നമ്മൾ സമയം കടമെടുത്തിരിക്കുന്നവരാണ് !

നമ്മൾ സമയം കടമെടുത്തിരിക്കുന്നവരാണ് !

കൊറോണ മരണങ്ങൾ രണ്ടു ലക്ഷത്തോട് അടുക്കുന്ന ഈ ദിവസവും വിദൂരമായ പ്രതീക്ഷകളാണ് നമുക്ക് മുന്നിലുള്ളത് ..
നിങ്ങളിലെത്രപേർ ലോകാരോഗ്യ സംഘടനയുടെ മീഡിയ ബ്രീഫിങ്ങ് മുടങ്ങാതെ കാണാറുണ്ട് ??
ഇനിയും ഒന്നുപോലും കണ്ടിട്ടില്ലാത്തവരുണ്ടോ ??
ഇല്ലെങ്കിൽ കഷ്ട്ടമെന്നേ പറയേണ്ടൂ ...
ഇതുവരെ കഴിഞ്ഞ മീഡിയാ എല്ലാ മീറ്റിങ്ങുകളും WHOയുടെ വെബ്സൈറ്റിലുണ്ട് ..
Netflix സീരീസുകൾ കുറച്ചുനേരത്തേയ്ക്ക് നിറുത്തിവച്ച് നിങ്ങളെ അതു കാണാൻ ഞാൻ സ്നേഹപൂർവം നിർബന്ധിക്കുകയാണ് ...
വിശേഷിച്ചും എന്റെ സ്നേഹിതരായ മാധ്യമ സുഹൃത്തുക്കളെ.
നമ്മൾ വലിയ ചിത്രങ്ങൾ കാണണം ..
ശാസ്ത്രചരിത്രബോധമുണ്ടെങ്കിൽ ആരും പറഞ്ഞുതരാതെ തന്നെ നമൂക്ക് പ്രശ്നങ്ങളുടെ ശരിയായ വ്യാപ്തി എളുപ്പം മനസ്സിലാക്കിയെടുക്കാൻ കഴിയും ..
ഇറ്റലിയിലെയോ സ്പെയിനിലെയോ അമേരിക്കയിലെയോ ചൈനയിലെയോ പോലെ കേരളത്തിൽ സാമൂഹ്യ വ്യാപനം നടന്നിട്ടില്ല ...
ഒരുപരിധിവരെ നമ്മൾ കരുതലോടെ പ്രവർത്തിച്ചതിന്റെ ഫലമാണിത് ..
പക്ഷെ ഇതിനൊരു മറുവശമുണ്ട് ഇറ്റലിയേക്കാളോ സ്പെയിനിനെക്കാളോ വൾണറബിൾ ആയ പോപ്പുലേഷൻ സെഗ്മെന്റ് ആണ് നമ്മുടേത്.
വൈറസ് വന്നുപോയ സമൂഹത്തെക്കാൾ അപകട സാധ്യതയുള്ളത് ഇനിയും വൈറസ്സിന് കീഴ്പ്പെടുത്താൻ സാധിക്കാനായിട്ടില്ലാത്ത സമൂഹമാണ് ..
അതിനർത്ഥം നമ്മേളടുത്ത കരുതൽകൊണ്ട് കാര്യമില്ല എന്നല്ല ..
നമുക്ക് സമയം കടമെടുക്കാൻ കഴിഞ്ഞു ..
ത്രീഡി പ്രിന്റ് ചെയ്ത ഫെയ്‌സ് ഷീൽഡ് മുതൽ, DYI വെന്റിലേറ്ററുകളും, വാക്സിനുകളും മരുന്നുകളും അനുഭവങ്ങളും....
ഈ യുദ്ധത്തിൽ മെഡിക്കൽ ഇൻഫ്രാസ്ട്രക്ച്ചറും പബ്ലിക്ക് അഡ്മിനിസ്ട്രേഷനും ഓരോ ദിവസവും കൂടുതൽ കരുത്താർജ്ജിച്ചു വരും ..
വൈറസിന്റെ ജനിതകത്തോട് നേർക്കുനേർ പൊരുതാൻ...
കീഴ്പ്പെടുത്താൻ...
അതുവരേയ്ക്കുമാണ് നമ്മൾ
ഒളിച്ച് പാത്തിരിയ്ക്കുന്നത് ..
നിങ്ങൾക്കറിയാമോ; ഹോമോസാപ്പിയൻസ് ഏറ്റവും ആദ്യം സ്വായത്തമാക്കിയ പ്രതിരോധ സംവിധാനം ഭീതിയാണ് ..
അപരിചിതവും അപകടകരമായതിൽ നിന്ന് ഒഴിഞ്ഞുമാറുക എന്നതിൽ പരം യുക്തമായ സ്വയംരക്ഷാമാർഗ്ഗം വേറെ എന്താണുള്ളത് .. ?
ഫലപ്രദമായ മരുന്നോ വാക്സിനോ കണ്ടുപിടിക്കുന്നത് വരെ സമൂഹത്തിന് ഏറ്റവും സുരക്ഷിതമായ മാർഗം വൈറസ്സിൽ നിന്ന് പരമാവധി ഒഴിഞ്ഞു മാറി ജീവിക്കാൻ ശ്രമിക്കുക എന്നത് മാത്രമാണ് ..
സ്റ്റേറ്റിന്റെയോ പൊലീസിന്റെയോ നിർദ്ദേശം കൊണ്ട് ഒരു സമൂഹത്തിനെ പൂർണ്ണമായും നിയന്ത്രിച്ച് നിറുത്താനാകില്ല. .
മനുഷ്യന് അസ്വാതന്ത്രത്തെക്കാൾ അരോചകമായി വേറെന്ത് വികരമാണുള്ളത് ??
WHO ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്, സമൂഹത്തിന്റെ ഏറ്റവും താഴെയുള്ള അതോറിറ്റി ലെവലുകളിലേക്ക് ഹെൽത്ത് മാനേജുമെന്റ് നമ്മൾ എത്തിക്കാൻ ശ്രമിക്കണം എന്ന് !
അതായത് ആരോഗ്യ ഉപഭോക്താവിനോടൊപ്പം ആരോഗ്യ സേവന സാധ്യതകളും ഏറ്റവും താഴെയുള്ള നിലകളിലേലക് വികേന്ദ്രീകരിക്കപ്പെടണം ..
പൗരൻ ഫീൽഡിൽ 'ഇറങ്ങണം' എന്നു സാരം. സോഷ്യൽ ഡിസ്റ്റ്ൻസിങ്ങ് നോക്കാനുള്ള സർവയിലൻസ് ആയോ ..
വിശക്കുന്നവന് ഭക്ഷണം എത്തിച്ചോ, കപട ശാസ്ത്രങ്ങൾക്ക് എതിരെ പ്രചാരണം നടത്തിയോ .. എങ്ങിനെയെങ്കിലും ..
പക്ഷെ ഇതിന് ഒരു പ്രശ്നമുണ്ട് സമൂഹത്തിന്റെ ഏത് നിലയിലായാലും ആയാലും ജനങ്ങൾക്ക് അടിസ്ഥാനപരമായ ശാസ്ത്രബോധം ഉണ്ടായിരിക്കേണ്ടതുണ്ട് ..
നിർഭാഗ്യവശാൽ നമ്മൾ അതിന് ഏഴയലത്ത് പോലും എത്തിച്ചേർന്നിട്ടില്ല ..
അതുകൊണ്ട് തന്നെ സ്റ്റേറ്റിന്റെ ആരോഗ്യ ഉത്തരവാദിത്വങ്ങൾ വികേന്ദ്രീകരിയ്ക്കുമ്പോൾ ജനതയുടെ പല സെഗ്മെന്റസും അത് വളരെ തെറ്റായി മനസ്സിലാക്കിയെടുക്കും ..
സുരക്ഷ , ഔഷധം ,കരുതൽ എന്നിങ്ങനെ പല കാര്യങ്ങളിലും തീർത്തും ശാസ്ത്ര ബോധമില്ലാത്ത ബോധ്യമുള്ള ജനത പഞ്ചാരമുട്ടായി മുതൽ അരളി കുരുവരെ കഴിച്ച് അസുഖം മാറ്റാൻ ശ്രമിക്കും ..
രോഗം പരത്തുന്ന അപരനെ സൃഷ്ടിച്ച് ആൾകൂട്ട കൊലപാതകങ്ങൾ വരെ നടക്കാം ...
നമ്മളിപ്പോഴും പ്രശ്നങ്ങളെ വളരെ ഉപരിപ്ലവമായി മാത്രമേ കാണുന്നുള്ളൂ ..
ഈ കഴിഞ്ഞ നാളുകളിൽ കേരളം എങ്ങിനെ ചിന്തിക്കുന്നു എന്ന് പല തലങ്ങളിൽ മനസ്സിലാക്കിയെടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് ...
ഒരു സമൂഹത്തിന്റെ ഭാഗമായിരിക്കുമ്പോൾ അതിന്റെ അരക്ഷിതത്വം, അഭിമാനം, രോക്ഷം, പുച്ഛം എന്നിനൊക്കെയുള്ള എല്ലാ ഘടകങ്ങളും എന്നിലേക്കും സ്വാഭാവികമായി സംവഹനം ചെയ്യപ്പെടാം, ആനുകാലിക വിഷയങ്ങളിൽ തുടർച്ചയായി ഇടപെടുന്ന സ്വഭാവം കൂടിയുണ്ടെങ്കിൽ വിശേഷിച്ചും.
ശാസ്ത്ര ബോധം എന്ന ചിന്താ സംസ്കാരം രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞ പതിരുപത്തിയഞ്ച്‌ വർഷങ്ങളായി ഞാൻ ബോധപൂർവ്വം പരിശ്രമിക്കുന്നുണ്ട് .. വിഷയങ്ങളിലെ വികാരങ്ങളിൽ നിന്ന് അടർന്നു മാറി നിന്ന് വിവേകപരതയോടെ നിരീക്ഷിക്കാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള ശേഷി നേടിയെടുക്കാനുള്ള ശ്രമമാണത് ..
ഈ ഭൂമിയിലെ കേരളം എന്ന കുഞ്ഞു പ്രദേശത്ത് കോവിഡ് കേസുകൾ കുറഞ്ഞു എന്നുവന്നാലും മരണങ്ങൾ വളരെ കുറവാണ് എന്നുവന്നാലും നിങ്ങൾ എന്തു കരുതിയാണ് സമാശ്വസിക്കുന്നത് ?
തീ പിടിച്ച വിമാനത്തിൽ നിന്ന് പാരച്യൂട്ട് വിടർത്തി ചാടുന്നു എന്നിരിക്കട്ടെ; വീഴ്ചയുടെ വേഗതകുറയുമ്പോൾ നിങ്ങൾ പാരച്യൂട്ട് ഊരി ഉപേക്ഷിക്കുമോ ??
എന്തിനും ഏതിനും വെല്ലുവിളിയും ചെളിവാരിയേറും നടത്തുന്ന നേതാക്കൾക്ക് വിവാദങ്ങൾ ആഘോഷിക്കാനുള്ള സാംസ്കാരിക 'ലക്ഷുറിയിലേക്ക്' നമ്മൾ ഇനിയും എത്തിയിട്ടില്ല ...
ഒന്നോർത്തുവയ്ക്കുക, ലോകത്ത് എവിടെയായാലും ഓരോ മരണവും ഓരോ പുതിയ കോവിഡ് കേസുകളും നമ്മുടേതുകൂടിയായ പ്രശ്നമാണ് ..
മനുഷ്യ രാശിക്ക് ഒന്നായി മാത്രമേ ഇതിനോട് പൊരുതാനാകൂ അപരനിർമ്മിതിയിൽ വെറുപ്പ് വിൽക്കാൻ സമയമില്ല .....
നമ്മൾ വിലപ്പെട്ട സമയം കടമെടുത്തിരിക്കുന്നവർ മാത്രമാണ് ..
വൈറസിനോട് ഓടിയൊളിക്കാൻ മാത്രമാണ് നമ്മൾ അൽപ്പമെങ്കിലും പഠിച്ചു വരുന്നത് ..
വൈറസ് വന്നുപോയ സമൂഹത്തെക്കാൾ അപകട സാധ്യതയുള്ളത് ഇനിയും വൈറസ്സിന് കീഴ്പ്പെടുത്താൻ സാധിക്കാനായിട്ടില്ലാത്ത സമൂഹമാണ് ..
സ്നേഹപൂർവം : കിരൺ കണ്ണൻ
Link to Facebook Post
Posted on Apr 24, 2020

അഭിപ്രായങ്ങള്‍