കഴിഞ്ഞ രണ്ട് പ്രളയകാലത്തും വിദൂര രക്ഷാപ്രവർത്തനങ്ങളിൽ ലോകത്തിലെ പല ഭാഗങ്ങളിലുമുള്ള മനുഷ്യരോടൊപ്പം ഞാനും ചങ്ങാതിമാരും പങ്കാളികളായിരുന്നു ..
അതീവ ദുർഘടമായ സാഹചര്യങ്ങളിൽ പോലും നാട്ടിൽ Rescue & Rehabilitation ഏകോപിപ്പിക്കാൻ താരതമ്യേനെ എളുപ്പമാണ്, സോഫ്‌ട്‌വെയർ ടൂളുകളും സ്വകാര്യ വാഹനങ്ങളും ഷെൽറ്ററുകളും സാമ്പത്തിക സഹായവുമെല്ലാം വളരെ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരും .. !
അപൂർവം ചില exemption ഉണ്ടായിരുന്നെങ്കിലും സഹായം ആവശ്യമുള്ളവർക്കും സഹായിക്കുന്നവർക്കും തങ്ങൾ എങ്ങിനെയാണ് പ്രവർത്തിക്കേണ്ടത് എന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു ..
ശാസ്ത്രബോധമുള്ള സമൂഹത്തിന്റെ കരുത്തിൽ മാത്രമേ ഭരണകൂടങ്ങൾക്ക് സ്വാസ്ഥ്യമുള്ള നിലനിൽപ്പുണ്ടാവൂ ..
നമ്മുടെ രാഷ്ട്രം, നമ്മുടെ ഭൂമി, നമുക്ക് വേണ്ടി എന്നൊക്കെയുള്ള ബോധ്യം പൗരന് വെറുതെ ഉണ്ടായിവരില്ല..
പൗരന്റെ മാനവികതയും വിവേകവും സുദീർഘമായ ആശയ നിക്ഷേപത്തിന്റെ ഫലമായുണ്ടാവുന്നതാണ് ..
രോഗത്തിന്റെ കെടുതികളിലൂടെ ലോകം കടന്നുപോവുകയാണ് ..
പരസ്പരം വിശ്വസിച്ച് ക്ഷമയോടെ മുന്നോട്ട് പോണം ..
നമ്മൾ എല്ലാവരുടെയും ജീവിത ശൈലികൾ മാറി മറയാനൊരുങ്ങുകയാണ്, ജീവിത പരിസങ്ങൾ പോലും മാറും ..
നമുക്ക് വിശക്കും, നമ്മളിൽ ചിലർ മരിക്കും, പക്ഷെ 2020ന് ശേഷം ബാക്കിയാകുന്ന ചിലതുണ്ട് ,
അത് മനുഷ്യ മഹാവിജയത്തിന്റെ ചരിത്രമായിരിക്കണം .. !
അത് അങ്ങിനെയെ വരൂ ..
ഈ യുദ്ധത്തിൽ കാഴ്ചക്കാരനാവാനും പോരാളിയാകാനും നമുക്ക് കഴിയുന്നതുപോലെ അസ്വസ്ഥമായ സാമൂഹ്യ പരിസരങ്ങളിൽ വെറുപ്പിന്റെ വ്യാപാരിയാകാനും കഴിഞ്ഞേക്കും.
നമ്മൾ എന്തായിരിക്കണം എന്ന് നമ്മൾ തീരുമാനിക്കണം ..
ഒരു കാര്യം മനസ്സിൽ ഉറപ്പിക്കുക ; നമ്മൾ തെളിക്കുന്ന വഴികളിലൂടെയാണ് മനുഷ്യ രാശി മുന്നോട്ട് നടക്കാനൊരുങ്ങുന്നത് ..
കുഞ്ഞനുജന്റെ കൈ പിടിച്ച് ഇള സഞ്ചരിക്കുന്ന വഴി യുക്തിഭദ്രമായ മനുഷ്യസ്നേഹത്തിന്റേതാവണം എന്നെനിക്കാഗ്രഹമുണ്ട് ..
നമ്മൾ ഓരോരുത്തരും അങ്ങിനെ ആഗ്രഹിച്ചാൽ നമ്മുടേത്
വിജയിച്ചവരുടെ ചരിത്രമാകും ..
തീർച്ചയായും ഇത് നമ്മൾ ജയിക്കാനിരിക്കുന്ന യുദ്ധമാണ് ..!
Link to Facebook PostPosted on May 17, 2020
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ