അറേബ്യൻ ഗൾഫിന്റെ കടൽതീരത്തെ കോറലുകളുടെ ജൈവ വ്യവസ്ഥ കണ്ടറിഞ്ഞു പഠിക്കുന്നതിനായി എക്‌പ്ലോറയുടെ മീറ്റപ്പ് ഈവരുന്ന വെള്ളിയാഴ്ച്ച നടക്കുകയാണല്ലോ ..
ഇതുവരെ പങ്കെടുക്കാൻ താത്പര്യമുള്ളവരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട് ..
സാധ്യമെങ്കിൽ കയ്യിൽ കരുതേണ്ടുന്ന കുറച്ച് വസ്തുക്കൾ ഓർമ്മിപ്പിക്കാനാണ് ഈ പോസ്റ്റ് ..
1. Fresnel Lens (പ്ലാസ്റ്റിക്ക് ഷീറ്റിൽ കൈരേഖപോലെ ഗ്രൂ ഉണ്ടാക്കിയുള്ള ഷീറ്റ് ലെൻസ് (ഡൈസോയിലും ഡോളർ പ്ലസ് ഷോപ്പുകളിലുമെല്ലാം വില കുറവിൽ ലഭിക്കും .
2. ഹാൻഡ് ലെന്സ്
3. വെളുത്ത പ്ളേറ്റ് (സ്പെസിമനുകളെ വച്ച് അൽപ്പം വെള്ളമൊഴിച്ച് ചിത്രങ്ങൾ എടുക്കാൻ പാകത്തിന് )
4. റബ്ബർ ഷൂ (സാധാരണ ലുലുവിലോ ദിർഹം ഷോപ്പിലോ ഒക്കെ ലഭിക്കുന്ന വില കുറഞ്ഞ കാല് കവർ ചെയ്യുന്ന റബ്ബർ ചെരിപ്പുകൾ മതിയാവും (വെള്ളവും ചളിയും ആയാലും പെട്ടന്ന് കഴുകി വാഹനത്തിൽ കയറാൻ എളുപ്പത്തിന് )
5. സ്കെച്ച് ബുക്കും കളർ പെൻസിലുകളും (ജീവികളുടെ പ്രത്യേകതകൾ , ചിത്രം എന്നിവ വരച്ചും എഴുതിയും എടുക്കാൻ)
6. ഡാറ്റാ കണക്ടിവിറ്റി ഉള്ള മൊബൈൽ ഫോൺ (കഴിയുന്നവർ കൊണ്ടുവരിക )
7. ചിത്രങ്ങൾ എടുക്കാൻ ക്യാമറ , മൊബൈൽ എന്നിവ.
8. ട്വീസർ , ഫോർസെപ്‌സ് - ജീവികളെ എടുക്കാനും മറ്റും.
9. സൺ സ്‌ക്രീൻ
10. വെയിൽ തൊപ്പി
11. ഗ്ലൗ ( ആവശ്യമെങ്കിൽ ഉപയോഗിക്കാൻ )
12. ധാരാളം ശുദ്ധ ജലം
13. ഓരോരുത്തർക്കും ആവശ്യമുള്ള സ്നാക്‌സ്
14. ചിപ്പികളും മറ്റും ശേഖരിക്കാൻ ചെറിയ സഞ്ചിയോ ബാഗോ.
15. ഗാർബേജ് ബാഗ് ( നമ്മൾ ഒരു തുണ്ട് മാലിന്യം പോലും അവിടെ ഉപേക്ഷിക്കില്ല എന്നുറപ്പ് വരുത്തണം )
16. മുറിവിന് ഉപയോഗിക്കാൻ ഫസ്റ്റ് എയ്ഡ് ( liquid Bandage spray or Bandage ) .
ഓർക്കുക നമ്മുടെ കുഞ്ഞുങ്ങൾക്ക് നേരറിവിന്റെ ലോകം പരിചയപ്പെടുത്താൻ നമ്മളാണ് സഹായിക്കേണ്ടത് ..
ഫെയ്‌സ് ബുക്കിൽ പാരന്റിങ്ങിന്റെ നരേറ്റീവ്‌സ് ലൈക്ക് ചെയ്താൽ മാത്രം പോര ; നമ്മൾ ചെയ്യാനുള്ളത് നമ്മൾ തന്നെ ചെയ്യണം ..
We all will have fun learning
All we need is a little Vitamin 'Sea' !
എക്‌പ്ലോറയ്ക്ക് വേണ്ടി
സ്നേഹപൂർവം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ