കോവിഡ് കേസുകൾ കൂടുന്ന മുറയ്ക്ക്
പോസറ്റീവ് ആയിട്ടുള്ളവരെയും സ്വന്തം വീടുകളിൽ നിലനിറുത്തേണ്ടി വരും .
ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളവരെ മാത്രം സ്റ്റേറ്റ് ആശുപതികളിൽ എത്തിക്കുക എന്ന സ്ട്രാറ്റജി എടുക്കണം .
ഇന്നല്ലെങ്കിൽ നാളെ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ഇക്കാര്യം പറയുന്നത് നന്നായിരിക്കും ..
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് കേരളം എന്നൊക്കെയുള്ള കപട പ്രചാരണങ്ങൾ സ്റ്റേറ്റ് തന്നെ തിരുത്തണം ..
അയഥാർത്ഥമായ സുരക്ഷിത ബോധം ഉണ്ടാക്കാനും കൂടുതൽ interstate / international യാത്രകൾക്ക് ആളുകളെ പേരിപ്പിക്കാനും ഇത്തരം പ്രചാരണങ്ങൾ കാരണമായിട്ടുണ്ട്..
കോവിഡിനോടുള്ള ഒളിച്ചുകളിയുടെ കാലം പതിയെ അവസാനിക്കുകയാണ്.
അമേരിക്ക ദുബായ് വുഹാൻ എന്നിവിടങ്ങളിലേതുപോലെ ട്രാവൽ ട്രാഫിക്ക് ഇല്ലാതിരുന്നത് കൊണ്ടുകൂടിയാണ് നമ്മൾ ഇതുവരെ രക്ഷപ്പെട്ടത്...
ചെറിയ ഭൂമേഖലയും പരസ്പരം അറിയുന്ന ആളുകളുമൊക്കെയുള്ള വലിയ ഗ്രാമമാണ് കേരളം.
അതുകൊണ്ടും നമ്മുടെ ഹെൽത്ത് ഡിപ്പാർട്ട്മെന്റും പൗരന്മാരും സർക്കാറുമെല്ലാം അത്യുഗ്രമായി പ്രവർത്തിച്ചതുകൊണ്ടും കൊണ്ട്രാക്റ്റ് ട്രെയ്‌സിംഗ് ഒരുപരിധിവരെ നടന്നു ...
It's not a universal model ..
നമ്മളെപോലെ സാഹചര്യങ്ങൾ ഉള്ള ചെറിയ നാടുകൾക്കെ ഇതൊക്കെ പറ്റൂ ..
ഇനിയങ്ങോട്ട് കൂടുതൽ വിഭവങ്ങൾ വേണ്ടിവന്നേക്കാം .. PPE Kit, Testing Kit, other Hospital Consumables, അവശ്യമരുന്നുകൾ, അതിനൊക്കെ ഉപരി the most scarce resource ₹ Money !
We should fight together ..
റിയലസ്റ്റിക്ക് ആയി കാര്യങ്ങളെ മനസ്സിലാക്കുകയും അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് സർക്കാറും മീഡിയയും ചെയ്യേണ്ടത് ...
കോവിഡ് അനാവശ്യ ഭീതി വേണ്ട, അതേസമയം കരുതൽ വേണം ..
പടരുന്നു എങ്കിൽ പതിയെ മാത്രം പടരണം എങ്കിൽ മാത്രമേ അത്യാവശ്യക്കാരെ അഡ്മിറ്റ് ചെയ്യാൻ കഴിയൂ ....
കോവിഡ് വന്നാലും വീട്ടിൽ തുടരേണ്ടി വരും ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ