നോവൽ കൊറോണ വൈറസ്

നോവൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഏറ്റവും അധികമായുള്ള പ്രതിദിന മരണങ്ങളിലൂടെയാണ് മനുഷ്യ സമൂഹം കടന്നു പോയ്കൊണ്ടിരിക്കുന്നത് ..

വൈറസ് ബാധയുടെയും മരണങ്ങളുടെയും ലോഗരിതമിക്ക് സ്കെയിൽ നൽകുന്ന സൂചന ഒട്ടും ആശാകരമല്ല ..
പുതിയലോകത്തില് നമ്മൾ പലരുടെയും 'പാതിജീവൻ' ~ അമ്മയും ഭാര്യയും കുട്ടികളും കാമുകിയും കൂട്ടുകാരനുമൊക്കെയായി ലോകത്ത് മറ്റൊരിടത്തായിരിക്കും...
ഫോൺവിളികൾക്കുമപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും പോകാനോ കാണാനോ പറ്റാത്ത അവസ്ഥ ...
വൈറസ് വ്യാപനം ഡിപ്ലോമാറ്റുകളിലും സെലിബ്രിറ്റികളിലും ലോകസഞ്ചാരികളിലുമല്ലാമാണ് ആദ്യം വ്യാപരിക്കുന്നത് ..
ഒരാളും സുരക്ഷിതരല്ല ..
നമ്മൾ ഇതേവരെ നേടിയ അറിവുകളും യുക്തിബോധവും കൊണ്ട് പ്രതിരോധം തീർക്കുകയാണ് ..
യുക്തിയും വിവേകവുമാണ് ആയുധം ..
വിദൂര ഗ്രഹങ്ങളിലേക്ക് മനുഷ്യൻ പ്രവാസത്തിന് സാധ്യതതേടേണ്ട കാലം അതിക്രമിച്ചിരികുന്നു എന്ന് Dr.സ്റ്റീഫൻ ഹോക്കിൻസ് 'പറഞ്ഞിട്ടുണ്ട്' ..
നമ്മുടെ വിജ്ഞാനം അതിനുമാത്രം വളർന്നിട്ടില്ല .. മറ്റൊരുഭൂമി ഇതിനേക്കാൾ സുരക്ഷിതമാകണം എന്നില്ല, പക്ഷെ പലപല ഇടങ്ങളിൽ എന്നത് ഒരൊറ്റ കാരണത്താൽ ചത്തു തുലയാതെ മനുഷ്യവംശം നിലനിൽക്കാനുള്ള സാധ്യത വർധിപ്പിക്കും ..
ഭയക്കാതിരിക്കൂ; ഈ ഒരു വൈറസ് മനുഷ്യകുലം മുടിക്കും എന്നൊന്നുമല്ല പറഞ്ഞു വന്നത്...
നമ്മുടെ കയ്യിലുള്ള ആയുധം ശാസ്ത്രബോധമാണ്.. അത് മാത്രമാണ്.
വികാരങ്ങൾക്കമേൽ വിചാരപ്പെടുന്നതാണ് ശാസ്ത്രത്തിന്റെ രീതി ...
മനുഷ്യ ജനിതകം വിചാരപ്പെടാൻ മാത്രമായല്ല പരിണമിച്ചിരിക്കുന്നത് ..
ഭാവനയും സ്നേഹവും കാല്പനികതയും കലയും സാഹിത്യവുമല്ലാമുണ്ട് ..
ടൈറ്റാനിക്ക് സിനിമ കണ്ടിട്ടില്ലേ? മഞ്ഞുമലയിൽ ഇടിച്ച കപ്പലിൽ താഴുന്ന ഡക്കിന്റെ നാല്പത്തിയഞ്ച്‌ ഡിഗ്രീ ചരിവ് പ്രതലത്തിൽ നിന്ന് പ്രതീക്ഷയോടെ പ്രാർത്ഥനാ സംഗീതം മുഴക്കുന്നവരെ ..?
അവസാനം വരെ ഓരോ ജീവനെയും രക്ഷപ്പെടുത്താൻ പൊരുതുന്ന ചിലരും അതേ പ്രതലത്തിലുണ്ട് ..
********
സർക്കാരുകളോട് സഹകരിക്കുക ശാസ്ത്രബോധം കൈവിടാതിരിക്കുക ..
നമ്മൾ അവശേഷിച്ചാൽ മാത്രമേ നമ്മൾ പാതിയിൽ പറഞ്ഞു നിറുത്തിയ കഥകൾ പൂർത്തീകരിക്കാനാവൂ, നമ്മടെ പാതിയെ കടല് കടന്ന് ചെന്ന് കണ്ട് ഒന്നുകൂടെ കെട്ടിപ്പിടിക്കാനാകൂ ...
പാട്ടുപാടാനും ചിത്രം വരയ്ക്കാനും ചുമൽ ബാഗിൽ ബിസ്കറ്റും വെള്ളവും എടുത്ത് മലകയാറാനും പ്രാർത്ഥിക്കാനും പ്രണയിക്കാനും കക്ഷി രാഷ്ട്രീയം പറഞ്ഞ് മുദ്രാവാക്യം വിളിക്കാനും നമ്മള് അവശേഷിച്ചാലേ കഴിയൂ ...
And we should ..
സ്നേഹപൂർവം : കിരൺ

Link to Facebook Post
Posted on Mar 13, 2020

അഭിപ്രായങ്ങള്‍