതലുള്ള പക്ഷം ജയിക്കും ..
അങ്ങിനെ ആര് ജയിച്ചാലും നെഹ്രുവും അംബേദ്ക്കറുമെല്ലാം സ്വപ്നം കണ്ട ഇന്ത്യ പരാജയപ്പെടും ...
നമുക്ക് നിരന്തരമായി ജയിക്കണമെങ്കിൽ വിമർശനബുദ്ധിയുള്ള സ്വതന്ത്ര ചിന്തയുള്ള മനുഷ്യരാവണം ..
Our republic should be a made People and not by Herds.
സ്വാതന്ത്രം നമ്മൾ പൊരുതിമാത്രം നേടേണ്ടതല്ല നമ്മളൊരുമിച്ച് നിർമ്മിച്ചെടുക്കേണ്ടതാണ് !
സമരങ്ങളുടെ ഇടവേളകളിൽ നമ്മൾ എന്ത് ചെയ്യുന്നു എന്നത് പ്രധാനമാണ്.
ഒരു രാഷ്ട്രം ഇനിയുമിങ്ങനെ പരാജയപ്പെടരുത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ