പകർച്ചവ്യാധി സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങൾ അതി സങ്കീർണ്ണമാണ് ..

ഇന്ത്യയുടെ പോപ്പുലേഷൻ സൈസുള്ള രാജ്യത്ത് ഒരു പകർച്ചവ്യാധി സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങൾ അതി സങ്കീർണ്ണമാണ് ..

കേരളം ലോകത് ഏറ്റവും സുരക്ഷിതമായ ഇടമാണ് എന്നൊക്കെ പറയാൻ ഒരുസമയത്ത് എളുപ്പമായിരുന്നു ഒരോമിനിറ്റിലും രണ്ടോ മൂന്നോ അന്താരാഷ്ട്ര വിമാനങ്ങൾ പറന്നിറങ്ങുന്ന നഗരങ്ങളെയും, തേനീച്ചകൂട് പോലെ മനുഷ്യർ തിങ്ങിപ്പാർക്കുന്ന ചേരികളിലെയും രോഗവ്യാപനത്തിനെ താരതമ്യം ചെയ്താണ് ഇതാ 'നമ്പർ വൺ കേരള' എന്ന് നമ്മൾ മേനി പറഞ്ഞുകൊണ്ടിരുന്നത് ...
എം.എ.ബേബി സഖാവ് ഇത് മുതലാളിത്തതിനെതിരെ പ്രവർത്തിക്കാനുള്ള ഗോൾഡൻ ഓപർച്യുനിറ്റി ആണെന്ന് വരെ ക്ലാസെടുത്തു ...
ഇതല്ലാം ജനങ്ങളിൽ ഒരു കപടസുരക്ഷിതത്വബോധം സൃഷ്ടിച്ചു .
വാസ്തവത്തിൽ നമ്മൾ സമയം കടമെടുത്തവരായിരുന്നു.
അതുകൊണ്ട് ചില ഗുണങ്ങൾ ഉണ്ടായിട്ടുണ്ട് .
അതാരാഷ്ട്ര വിപണിയിൽ പി പി ഇ കിറ്റുകളുടെയും സാനിറ്റൈസറിന്റെയും വില അല്പം കുറഞ്ഞു ..
ചില മരുന്നുകൾ കോവിഡ് ചികിത്സയിൽ ഗുണപരമായി ഉപയോഗിക്കാം എന്നു കണ്ടെത്തി..
ആദ്യമാസങ്ങളിലേതിനെക്കാൾ ആസൂത്രണത്തിനും വിഭവ സമാഹാരണത്തിനും അറിവ് ശേഖരണത്തിനും നമുക്ക് സമയം ലഭിച്ചു ..
കേരളത്തിൽ സാമൂഹ്യ വ്യാപനം സംഭവിച്ചു കൊണ്ടിരിക്കുമ്പോഴും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അത് ജനങ്ങളോട് പറഞ്ഞില്ല സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ ഡോക്ടർ അൻഷീൽ community transmission എന്നതിന്റെ വിദൂരമായ നിർവചനങ്ങളോട് ഒട്ടിച്ചേർന്നു നിന്നു ..
ഇതിന്റെ ഫലം പ്രവാസികളെ അമിതമായി ഭയക്കുകയും തങ്ങൾക്ക് ഇടയിൽ തന്നെ ഉണ്ടായേക്കാവുന്ന കോവിഡ് രോഗിയെ അവഗണിക്കുകയും ചെയ്തു.
സോഷ്യൽ ഫിയറിൽ നിന്ന് സോഷ്യൽ റയറ്റിലേക്ക് വളരാൻ ഇത്തരം അപരവൽക്കരണത്തിന് കഴിയും ..
പൂന്തുറയിൽ സംഭവിച്ചത് പോലെ സർക്കാറും ജനങ്ങളും ഓവർ റിയാക്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായി..
പ്രതിപക്ഷം തീയിലേക്ക് എണ്ണയൊഴിച്ചു ...
മോഡി ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യയൊട്ടാകെ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സംഭവിച്ചതിന്റെ മിനിയേച്ചർ ആണ് ഇവിടെയും സംഭവിച്ചത് ..
അരക്ഷിതബോധത്തോടെ അയൽ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന മനുഷ്യന്റെ മാനസികാവസ്ഥ തന്നെയാണ് കേരളത്തിലും ..
ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി കൊണ്ട് തന്നെ പറയാം ശാസ്ത്ര ബോധമുള്ള ജനത ഇത്രമേൽ അച്ചടക്കരാഹിത്യം കാണിച്ചേക്കില്ല പ്രത്യേകിച്ചും ഈ രീതി ആവരുടെ തന്നെ ജീവിതത്തിനെ രോഗബാധിതമായി കൂടുതൽ സങ്കീര്ണമാക്കും എന്ന ബോധ്യമുണ്ടെങ്കിൽ ..
പക്ഷെ ഇന്നോളം സമരം പ്രതിഷേധം എന്നതിനപ്പുറം എന്ത് ശാസ്ത്രബോധമാണ് സർക്കാരുകൾ ജനതയിൽ വിത്ത് പാകിയിട്ടുള്ളത് ??
ഇന്നും പലയിടത്തും കൊറന്റൈൻ സെന്ററുകളിൽ ഹോമിയോ ആയുർവേദമരുന്നുകൾ ആശാവർക്കർമാർ തന്നെ കൊണ്ടെത്തിച്ച് കൊടുക്കുന്നു ..
നമ്മുടെ നേതാക്കൾ മാസ്‌ക്ക് കഴുത്തിൽ മാലയാക്കിയിട്ട് മൈക്കിൽ സംസാരിക്കുന്നു
ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമായ സ്ഥലമാണ് കേരളം എന്ന് നമ്മൾ നമ്മളെ തന്നെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുന്നു ..
കൊറോണ എന്ന വാസ്തവം നമുക്കിടയിൽ ഉണ്ട് ...
കിരൺ കണ്ണൻ

Link to Facebook Post
Posted on Jul 10, 2020

അഭിപ്രായങ്ങള്‍