പച്ച കരുക്കളുള്ള കോഴിമുട്ടകൾ

കുറച്ചു നാളുകൾക്ക് മുൻപ് എക്‌പ്ലോറ എന്ന പ്രൈവറ്റ് ഫെയ്‌സ് ബുക്ക് സയൻസ് ഗ്രൂപ്പിൽ തകൃതിയായി ശലഭ നിരീക്ഷണം നടക്കുന്ന കാലം ..

ലോകത്തിന്റെ പലയിടങ്ങളിൽ നിന്ന് പലയിനം ശലഭങ്ങളുടെയും ലാർവകളുമെല്ലാം ചിത്രങ്ങൾ 'എക്‌പ്ലോറിയൻസ്' വിവരണങ്ങളോടെ പോസ്റ്റ് ചെയ്യുന്നുണ്ട്..
മിക്കവരും തൊടിയിൽ നിന്നൊക്കെ ശേഖരിച്ച ലാർവകളെ സ്വന്തമായി വളർത്തുന്നവരാണ് ..
നാരക ശലഭവും, കൃഷ്ണ ശലഭവും എരുക്ക് തപ്പിയും എന്തിന് അമേരിക്കയിൽ നിന്ന് മൊണാർക്ക് ശലഭങ്ങൾ പോലുമുണ്ട് ..
ലൈം ഫ്‌ളൈ പ്യൂപ്പകൾ ചിലയിടങ്ങളളിൽ പച്ചയും മറ്റിടങ്ങളിൽ മരത്തിന്റെ തവിട്ട് നിറത്തിലുമാണ് കാണപ്പെട്ടത് !!
'എക്‌പ്ലോറിയൻസ്' ക്യൂരിയോസിറ്റിയുടെ ആശാൻമാരാണ് ..
ഒരേ ഇനം ശലഭത്തിന് എന്താണ് വ്യത്യസ്ത നിറങ്ങളിലുള്ള ലാർവ ?
ചോദ്യവും പറച്ചിലുമായി ..
Haneesh Km & Vijayakumar Blathur എന്നിവരാണ് പ്യൂപ്പകൾ അവ പിടിച്ചിരിക്കുന്ന പ്രതലത്തിനനുസരിച്ച് നിറം മാറാറുണ്ട് (camouflage) എന്ന് സൂചിപ്പിച്ചത് പക്ഷികളുടെയും മറ്റും ശ്രദ്ധയിൽ പെടാതെ പ്യൂപ്പ കാലഘട്ടം തള്ളിനീക്കാനാണ് ഇത് ..
ഇത്തരം നിറം മാറ്റത്തിന്റെ വൈവിദ്ധ്യപരിധി എത്രമാത്രം ആകാം എന്നായി അടുത്ത ചോദ്യം ..
എക്‌പ്ലോറയിലെ കൂട്ടുകാർ പല പല വർണ്ണങ്ങളിലുള്ള 'കമ്പുകൾ' പ്യൂപ്പയാകാനായി ലാർവകൾക്ക് വച്ചു കൊടുത്തു.. പശ്ചാത്തലത്തിലെ നിറങ്ങളും മാറ്റി .. വൈലറ്റും പിങ്കും ഓറഞ്ചും കറുപ്പുമെല്ലാം..
പക്ഷെ swallowtail പ്യൂപ്പകൾക്ക് മഞ്ഞക്കും പച്ചയ്ക്കും ഇടയിലെ ചില നിറവ്യത്യാസങ്ങളും തവിട്ട് നിറവും മാത്രമേ വന്നുള്ളൂ ...
എക്സ്പ്ലോറയിലെ 'ശലഭലഹരി' കുറച്ച് കുറഞ്ഞിട്ടുണ്ട് അതുകൊണ്ട് തന്നെ പരീക്ഷണങ്ങളും ..
ഇതിപ്പോൾ ഓർക്കാൻ കാരണം പച്ച കരുക്കളുള്ള കോഴിമുട്ടകളെ കുറിച്ചുള്ള വാർത്തകളാണ് ..
മലപ്പുറം ഒതുക്കുങ്ങലിൽ കുളപ്പുരയ്ക്കൽ ശിഹാബുദ്ധീൻ വളർത്തുന്ന കോഴികൾ പച്ച നിറമുള്ള കരുവുമായി മുട്ടകളിടുന്നു എന്നതായിരുന്നു വൈറലായ കൗതുക വാർത്ത .. !
Ashish Jose Ambat, Manoj Bright, Baiju Raju, Jeril Raj, Hanish Babu എന്നിവരെല്ലാം ഇത്തരത്തിൽ എഗ് യോക്കിന് സംഭവിക്കുന്ന വർണ്ണ വ്യത്യാസത്തിന് പ്രധാന കാരണമായി പറയുന്നത് കോഴിയുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ചില പിഗമെന്റുകൾ ആണ്..
പ്യൂപ്പകളുടെ പ്രച്ഛന്ന വേഷത്തിനെക്കാൾ വിഭിഹ്നമാണ് കോഴികളുടെ കാര്യം എങ്കിലും നമ്മുടെ തൊടികളിൽ പരീക്ഷിക്കാവുന്ന ലഘു പരീക്ഷണങ്ങൾക്ക് ഈ സ്റ്റോറി എന്തുകൊണ്ട് ഒരു കാരണമായിക്കൂടാ ???
കണ്ടറിഞ്ഞ് ചോദ്യം ചെയ്ത് പഠിക്കുന്നതും മനസ്സിലുറയ്ക്കുന്നതും എത്ര നല്ലതാണല്ലേ ??
ബീറ്റ് റൂട്ട് , ഗ്രീൻ പീസ് എന്നിവയൊക്കെ കൂടുതലായി കോഴി തീറ്റയിൽ ( Controld Specimen Group ) ഉൾപ്പെടുത്തി നോക്കൂ ..
ഉണ്ണിയുടെ നിറം എത്രമാത്രം മാറുന്നുണ്ട് എന്ന് നിരീക്ഷിക്കാം ..
അങ്ങിനെ മാറുന്നു എങ്കിൽ മഞ്ഞയിൽ നിന്ന് എത്രമാത്രം വ്യത്യാസം ഉണ്ടാവും എന്നും നിരീക്ഷിക്കണം...
കുറെ നാടുകളിൽ കുറെ കൂട്ടുകാർ ഒരുമിച്ച് ഈ പരീക്ഷണം നടത്തിയാൽ വിസ്മയിപ്പിക്കുന്ന നിരീക്ഷണ ഫലങ്ങൾ കാണാനായേക്കും ...
സംശയങ്ങളും ചോദ്യങ്ങളും അന്വേഷണങ്ങളുമാണ് ശാസ്ത്രബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നത് ..
( അബുദാബിയിലെ ഫ്‌ളാറ്റിൽ കോഴിവളർത്തൽ നടക്കില്ല എന്നത് കൊണ്ട് ബീറ്റ്റൂട്ട് കഴിച്ചതിന് ശേഷമുള്ള മൂത്രത്തിന്റെ നിറവ്യത്യാസം മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ )
## Note : മലപ്പുറം: മലപ്പുറത്തെ പച്ചക്കോഴിമുട്ടയുടെ രഹസ്യം കണ്ടെത്താൻ മണ്ണുത്തി വെറ്റിനറി കോളേജിൽനിന്നും അനേഷണ സംഘമെത്തി.മുട്ടയുടെ സാമ്പിളുമായാണ് സംഘം മടങ്ങി. ഒരാഴ്ചത്തേക്ക് നൽകി നൽകിയ തീറ്റ കഴിച്ചിട്ടും പച്ചമുട്ടയിട്ടാൽ തുടരനേഷണത്തിന് കോഴികളെ കൊണ്ടുപോകും. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി എ.കെ ശിഹാബിന്റെ കോഴികളുടെ പച്ച നിറത്തിലുള്ള മുട്ടകളുടെ രഹസ്യം കണ്ടെത്താനായാണ് അനേഷണ സംഘമെത്തിയത്.##
സ്നേഹപൂർവം : കിരൺ കണ്ണൻ
Link to Facebook Post
Posted on May 15, 2020

അഭിപ്രായങ്ങള്‍