ഇന്നലെ ഫുജൈറയിൽ നിന്ന് പുലർച്ചെയാണ് മടങ്ങിയെത്തിയത്..
രാവിലെ 11 മണിക്ക് എഴുനേറ്റ് നോക്കിയപ്പോൾ മൊബൈലിൽ Shias Siddique ന്റെ സന്ദേശം ..
മകൾ ആംനയേയും കൂട്ടി സിറ്റിയിലേക്ക് വരുന്നുണ്ട്, നമുക്ക് കുറച്ചുനേരം ഏതെങ്കിലും കോഫീ ഷോപ്പിൽ സംസാരിക്കാൻ കൂടിയാലോ !
ഷിനാസിനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല; ഒന്നുരണ്ട് വട്ടം മെസഞ്ചറിൽ സംസാരിച്ചിട്ടേയുള്ളൂ ..
ജീവിതത്തിൽ ഏറ്റവും വിശ്വാസത്തിലെടുക്കാവുന്ന മനുഷ്യരെ ഞാൻ കണ്ടെത്തിയിട്ടുള്ളത് അപരിചിതരിലാണ് .
'നാളെ മലകയറാൻ പോയാലോ' എന്ന് പോസ്റ്റിടുമ്പോൾ "ഞാനുമുണ്ടേ" എന്നു പറഞ്ഞു കൂടിയവരാണ് നൗഫലും , ഹലീമയും, ബിനോയും, അഖിലും , ജേക്കബ്ബും , സഫീറും ശാരദകുട്ടിയുമെല്ലാം ...
And they all stay very close to my 'heart' ..
ഷിയാസിനോട് മോളേയും കൂട്ടി വീട്ടിലേക്ക് വരൂ എന്ന് സന്തോഷപൂർവ്വം ക്ഷണിച്ചു ..
കോഫീഷോപ്പ് പരിചയപ്പെടലിന്റെ മുഖവുര ഒരൊറ്റ ഫോൺ കോളിൽ ഒഴിവായികിട്ടി !
സിദൂന്റെ കല്ലുകളുടെ കളക്ഷൻ , ഓഗസ്റ്റുമുതൽ ഇന്നേവരെ തുറന്നിട്ടില്ലാത്ത ടെറാറിയം... ഒരുപാട് വിശേഷങ്ങൾ .. !
കുഞ്ഞുങ്ങൾ ഇച്ചിരി മാറി നിന്ന് കൗതുകത്തോടെ പരസ്പരം നോക്കുന്നു !
അവർക്കിടയിലെ മഞ്ഞുരുകി തീരാൻ അൽപം കൂടി സമയമെടുക്കും ..
കുഞ്ഞു സിഡ് അവന്റെ കല്ലുകളും മൈക്രോസ്കോപ്പുമൊക്കെ പതിയെപരിചയപ്പെടുത്തി ..
ആംന എല്ലാ ആഴ്ചയിലും ഒരു ദിവസം ഒരു മണിക്കൂർ വൈകിയാണ് സ്‌കൂളിലെത്തുക, സ്‌കൂളിൽ നിന്ന് അതിന് സ്‌പെഷൽ പെർമിഷൻ എടുത്തിട്ടുണ്ട് .
അവൾ മിടുക്കിയാണ് , കഴിഞ്ഞ ഒരു വർഷത്തോളമായി ദുബായിലെ Pearl FM 102 റേഡിയോവിൽ ഒരു ഷോ കൈകാര്യം ചെയ്യുന്ന RJ ആണ് അവൾ .
ഷോ ചെയ്യാൻ അച്ഛൻ അവളെ വെളുപ്പിനെ റേഡിയോ സ്റ്റേഷനിലേക്ക് കൊണ്ടുപോയി റെക്കോഡ് ചെയ്ത് വരുന്നതിനാലാണ് ക്ലാസ്സിൽ എത്താൻ ഒരു ദിവസം വൈകു ന്നത് !
Nishad കുറെ നാളുകളായി പറയുന്ന ഡോക്യുമെന്ററി ക്രൂവിൽ ആംനമോളെയും ചേർക്കണം.
പോകാൻ നേരം ഇളയും സിഡും അരുമപോലെ നോക്കുന്ന അവരുടെ കുഞ്ഞു ടെറാറിയങ്ങളിൽ ഒന്ന് ആംന കുട്ടിക്ക് കൊടുത്തു ..
ഇനി അവളുടെ ജനലരികിൽ സൂര്യനെ നോക്കി ആ കുഞ്ഞു കാട് വളരട്ടെ ..
കൂട്ടുകാരേ, മുഖവുരകളിൽ പാഴാക്കാനൊന്നും നമുക്ക് നേരമില്ല ..
Life is too short to waste. അപരിചിതരിൽ നിന്ന് പ്രിയരെ കണ്ടെത്തുമ്പോൾ ലോകം ഇനിയും മനോഹരമായി മാറും ..
കഴിഞ്ഞ ഹിമാലയ യാത്രയിൽ കിതച്ച് തളർന്ന് പതിനെട്ട് കിലോ ഭാണ്ഡവുമായി കയറിപോകുമ്പോൾ എതിരെ ഇറങ്ങിവരുന്ന അപരിചിതരായ മനുഷ്യർ പകർന്ന പുഞ്ചിരിയുടെ ബലത്തിലാണ് ഞാൻ ഓരോ ചുവടും വച്ചത് ..
അപരിചിതരിലെ ചങ്ങാതിമാരെ, നിങ്ങൾ ഉള്ളിടത്തോളം നമ്മൾ തനിച്ചാകില്ല
Link to Facebook Post
Posted on Feb 8, 2020


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ