രഞ്ജീ, നീ പറയാറുള്ളതുപോലെ, മരണം വെറും കാർബൺ സൈക്കിൾ അല്ല ....
I Can't just divide you like that before and after.
നിന്നെ നഷ്ടപെട്ടാലും നീ വിതച്ച ചിന്തകൾ മരിക്കില്ല .. അതിനോട് ചേർത്താണ് ഞാൻ എഴുതുന്നതും പറയുന്നതുമെല്ലാം.
മനുഷ്യന്റെ ചിന്താപദ്ധതികൾ ജനിതകസ്മൃതികൾക്ക് പുറത്താണ് ..
പഠിക്കുകയും പഠിപ്പിക്കുകയും അറിവിനെ തലച്ചോറിന് പുറത്ത് ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നവരാണ് നമ്മൾ ..
നീ വിതറിയ ചിന്തകൾ മരിക്കില്ല ..
നിന്റെ സ്നേഹവും ..
ഞാൻ എന്ന വ്യക്തിയും എന്നിൽ നിന്ന് പ്രസരണം ചെയ്യപ്പെടാനിടയുള്ളതും നീ തന്നത് കൂടിയാണ് ..
മാനവസംസ്കൃതിയിൽ സ്നേഹം അലിഞ്ഞു ചേർന്നിരിക്കുന്നു .. സങ്കടങ്ങളും ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ