A long Friday ...
വെളുപ്പിന് നാലുമണിക്ക് എഴുനേറ്റു ..
റാസ്‌അൽഖൈമ ഒമാൻ അതിർത്തിയിൽ 'മാനംമുട്ടുന്ന മലകളാണ് !'
സഫീർ കാറുമായി കൃത്യ സമയത്തെത്തി..
ഇത്തവണ രശ്മിയുമുണ്ട്, രശ്മി എന്നോടൊത്ത് രണ്ടാം തവണയാണ് ഹൈക്ക് ചെയ്യുന്നത്. ആദ്യത്തേത് ഫോസിൽ റോക്കിലെ ഈസി ട്രയിൽ ആയിരുന്നു, ഇത്തവണ പക്ഷെ അങ്ങിനെയല്ല രശ്മി ഒഴിച്ച് കാർത്തിക്കിനും നൗഫലിനും , സഫീറിനും എനിക്കുമല്ലാം ആൾട്ടിട്യൂഡ് ഹൈക്കിങ്ങ് പരിചിതമാണ് ..
യു എ യിലെ തണുപ്പ് കാലം അവസാനിക്കുന്നതിനു മുൻപുള്ള ചെറിയ വിന്റോ പിരീഡ് ആണ് ഇത്തവണ സാധ്യമായത്ര ദൈർഘ്യമുള്ള ഹൈക്കിങ്ങ് ചെയ്യണം എന്ന് ഉറപ്പിച്ചിരുന്നു .. ..
രശ്മിക്ക് ഹൈക്കിങ്ങ് അധികം പരിചിതമല്ല എങ്കിലും ജപ്പാനിലെ മൗണ്ട്ഫ്യൂജിയും ഒന്നു രണ്ട് ചെറിയ ഹൈക്കുകളും ഇതിനു മുൻപ് ചെയ്തിട്ടുണ്ട് !
ദുബായിൽ നിന്ന് രശ്മിയെ എടുക്കുമ്പോളും നേരം വെളുത്തിട്ടില്ല ..
നേരെ ഫുജൈറയിലേക്ക്; ഹലീമയുടെയും നൗഫലിന്റെയും വീട്ടിൽ എത്തി ചായകുടിച്ച് നിശ്ചയിച്ചുറപ്പിച്ച ഹൈക്കിങ്ങ് ട്രയൽ പരിസരത്തേക്ക് തിരിച്ചു ഫുജൈറയിൽ നിന്നും ഒന്നര മണിക്കൂർ യാത്രയുണ്ട് .. !
അബുദാബിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ...
റാസ്‌അൽ ഖൈമ ഭാഗത്ത് മലകൾക്ക് ഉയരക്കൂടുതലുണ്ട് അതേസമയം പാറകളുടെ ഗ്രിപ്പും സ്റ്റബിലിറ്റിയും കൂടുതലാണ് ..
ഒൻമ്പതര മണിക്കൂർ തുടർച്ചയായി ഹൈക്ക് ചെയ്തു; ഹൈക്കിങ്ങ് എന്നല്ല മൗണ്ടനീയറിങ്ങ് എന്നു തന്നെ പറയണം കൊടും കയറ്റം ..
ഓരോ ചുവടും ആഗോഗ്യമുള്ള ശരീരത്തിലേക്കുള്ള നിക്ഷേപമാണ് ...
തിരിച്ചിറങ്ങിയപ്പോഴേക്കും ഇരുട്ട് വീണു ..
വിക്കിലോക്കിൽ ഒന്നര കിലോമീറ്റർ അകലെ കാറ് കിടന്ന സ്ഥലം കാണാം പക്ഷെ വാലിയിലെ ടെറൈൻ അതി സങ്കീർണമാണ് .. കയ്യും കാലുമെല്ലാം 'പൊഴിഞ്ഞു വീഴാൻ' പോന്ന ക്ഷീണം ..
ഒരു ചെറിയ വെളിച്ചത്തെ പിൻതുടർന്നു.. ഫാം ഹൗസ് ആണ്; നൗഫൽ ഭംഗിയായി അറബിക്ക് സംസാരിക്കും രശ്മിയെ കണ്ടപ്പോൾ അറബിയും അദ്ദേഹത്തിന്റെ അമ്മയും ലാന്റ്ക്രൂയിസറിന്റെ പിക്കപ്പും എടുത്ത് വന്നു ..
പുറകിലെ ലോഡിങ്ങ് ബേയിൽ ആടിയുലഞ്ഞ് രസകരമായ യാത്ര !
ഒടുവിൽ നൗഫലിന്റെ വീട്ടിലെത്തിയപ്പോൾ രാത്രി പത്തുമണി. പുട്ടും ബീഫും പൊറോട്ടയും ചായയുമെല്ലാം കുടിച്ച് ദുബായിലേക്ക് ...
രശ്മിയെ വീട്ടിൽ വിട്ട് അബുദാബിയെത്തിയപ്പോൾ സമയം വെളുപ്പിന് രണ്ടര കഴിഞ്ഞു ..
മൂന്ന് മണിക്കൂർ മാത്രം ഉറക്കം, ശനിയാഴ്ച്ച വെളുപ്പിനേ ശ്യാം വിളിച്ചു എക്സ്പ്ലോറയുടെ അൽവത്ബ വെറ്റ് ലാൻഡ് റിസർവ് പക്ഷി നിരീക്ഷണം ..
ആ വിശേഷങ്ങൾ നാളെ എഴുതാം ..
Posted on Mar 1, 2020






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ