പുഴുങ്ങാനുള്ള പെടാപ്പാട് !
ചുടലും ആദ്യത്തെ പുഴുങ്ങലും തമ്മിൽ എത്ര സമയദൂരമുണ്ടായിരിക്കും ??
നിലവിലെ തെളിവുകൾ പ്രകാരം മനുഷ്യ സദൃശ്യനായ ഇരുകാലി മൃഗത്തിൽ നിന്ന് 'ഹോമോസാപ്പിയൻ സാപ്പിയൻ' സിലേക്കുള്ള മൊത്തം പരിണാമകാലം രണ്ടു ലക്ഷം വർഷങ്ങളാണ് ..
പച്ചമാംസവും കായ്കനികളും ഭക്ഷിച്ച്, നായാടി നടന്ന ജീവികളിൽ നിന്ന് സുരക്ഷിതമായ പോക്കറ്റിനുള്ളിൽ എക്സോ തെർമിക്ക് കെമിക്കൽ റിയാക്ഷൻ ട്രിഗർ ചെയ്യുന്ന ഓട്ടോറീഹീറ്റിങ്ങ് ഫുഡ് പാക്കറ്റുകൾ വാങ്ങി ഉപയോഗിക്കുന്ന ഇന്നിന്റെ നമ്മളിലേക്കുള്ള ഭക്ഷ്യ സംസ്കാരത്തിന്റെ ചരിത്ര ദൂരം കൂടിയാണ് മേൽപ്പറഞ്ഞ രണ്ടുലക്ഷം വർഷങ്ങൾ .. !
പുഴുങ്ങിത്തിന്നാൻ മനുഷ്യൻ പഠിച്ചത് തൊട്ടടുത്തകാലത്ത് മാത്രമാണ് .
ഇന്ധനവും വെള്ളവും ഭക്ഷ്യ ചേരുവകളുമുണ്ട്, എന്നിട്ടും പക്ഷേ പുഴുങ്ങി തിന്നാൻ അത്യന്താപേക്ഷികമായ ഒരേയൊരു ടെക്ക്നോളജിക്കൽ ബ്രെക്ക്‌ത്രൂ സ്വന്തമാക്കാൻ നമ്മളേറെ വൈകി ..
ഭക്ഷണമിട്ട് തിളപ്പിക്കുമ്പോൾ ചോരാത്ത പാത്രങ്ങളുടെ സാങ്കേതികവിദ്യ കണ്ടെത്താനാണ് നമ്മൾ ഏറ്റവും വൈകിപോയത് ..
കളിമണ്ണ് കുഴച്ചുണ്ടാക്കിയ പ്രതിമകൾ മുപ്പതിനായിരം വർഷങ്ങൾക്ക് പുറകിലെ ആർക്കിയോളജിക്കൽ സൈറ്റുകളിൽ നിന്ന് നമുക്ക് ലഭിച്ചിട്ടുണ്ട് ..
പാത്രങ്ങൾ പിന്നെയും വൈകി ..
കളിമണ്ണ് പീച്ചി പരത്തി കൈകൾകൊണ്ട് കുഴിച്ച് ഉണക്കിയെടുത്ത ആദ്യകാല മൺപാത്രങ്ങളിലെന്തായാലും വെള്ളമൊഴിച്ച് തിളപ്പിച്ച് ഭക്ഷണം പാചകം ചെയ്യാൻ കഴിയില്ലായിരുന്നു എന്ന് ഉറപ്പാണ് .
ശാസ്ത്ര സാങ്കേതികതയുടെ കുതിച്ചു ചാട്ടമുണ്ടായത് മനുഷ്യൻ വലിയ കോളനികളായി കൃഷിചെയ്ത് കാലി വളർത്തി ജീവിച്ചു തുടങ്ങിയതോടെയാണ് ..
പോട്ടറി വീലിന്റെ കണ്ടുപിടുത്തം കളിമണ്ണ് ഒതുക്കി പ്രതിസമതയുള്ള കനം കുറഞ്ഞ പാത്രങ്ങൾ ഉണ്ടാക്കാൻ സഹായകമായി ..
900 മുതൽ 1200 ഡിഗ്രി ചൂടുവരെ നിലനിറുത്താൻ കഴിഞ്ഞ ചൂളകളുടെ കണ്ടുപിടുത്തതോടെ കളിമണ്ണിലെ സിലിക്കാശകലങ്ങൾ ഉരുകിയൊട്ടി വെള്ളത്തിൽ അലിയാത്ത പുഴുങ്ങാൻ പാകത്തിനുള്ള ശരിയായ ഉറപ്പുള്ള
പാത്രങ്ങൾ നമുക്ക് ലഭിച്ചു ..
അതുവരെ ; മനുഷ്യ പരിണാമ ചരിത്രത്തിലെ 95% ചരിത്ര ദൂരം മുഴുവനും നമ്മൾ ചുട്ട് തന്നെയാണ് തിന്നത് ...
****
കഹാനി അഭി ബീ ബാക്കി ഹേ ..
നമ്മൾ എന്നുമുതലാണ് ഭക്ഷ്യ എണ്ണ ഉപയോഗിച്ചിട്ടുണ്ടാവുക ??
കണ്ടെത്തി എഴുതൂ ...


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ