കൈ കഴുകാൻ പഠിച്ചു ; മാസ്‌ക്ക് ധരിക്കാനോ ??

കൈ കഴുകാൻ പഠിച്ചു; മാസ്‌ക്ക് ധരിക്കാനോ??

ടെലിവിഷൻ കാണുകയായിരുന്നു
ടി വി യിൽ നോക്കൂ, റിപ്പോർട്ടറുടെ തൊട്ടുപുറകിൽ ആളുകൾ മാസ്‌ക്ക് വച്ച് നിൽപ്പുണ്ട്... !
ഒരു നിമിഷം നിരീക്ഷിക്കൂ ( Don't watch; But Observe ) അയാൾ മാസ്ക്കിന്റെ മുൻവശത്ത് പിടിച്ച് വലിച്ച് താഴെ കഴുത്തിൽ മാലപോലെ ഇടുന്നു ..
അതേ കൈ കൊണ്ട് മൂക്ക് ചൊറിയുന്നു
കണ്ണ് അമർത്തി തുടയ്ക്കുന്നു വീണ്ടും മാസ്‌ക് എടുത്ത് മുഖത്തേയ്ക്ക് വലിച്ചിടുന്നു..
വേറൊരാൾ ഫോണിൽ സംസാരിക്കാൻ മാസ്‌ക്ക് കഴുത്തിലേയ്ക്കിടുന്നു സംസാരിച്ച് കഴിഞ്ഞ് മാസ്‌ക്ക് മുൻവശത്ത് തന്നെ പിടിച്ച് തിരികെ വലിച്ച് മുഖത്തേക്ക് .., അതേ കൈകൊണ്ട് ഫോൺ പോക്കറ്റിൽ വയ്ക്കുന്നു ..
ദാ വേറൊരു ചേച്ചി മാസ്‌ക്ക് എടുത്ത് മടക്കി ബാഗിൽ വയ്ക്കുന്നു !
തൈച്ചെടുക്കുന്ന തുണി മാസ്‌ക്ക് ആണെന്ന് തോന്നുന്നു; കഴുകി കഴുകി വീണ്ടും വീണ്ടും ഉപയോഗിക്കാമല്ലോ ..
എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കും സമയമില്ലാത്തതിനാൽ മാസ്ക്കിന്റെ പ്രശ്നങ്ങൾ രണ്ടുമൂന്ന് ബുള്ളറ്റ് പോയിന്റിൽ പറയാം ..
- മാസ്‌ക്ക് നമ്മൾ സുരക്ഷിതരാണ് എന്ന മിഥ്യാബോധം ഉണ്ടാക്കുന്നു.
- കോവിഡ്19 ന്റെ നാനോ നിർമിതി വെൽക്രോ കൊളുത്തുകൾ പോലെയാണ് ഓരോ ശ്വാസം വലിക്കലിലും വൈറസുകളെ ശേഖരിക്കുകയാണ് മാസ്‌ക്കുകൾ ചെയ്യുക.
- കൈകൊണ്ട് പിടിക്കുമ്പോൾ ശേഖരിച്ച വൈറസുകളെ നമ്മൾ തോണ്ടിയെടുത്ത് മൂക്കിലും കണ്ണിലുമെല്ലാം തേയ്ക്കുകയാണ് ചെയ്യുന്നത് .
- മാസ്ക്കിന് ക്ഷാമം ഉണ്ടായാലും തുണി മാസ്‌ക്ക് ഉപയോഗിക്കരുത് എന്നാണ് എന്റെ പക്ഷം - മൊട്ടു സൂചി മുതൽ മൈക്രോ പ്രോസസർ വരെ നിർമ്മിച്ചിരിക്കുന്നത് അനേകം നാളത്തെ തുടർച്ചയായ ഗവേഷണങ്ങളിലൂടെയും ഗുണീകരിക്കലുകളിലൂടെയുമാണ് പ്രാകൃതത്തിലേക്ക് തിരിച്ചുപോകുമ്പോൾ അതിന്റെ പരിമിതികൾ മനസ്സിലാക്കി വേണം ഉപയോഗിക്കാൻ.
ഉപയോഗിക്കാൻ അറിയില്ലെങ്കിൽ മാസ്‌ക്ക് ഉപേക്ഷിക്കൂ.
സുരക്ഷിതമായി മാസ്‌ക്ക് ഉപയോഗിക്കാൻ പഠിച്ചാൽ ചുറ്റിലുമുള്ള മാസ്‌ക്ക് ഉപയോഗ രീതി കണ്ടാൽ പേടിയും അറപ്പും തോന്നും.
If you feel please do share to save ourself .
സുരക്ഷിതരായിരിക്കൂ ..
സ്നേഹപൂർവം .
കിരൺ കണ്ണൻ
Link to Facebook Post
Posted on Mar 21, 2020


അഭിപ്രായങ്ങള്‍