ഇന്ത്യൻ ഫ്രിട്ടില്ലറിയെ തിരഞ്ഞ് പോയി പെയിന്റഡ് ലേഡിയെ കണ്ടെത്തിയ കഥ !

ഇന്ത്യൻ ഫ്രിട്ടില്ലറിയെ തിരഞ്ഞ് പോയി പെയിന്റഡ് ലേഡിയെ കണ്ടെത്തിയ കഥ !

ഹിമാലയത്തിൽ നിന്നും യു എ ഇ യിലെ ഹജ്ജാർ മലനിരകളിലെത്തിയ ശലഭതാരമാണ് 'ഇന്ത്യൻ ഫ്രിട്ടില്ലറി' Indian fritillary (Argynnis hyperbius) https://en.m.wikipedia.org/wiki/Argynnis_hyperbius.
ശലഭത്തെ ഈ കഴിഞ്ഞ ജനുവരിയിൽ(2020) ആദ്യമായി യു എ ഇ യിലെ ഹജ്ജാർ മലനിരകളിൽ കണ്ടെത്തിയത് ഞങ്ങളെപോലെ ഒരു മല നടത്തക്കാരനാണ് പേര് Mr. Roobas !
എക്‌പ്ലോറയുടെ ശലഭ വിദഗ്ധനായ Haneesh ശലഭത്തിന്റെ ദേശാടന വിശേഷങ്ങളൊക്കെ എഴുതിയിരുന്നു..
ഫെബ്രുവരി അവസാനം ചെയ്ത ഹൈക്കിൽ ഹജ്ജാർ മലകളിലെ ചെറുപൂവുകളിൽ ഫ്രിട്ടില്ലറിയോട് സാദൃശ്ച്യചമുള്ള ഓറഞ്ച് ശലഭങ്ങളെ കണ്ടിരുന്നു ..
അന്ന് ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞില്ല .
കഴിഞ്ഞ ദിവസം ഹൈക്കിന് പുറപ്പെടുമ്പോൾ തന്നെ ഞാനും സഫീറും അവയെ കണ്ടാൽ ചിത്രങ്ങൾ എടുക്കണം എന്ന് തീരുമാനിച്ചുറച്ചിരുന്നു ..
ഫോട്ടോസ് കാണിച്ചു കൊടുത്തപ്പോൾ അത് ഹിമാലയത്തിൽ നിന്ന് മരുഭൂമിയിലേക്ക് വിരുന്നുവന്ന പുതിയ അതിഥിയായ ഫ്രിട്ടില്ലറി അല്ല എന്നും മറിച്ച് 'പെയിന്റഡ് ലേഡി' 'Vanessa cardui'
ആണെന്നും ഹനീഷ് തിരുത്തി ..
Painted Lady എന്തായാലും നിസാര'ക്കാരി' അല്ലട്ടാ ..
വിഖ്യാതരായ മൊണാർക്ക് ശലഭങ്ങളെപോലെ രാജ്യാതിർത്തികൾക്കും ഭൂഖണ്ഡങ്ങൾക്കും അപ്പുറത്തേക്ക് ദേശാടനം നടത്തുന്ന കൂട്ടരാണ് ..
സാങ്ങ്ഷൻ നിലവിലുള്ളപ്പോൾ അമേരിക്കയിൽ നിന്ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനിലേക്ക് കൂട്ടമായി പറന്നെത്തിയ ഈ ശലഭങ്ങൾ ഈ കഴിഞ്ഞ വർഷം മെയ്മാസത്തിലെ കൗതുക വാർത്തയായിരുന്നു !
ആവശ്യമായ സാഹചര്യങ്ങളിൽ 12000 കിലോമീറ്ററുകൾ വരെ ദേശാന്തര ഗമനം നടത്താൻ ഈ കൂട്ടർക്ക് കഴിയും ! (കൗതുകകരമായ കാര്യം ഒരൊറ്റ തലമുറ ആയല്ല ദേശാടനം പൂർത്തിയാക്കുക മറിച്ച് പുറപ്പെട്ടയാളുടെ പേരമക്കളോ മക്കളോ ഒക്കെ ആവും )
യു എ ഇ യിൽ ഈ ശലഭം പുതിയ അതിഥിയല്ല ..
കുട്ടികളുമായി പുറത്ത് നടക്കാൻ പോകുന്നവരുണ്ടെങ്കിൽ ഈ 'ശലഭതാരത്തെ' പരിചയപ്പെടുത്താൻ മറക്കരുതേ ..
ഒപ്പം ഹിമാലയ സുന്ദരിയായ ഇന്ത്യൻ ഫ്രിട്ടില്ലറിയേയും തിരയാൻ മറക്കേണ്ട .!
സ്നേഹപൂർവം : കിരൺ കണ്ണൻ
Link to Facebook Post
Posted on Mar 7, 2020

അഭിപ്രായങ്ങള്‍