ചതുപ്പുനിലത്തിലെ പക്ഷി നിരീക്ഷണം !

ചതുപ്പുനിലത്തിലെ പക്ഷി നിരീക്ഷണം !

നിഷാദിന്റെ കൈപിടിച്ചു നടക്കുന്ന കുഞ്ഞനെ കണ്ടില്ലേ? സിദ്ധു എന്നാണ് ആ മിടുക്കന്റെ പേര് .!
എന്റെ വീട്ടിലെ 'കല്ലുപെറുക്കി' ZiD അല്ലാട്ടാ എക്‌പ്ലോറയിലെ ശ്രുതിയുടെയും പ്രതീപിന്റെയും മകനാണ് അത് .
ഇവിടുത്തെ സിഡിന്റെ അതേ പ്രായം, തുടരെ തുടരെ സംശയങ്ങളൊക്കെ ചോദിച്ച് മീശക്കാരൻ നിഷാദ് മാമന്റെ കൂടെ നടക്കുകയാണ് ..
ഫ്ലെമിംഗോ പക്ഷികളെക്കുറിച്ച്, നിറം മാറുന്ന ഓന്തുകളെ കുറിച്ച്, തിത്തിരി കിളികളെയും ബൾബുളിനെയും കുറിച്ച് ..
നിഷാദിന്നെ ഞാൻ ഏറ്റവും ശാന്തനായി കണ്ടിട്ടുള്ളത് കുട്ടികളോടൊപ്പമാണ് .
സോഷ്യൽ മീഡിയയിലെ 'അടിപിടിക്കാരൻ' കുട്ടികളോട് എന്നും ചങ്ങാത്തത്തിലാണ്. നല്ല ക്ഷമയോടെ രസകരമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കും ..
ദത്തനും കൂട്ടുകാരനും ചാഞ്ഞും ചരിഞ്ഞുമല്ലാം പക്ഷികളുടെ ചിത്രങ്ങൾ എടുത്തു നടക്കുന്നു ..
സുജിത്ത്, രഞ്ജിത്, മുബീൻ എന്നിവരൊക്കെ പീരങ്കിപോലുള്ള മുട്ടൻ ടെലി ലെന്സുകളുമായാണ് വന്നിരിക്കുന്നത് ..
ദേവേട്ടൻ എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ട്. അതും അതിലപ്പുറവും ഞങ്ങൾക്കറിയാം എന്ന മട്ടിലാണ് ദത്തന്റെയും കൂട്ടുകാരന്റെയും നടത്തം .
എന്റെ വീട്ടിലെ സിഡിന് പക്ഷി നിരീക്ഷണം അത്ര പിടിച്ചിട്ടില്ല.
നിശബ്ദനായി പതുങ്ങി നടക്കുക, ഇഷ്ടമുള്ളതല്ലാം കയ്യിൽ എടുത്ത് പരിശോധിക്കാതിരിക്കുക എന്നിവയെല്ലാം സിഡിന് പരിചയമില്ലാത്ത കാര്യങ്ങളാണ് ..
കല്ല് ശേഖരണത്തിനെയും പക്ഷി നിരീക്ഷണത്തിനേയും വേറിട്ടതാക്കുന്ന പ്രത്യേകതകൾ സിഡ്‌ ഓർത്തെടുത്ത് പറഞ്ഞു തന്നു .
അബുദാബിയിലെ അൽവത്ബ വെറ്റ്ലാൻഡ് റിസർവ് ആണ് സ്ഥലം .
അടുത്തടുത്ത വാരാന്ത്യങ്ങളിലായി എക്‌പ്ലോറയുടെ തുടർച്ചയായ രണ്ടാമത്തെ മീറ്റപ്പ് ..
ഫ്ലെമിംഗോ പക്ഷികൾ നിറച്ചുമുണ്ട് .. !
'നോക്കൂ അച്ഛാ ഫ്ലെമിംഗോ പക്ഷികൾ കാലുകൾ മുന്നിലൊട്ടാണ് മടക്കുന്നത് എന്ന് ഇള പറഞ്ഞു !
ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ സംഗതി ശരിയാണ്! അതെന്താണങ്ങിനെ ??
ചതുപ്പിൽ പല ഇടങ്ങളിലുമായി എഴുന്നു നിൽക്കുന്ന പുല്ലുകളിൽ നിറച്ചും ബുൾ ബുൾ പക്ഷികൾ .. !
പല പല ഇനത്തിൽ പെട്ടഉടുമ്പുകളും ചിലന്തികളും പ്രാണികളും !
ചില മാളങ്ങൾക്ക് മുന്നിൽ മോഷൻ സെൻസർ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു ..
നല്ല വെയിലുണ്ട് !
ചിലയിടങ്ങളിൽ പുല്ലുകൾക്കുള്ളിലൂടെ തുരംഗം പോലെയാണ് വഴി !
അബുദാബി നഗരത്തിൽ നിന്ന് അരമണിക്കൂർ മാത്രം ദൂരെയാണ് വെറ്റ്ലാൻഡ് റിസർവ് .
ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് സന്ദർശകർക്ക് അനുവദിച്ചിരിക്കുന്നത് .
മൈഗ്രേറ്റിങ്ങ് പക്ഷികളെ ശല്യപ്പെടുത്താതിരിക്കാനാണ് അത് ..
2018ലെ പ്രളയകാലത്ത് അബുദാബിയിലെ റിമോട്ട് റെസ്ക്യൂ ടീമിനെ നാട്ടിലെ ഫിഷിങ്ങ് ബോട്ടുകളുമായി ഇണക്കി ചേർത്ത അനസ് എന്ന നല്ല ചങ്ങാതിയെ ആദ്യമായി കണ്ടതും അതിമധുരമായി !
അനസ്സിന്റെ കയ്യിലും വലിയ ലെന്സുള്ള ക്യാമറ ഒക്കെയുണ്ടായിരുന്നു . മുബാരക്കിന്റെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട് എന്നു തോന്നുന്നു ..
രഞ്ജിത് ചേട്ടനും സുജിത്തുമാണ് മീറ്റപ്പ് സംഘടിപ്പിച്ചത് .
കിളിച്ചിലപ്പുകൾക്കിടയിലൂടെ ഊഷ്മളമായ എക്‌പ്ലോറ പ്രഭാതം സമ്മാനിച്ചതിന് ഒരുപാട് നന്ദി !!
സ്നേഹപൂർവ്വം : കിരൺ
Link to Facebook Post
Posted on Mar 3, 2020

അഭിപ്രായങ്ങള്‍