ഓൺലൈൻ ക്ലാസ്സുകൾ

ഇന്നുമുതൽ ചിടുങ്ങുകൾ പാട്ട് പഠിച്ചു തുടങ്ങി !! സിഡ്‌, അവന്റെ പ്രിയ കൂട്ടുകാരി ഇഹ , ഹനീഷിന്റെ മകൾ നിളകുട്ടി പിന്നെ ഇള .

ഇത്തവണ സാക്ഷാൽ കർണ്ണാടക സംഗീതത്തിലാണ് എല്ലാംകൂടി 'കൈ വച്ചിരിക്കുന്നത്' !
പാട്ട് ടീച്ചർ ~ പാർവതി നാട്ടിലാണ്, ട്രിവാൻഡ്രം! ഇഹയും സിഡും ഇളയും അബുദാബിയില് , നിളകുട്ടി ഷാർജയില് ..
ഹെഡ്‌ഫോൺ ഒക്കെ വച്ചാൽ സൂഷ്മമായ വോയ്‌സ് മോഡുലേഷനുകൾ പോലും കൃത്യമായി കിട്ടും ~ തികഞ്ഞ ഏകാഗ്രതയും ..
ഒരേ സമയം രണ്ടുപേരാണ് ക്ലാസ് അറ്റൻഡ് ചെയ്യുന്നത്; ഇഹയും സിഡും ഒരു ബാച്ച് , നിളയും ഇളയും വേറൊരു ബാച്ച് ...
ഇവിടുന്ന് ഫീസുകൊടുക്കുമ്പോൾ വലിയ തുകയല്ല ഓൺലൈനായി ക്ലാസ് എടുക്കുന്ന ടീച്ചർക്ക് വീട്ടിലിരുന്ന് തന്നെ ലോകത്ത് എവിടെവേണമെങ്കിലുമുള്ള കുഞ്ഞുങ്ങൾക്കും പാട്ട് പഠിപ്പിക്കാം ..
പാട്ടും നൃത്തവും ക്രാഫ്റ്റുമല്ലാമായി ഓൺലൈൻ ക്ലാസ്സുകൾ എല്ലായിടത്തും ട്രെന്റിങ്ങ് ആണ് ..
ഫീസ് എല്ലാം ഓൺലൈൻ ബാങ്കിങ്ങിലൂടെ എളുപ്പം കൈമാറാം ..
Muralee ചേട്ടൻ പറഞ്ഞതുപോലെ പുതിയ പ്രതിസന്ധികൾ പുത്തൻ പുതിയ സാധ്യതകൾ വെളിപ്പെടുത്തിതരും ..
നാട്ടിലുള്ള കല അധ്യാപകരോടാണ്; ചെറിയ ചില തയ്യാറെടുപ്പുകൾ ചെയ്താൽ പ്രൊഫഷണൽ നിലവാരത്തിൽ തന്നെ നിങ്ങൾക്ക് ലോക'വിപണികൾ' നേടിയെടുക്കാം ...
ഉദാഹരണത്തിന് പാട്ടു പഠിപ്പിക്കുന്ന ടീച്ചറാണെങ്കിൽ സോഫ്റ്റ് സ്പോഞ്ച് കൊണ്ടുള്ള വോയ്‌സ് ഐസൊലേഷൻ ഷീൽഡ്, നല്ല ഒരു മൈക്രോഫോൺ, ഹെഡ് ഫോൺ എന്നിവയൊക്കെ ഉപയോഗിച്ചാൽ കുട്ടികളെ നേരിയ ശബ്ദവ്യതിയാനങ്ങൾ പോലും മനസ്സിലാക്കി പഠിപ്പിക്കാം ..
വിശ്വസിക്കൂ, നേരിട്ട് പഠിപ്പിക്കുന്നതിനെക്കാൾ കൃത്യതയോടെ ..!
ഇന്റർനെറ്റ് വേഗതയും തുറന്ന മനസ്സും നമുക്ക് മുൻപിൽ വലിയൊരു ലോകമാണ് തുറന്നിരിക്കുന്നത് ..
നമ്മൾ മലയാളികൾ സാധാരണ മറ്റുള്ളവരെ 'പാഠം'പഠിപ്പിക്കാൻ മാത്രം ഇഷ്ടപ്പെടുന്നവരാണ്, പുറത്തുനിന്നും ഒരുപാട് പഠിച്ചെടുക്കാനുണ്ടെന്ന്കൂടെ നമ്മൾ മനസിലാക്കണം ..
പല പല ഭാഷകൾ, സാങ്കേതിക വിദ്യകൾ, പല നൃത്ത രൂപങ്ങൾ, കല, ഫാഷൻ അങ്ങിനെയങ്ങനെ എന്തും ..
ഒരു ചെറിയ പ്രശ്നമുള്ളത് വികസിതരാജ്യങ്ങളിലുള്ള ട്യൂട്ടർമാർക്ക് നമ്മുടെ കറൻസിയിൽ പണം കൊടുക്കേണ്ടിവരുമ്പോൾ അത് സാധാരണക്കാരന്റെ ബജറ്റിനെ വലുതായി ബാധിച്ചേക്കാം ..
ഇതിന് പക്ഷെ ലളിതമായ പല പരിഹാരങ്ങളുമുണ്ട് ..
ഉദാഹരണത്തിന് മലയാളിയായ ഒരു ആർട്ടിസ്റ്റിന് ജാപ്പനീസ് കൈഗ ആർട്ട് പഠിക്കാൻ ആഗ്രഹം തോന്നി എന്നിരിക്കട്ടെ ..
പരസ്പരം ഒരു സിംബയോട്ടിക്ക് ബാർട്ടർ എഗ്രീമെന്റ് ഉണ്ടാക്കിയെടുക്കാം ..
ജാപ്പനീസ് ആർട്ടിസ്റ്റ് നമ്മളെ കൈഗ ആർട്ട് പഠിപ്പിക്കുകയാണെങ്കിൽ തിരിച്ച് സൗത്ത് ഇന്ത്യൻ മ്യൂറൽ പെയിന്റിങ്ങ് നമ്മൾ പുള്ളിക്ക് പഠിപ്പിച്ചു കൊടുക്കും ..
തോറ്റം പാട്ടിന് പകരം ലാറ്റിൻഅമേരിക്കൻ ഫോക്ക് സോങ്ങ്, ചെണ്ടമേളത്തിന് പകരം ആഫ്രിക്കൻ ഡ്രം ബീറ്റ്‌സ്, കുച്ചിപ്പുടിക്ക് പകരം സൽസ, കളരിക്ക് പകരം തൈകൊണ്ടോ...
ഷാർജയിൽ എന്റെ സുഹൃത്ത് പ്രിയ ഓൺ ലൈനായി ഫ്രഞ്ച്‌ പഠിക്കുന്നു, ഫീസായി ഹിന്ദിയാണ് പഠിപ്പിച്ചു കൊടുക്കുന്നത് ..
ഞാൻ എന്റെ കൂട്ടുകാരോട് എപ്പോഴും പറയാറുള്ളതാണ് നമ്മൾ തുറന്ന ജാലകങ്ങൾ പോലെയാവണം കാറ്റും വെളിച്ചവും ഇരുവശങ്ങളിലേക്കും പരക്കുന്ന തുറന്ന ജാലകങ്ങൾ ..
അമാനവികമായ പല പ്രജുഡീസവും മാറ്റിമറിയ്ക്കാൻ ഇത്തരത്തിലുള്ള കൾച്ചറൽ എക്‌സ്‌ചേഞ്ച് സഹായിക്കും .
കാലം പോകെ പോകെ ഇതുപോലെയുള്ള കാര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ പുതിയ രീതിയിലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ നിലവിൽ വരും അവ സർവ സാധാരണമാകും ..
അന്ന് നമ്മുടെ ഏറ്റവുമടുത്ത ചങ്ങാതിമാരിൽ ചിലർ വിദൂര ദേശങ്ങളിലെ നിറവും രൂപവും ഭാഷയുമെല്ലാം വ്യതാസപ്പെട്ട മനുഷ്യരായിരിക്കും ..
മുൻ വിധിയോടെയല്ലാതെ കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ നമുക്ക് വിശ്വപൗരനായേ മതിയാകൂ ...
ഇതൊക്കെ നടക്കുന്ന കാര്യങ്ങളാണോ എന്ന് സംശയമുണ്ടോ ??
നിങ്ങൾ 'ഉമ്മാച്ചു'വിനോട് ചോദിച്ചു നോക്കൂ ..
തൃശൂർ ഒരു നാട്ടിൻപുറത്ത് പഠിച്ചു വളർന്ന Uma Kumarapuram ന്യൂജേഴ്‌സിയിലെ നിക്കോളാ ഡൊണാഡിയോയുമായി ചേർന്ന് ‘എക്രോസ് ദി ഓഷ്യന്’ എന്ന സിനിമ നിർമ്മിച്ച ചരിത്രം അവർ പറഞ്ഞു തരും ..
സ്വപ്നങ്ങൾക്ക് ലിമിറ്റ് വയ്ക്കല്ലേ ബ്രോ ..
സ്നേഹപൂർവം : കിരൺ കണ്ണൻ

Link to Facebook Post
Posted on Jun 19, 2020

അഭിപ്രായങ്ങള്‍