ഫ്രൈപാനിലെ മരുന്ന് പരീക്ഷണങ്ങൾ ..!
ഈയിടെ ആഴ്ചദിവസങ്ങളിൽ ഞാനും സിഡും ഇളയും മാത്രമാണ് രാവിലെ വീട്ടിലുണ്ടാവുക ..
കൊറോണ ആണെങ്കിലും ജിൻജി ദിവസവും ഓഫീസിൽ പോയി ജോലി ചെയ്യുന്നു, എനിക്ക് വർക്ക് ഫ്രം ഹോം ആണ്, കുട്ടികൾ രണ്ടാളും ഓൺലൈൻ സ്‌കൂളിംഗ് ..
ഞങ്ങൾ മൂന്നുപേരും രാവിലെ നല്ല തിരക്കായിരിക്കും ..
11.30 ന് സിഡിന് ഒരു ബ്രെക്കുണ്ട് ആ സമയത്ത് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണം ..
കഴിഞ്ഞ ദിവസം സ്‌പെഷൽ സ്വീറ്റ്കോൺ
വിഭവമാണ് പ്ലാൻ ചെയ്തത്. .
സാധാരണഗതിയിൽ ഇഡ്ലിതട്ടിൽ ചോളമണികൾ അടർത്തിയിട്ട് പുഴുങ്ങി എടുത്തതിന് ശേഷം ചെറുനാരങ്ങാ നീരും ഉപ്പും ലേശം മുളക് പൊടിയും ചേർത്ത് ഇളക്കിയാൽ മതി ..
പക്ഷേ നമ്മൾക്ക് അങ്ങിനെ സിമ്പിൾ സ്റ്റെപ്പ് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ ..
പുഴുങ്ങി എടുത്ത ചോളമണികൾ ഫ്രൈപാനിൽ ഇട്ട് വെണ്ണയും ചെറുനാരങ്ങാനീരും ലേശം ഉപ്പും ഇട്ട് ഇളക്കി വറുത്തെടുത്താൽ സംഗതി കിടുവാകും എന്ന് എന്റെ മനസ്സ് പറഞ്ഞു..
പുഴുങ്ങിയെടുത്ത ചോളം ഫ്രൈപാനിലിട്ട് വെണ്ണയും ചെറുനാരങ്ങാ നീരും ചേർത്ത് ഇളക്കി നോക്കിയപ്പോൾ 'വൈ നോട്ട് കരാമൽ' എന്നു തോന്നി.
ഫ്രിഡ്ജിന്റെ ഡോറിൽ ഇരുന്ന ഒരു കരാമൽ ചോക്ലേറ്റ് മുറിച് കഷ്ണങ്ങളായി പാനിൽ ഇട്ടു ...
വെന്തചോളത്തിന്റെയും വെണ്ണയുടെയും കരാമലിന്റെയും സ്നിഗ്ദ്ധഗന്ധം !!
ഇതിനിടയിൽ സീനിയർ മാനേജർ ഫോണിൽ വിളിച്ചു; പെട്ടന്ന് ഒരു റിപ്പോർട്ട് ഉണ്ടാക്കണം ..
കുറെ നേരം കഴിഞ്ഞ് അടുത്ത പിരീഡ് ബ്രെക്കിനാണ് സിഡ് കരിഞ്ഞ വിഭവത്തിന്റെ രൂക്ഷഗന്ധം പിന്തുടർന്ന് കിച്ചണിൽ എത്തിയത്...
സിഡ് എന്നെ വിളിച്ചു ~ ഓടിപാഞ്ഞ് എത്തിയപ്പോഴേക്കും എല്ലാകാര്യവും തീരുമാനമായിരുന്നു..
വിക്ലങ്കനായി ഫ്രൈപാനിൽ ഉരുകി ഒട്ടിയിരിക്കുന്ന ടാറുപോലത്തെ 'സാധനം' ഫോർക്ക് കൊണ്ട് കുത്തി ഇളക്കി മാറ്റാൻ നോക്കുമ്പോൾ സിഡ് ..
"അച്ഛൻ കൊറോണയുടെ മരുന്ന് കണ്ടുപിടിക്കാൻ പോവാണോ ?"
Posted on May 23, 2020
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ