ചക്രമാണോ ചക്രം കണ്ടുപിടിക്കുന്ന രീതിയാണോ മനുഷ്യൻ ആദ്യം സ്വായത്തമാക്കിയത് ?
ഇതെന്ത് ചോദ്യമെന്നാവും ??
ഒരുപക്ഷേ ഈ കുറിപ്പ് വായിച്ചു തുടങ്ങുന്ന കൂടുതൽ പേരും ചക്രം കണ്ടുപിടിക്കുന്ന രീതിയാണ് ചക്രത്തിന് മുൻപേ കണ്ടുപിച്ചിച്ചത് എന്ന് കരുതുന്നവരാവാം ...
ചക്രമോ , ചക്രനിർമ്മാണ രീതിയോ മനുഷ്യൻ മനസ്സിലാക്കിയതിനും എത്രയോ കാലം കഴിഞ്ഞതിന് ശേഷമാണ് അറിവിനെ എങ്ങിനെ നിർമ്മിച്ചെടുക്കാം
(എങ്ങിനെ ചക്രം കണ്ടുപിടിക്കാം) - The Process of Making Knowledge എന്നതിനെ കുറിച്ചുള്ള സുവ്യക്തമായ ബോധ്യം മനുഷ്യനുണ്ടാവുന്നത് ..
അറിവിന്റെ വിസ്ഫോടനം തുടങ്ങുന്നത് അവിടെ നിന്നാണ് ..
മനുഷ്യൻ അന്നോളം കണ്ട അവന്റെ കുഞ്ഞു ലോകം ആ ഒരൊറ്റ നിമിഷത്തിൽ അവന്റെ സങ്കല്പങ്ങൾക്കുമപ്പുറത്തേക്ക് വളർന്നു !
വാക്കുകൾ കെട്ടുപിണഞ്ഞ് ആശയം ദുരൂഹമാകുന്നില്ല എന്ന പ്രതീക്ഷയോടെ ചില കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കാം ..
അറിവ് എന്താണ് എന്നതിന് ഒരുപാടൊരുപാട് നിർവചനങ്ങൾ പണ്ടുകാലം മുതലേ നിലവിലുണ്ട് .
അനുഭവത്തിലൂടെയോ വിദ്യാഭ്യാസത്തിലൂടെയോ നേടിയ വസ്തുതകൾ, വിവരങ്ങൾ, കഴിവുകൾ; ഒരു വിഷയത്തിന്റെ സൈദ്ധാന്തികമോ പ്രായോഗികമോ ആയ ധാരണകൾ എന്നിവയെയാണ് പൊതുവെ അറിവ് എന്നു പറയുന്നത് ..
അങ്ങിനെയാണെങ്കിൽ കേശവൻമാമൻ നാസാ കൊളാബ്രെഷനിൽ വാട്സ് ആപ്പ് യൂണിവേഴ്സിറ്റിയിലൂടെ പടച്ചു വിടുന്ന കാര്യങ്ങളൊക്കെ അറിവ് എന്ന ഗണത്തിൽ പെടുത്താമോ ??
ഇല്ല എന്നാണ് എന്റെ ഉത്തരം; കാരണം അറിവ് എന്നത് പ്രോഗ്രസീവ് ആയ സംഗതിയാണ്, അറിവിന് യാഥാർഥ്യവുമായി ഏറ്റവും ചേർന്നു നിൽക്കേണ്ടതുണ്ട് ..
ഇനി സ്വയം ചുറ്റിലും നോക്കുക: പരമാബദ്ധം എന്ന് നമുക്കെല്ലാം ഉറപ്പുള്ള പല കാര്യങ്ങളും വളരെ ആത്മാർത്ഥമായി വിശ്വസിച്ചു പോകുന്ന ഒരു സമാന്തര സമൂഹം നമ്മുടെ ഒപ്പം തന്നെയുണ്ട് ..
എന്തുകൊണ്ടാണ് പലരും ഇങ്ങനെ അപദ്ധധാരണയുടെ കെണിയിൽ പെട്ടുപോകുന്നത് ?
വിശ്വാസത്തിൽ അധിഷ്ഠിതമായ അറിവ് ശേഖരണത്തിന്റെ പ്രാഗ് മാതൃകകൾ തന്നെയാണ് നമ്മളിൽ പലരും ഇപ്പോഴും പിന്തുടരുന്നത് ..
ഒരു കാര്യത്തിൽ പൂർണ്ണമായും വിശ്വസിക്കുക, അതിന് ശേഷം ആ വിശ്വാസത്തിനെ / നിഗമനത്തിനെ സാധൂകരിക്കുന്ന തെളിവുകൾ തേടുക എന്നതാണ് ഈ രീതി ..
ഇത് ഒട്ടും ഫലപ്രദമല്ല എന്നൊന്നും പറയാനാകില്ല; പ്രാചീന കാലത്ത് മനുഷ്യൻ ആർജിച്ച അറിവുകളിൽ പലതും ഇതുപോലെ തോന്നലുകൾ പിൻ തുടർന്ന് നേടിയെടുത്തതാണ് ..
പക്ഷേ വിശ്വാസത്തിൽ അധിഷ്ഠിതമായ അറിവ് ശേഖരണത്തിന് ചില പ്രശ്നങ്ങളൊക്കെയുണ്ട് .
1. അറിവ് നിർമ്മാണ പ്രക്രിയ വളരെ സാവധാനമേ പുരോഗമിക്കൂ.
2. ധാരണയേയും വിശ്വാസത്തിനേയും സാധൂകരിക്കാത്ത തെളിവുകൾ അവഗണിക്കാനുള്ള പ്രവണത ( നമ്മുടെ ചിന്താ പദ്ധതികൾക്ക് അനുകൂലമായ തെളിവുകൾ മാത്രം ചെറി പിക്ക് ചെയ്യുന്ന രീതി ).
3. തെളിവുകൾക്കും അപ്പുറത്ത് കാണുന്ന അപ്രിയ സത്യങ്ങൾ മൂടിവയ്ക്കുന്ന രീതി.
4. ആശയങ്ങളെ വിശ്വാസ വൽക്കരിക്കുന്നതിലൂടെ അപരത്വ നിർമ്മിതിയും ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുകയും ചെയ്യുക.
5. ഉറച്ച തെളിവുകൾക്ക് പകരം ഉറക്കെ പറയുക.
പക്ഷെ അറിവ് എങ്ങിനെ നിർമ്മിച്ചെടുക്കാം എന്ന് മനസ്സിലാക്കയതുമുതൽ മനുഷ്യന്റെ വിജ്ഞാന പരിസരം വളരെയേറെ വളർന്നു; ഏറെക്കുറെ സ്പോടനാത്മകമായിരുന്നു ആ വളർച്ച !
ഇനി എന്തൊക്കെയാണ് ആധുനികമായ അറിവ് നിര്മിതിയുടെ പ്രത്യേകതകൾ എന്നു നോക്കാം .
1. ഇതുവരെ നമ്മൾ നേടിയെടുത്ത വിജ്ഞാനത്തിനെ ആർകൈവ് ചെയ്യുക, അത് റെഫെറൻസിന് ഉപയോഗിക്കുക.
2. വിമര്ശനബുദ്ധിയോടെ തെളിവുകളെ പിൻ തുടരുക.
3. നിലവിൽ ശാസ്ത്ര സമൂഹം ആർജ്ജിച്ച ടൂളുകൾ സമർഥമായി ഉപയോഗിക്കുക.
4. ലോകത്തിന് മുന്നിൽ പുതിയ അറിവിനെ വിമർശനപരമായ വിശകലനത്തിന് ലഭ്യമായ രീതിയിൽ തുറന്നു വയ്ക്കുക .
സോഷ്യൽ എൻജിനീയറിങ്ങിലും , ശാസ്ത്ര സാങ്കേതിക വിദ്യകളിലുമൊക്കെ നമ്മൾ ഈ പുതിയ രീതിയാണ് ഉപയോഗിക്കേണ്ടത് ..
കാരണം അറിവിന്റെ സാർവത്രികവൽക്കരണവും വിമർശനാത്മകമായ തെളിവ് തേടലുമാണ് മനുഷ്യ വംശത്തിനെ മുന്നോട്ട് നയിക്കുന്നത് ..
It's meaningless to fabricate evidence for a constructed Idea ~ Instead follow evidence ..
സ്നേഹപൂർവം : കിരൺ
Link to Facebook PostPosted on Feb 2, 2020
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ