സ്‌പേസ് കോറന്റൈൻ !!
അമ്പത് വർഷങ്ങൾക്ക് മുൻപ് അപ്പോളോ11 ലെ യാത്രികരെ കൊറന്റൈൻ ചെയ്ത് നീക്കിയത് രൂപമാറ്റം വരുത്തിയ ഇത്തരം എയർസ്ട്രീം ട്രൈലറിലാണ്...
ചാന്ദ്രപ്രതലത്തിൽ മനുഷ്യകുലം മുടിക്കാൻ പാകത്തിനുള്ള എന്തെങ്കിലും സൂഷ്മ പരാദങ്ങൾ ഉണ്ടെങ്കിലോ എന്നതായിരുന്നു പേടി....
തിരിച്ചെത്തിയത്തിന് ശേഷം 21ദിവസങ്ങളാണ് അവർക്ക് കൊറന്റൈനിൽ കഴിയേണ്ടി വന്നത് ..
നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരെ മിഷന് ശേഷം യു എസ് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ *MQSൽ കാണുന്നതാണ് ചിത്രം.
(MQS=Mobile Quarantine Facility)
പ്ലാനറ്ററി പ്രൊട്ടക്ഷൻ എന്നാണ് ഇത്തരം മുൻകരുതലുകളെ ഒന്നായി ചേർത്ത് പറയുന്നത് ..
ഭൂമിയിലേക്ക് വരാവുന്നവയും ഭൂമിയിൽ നിന്ന് 'വിദേശഗോള'ങ്ങളിലേക്ക് പോകാവുന്നവയുമായ ബയോളജിക്കൽ കണ്ടാമിനേഷൻ സാധ്യതകൾ ഒഴിവാക്കേണ്ടതുണ്ട്, അതിന് വേണ്ടി പലപല മുൻകരുതലുകളും എടുക്കുന്നു .
ബഹിരാകാശ യാത്രികരുടെ കൊറന്റൈൻ അതിൽ ഒന്നു മാത്രമാണ് ..

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ