"കിടക്ക കണ്ട് പനിക്കരുത്‌"

"കിടക്ക കണ്ട് പനിക്കരുത്‌"

വീണ്ടും ഒരുക്കിയിട്ട കിടക്കകളുടെ ചിത്രങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട് ...
അവനവനെ അവനവൻ രക്ഷിക്കാൻ ശ്രമിക്കുക എന്നതാണ് കൊറോണയെ തടയാൻ ഏറ്റവും പ്രായോഗികമായ മാർഗം...
ഒരു ദിവസം രാവിലെ മുതൽ വൈകീട്ട് വരെ നമ്മൾ എന്തൊക്കെ ചെയ്തു എന്ന് വിശകലനം ചെയ്യണം ..
- കൊറോണ പിടിപെടും എന്നതിനോടൊപ്പം തനിക്ക് ഇപ്പോൾ കൊറോണ ഉണ്ടായേക്കാം അത് മറ്റുള്ളവർക്ക് പകർത്തരുത് എന്ന ധാരണയുണ്ടോ ??
- ആരിൽ നിന്നും ആർക്കും രോഗം വരാം എന്ന ബോധ്യമുണ്ടോ ?
- എവിടെയെല്ലാം തൊട്ടു ?
- ഫോൺ മാറിമാറി ഉപയോഗിച്ചോ ?
- ഓഫീസിലെ കമ്പ്യൂട്ടറും മറ്റും മറ്റുള്ളവർ ഉപയോഗിക്കുന്നുണ്ടോ ?
- പലർ സംസാരിച്ച സ്പോഞ്ച് പിടിപ്പിച്ച മൈക്കിൽ സംസാരിച്ചോ ?
- കറൻസി നോട്ട് എങ്ങിനെയാണ് കൈകാര്യം ചെയ്തത് ?
- മാസ്‌ക്ക് താടിയിൽ തൂക്കി തുപ്പല് ശേഖരിച്ച് വീണ്ടും മുഖത്തണിഞ്ഞ് രോഗാണുവിനെ പറത്തിവിട്ടൊ ?
- വീട്ടിൽ അസുഖമുള്ളവരോടും പ്രായമായവരോടും പ്രത്യേക കരുതൽ ഉണ്ടോ ?
- വഴിയിൽ തുപ്പുന്നുണ്ടോ ?
- വീട്ടില് ചെരുപ്പ് കടിക്കുന്ന അരുമ മൃഗങ്ങളോ മുട്ടിൽ ഇഴയുന്ന കുട്ടികളോ ഉണ്ടോ ?
- കൈവിരലുകൾകൊണ്ട് ഇടക്കിടെ കണ്ണിൽ തൊടുന്നുണ്ടോ ?
- പനിയുണ്ടോ ? ഗന്ധം അറിയുന്നില്ലേ ?ഭക്ഷണത്തിന് രുചി തോന്നുന്നില്ലേ ?
- വീട്ടിലെത്തിയാൽ തുണിമാസ്‌ക്ക് ചുമരിൽ തൂക്കിയിട്ട് പിറ്റേന്ന് വീണ്ടും എടുത്തണിയുന്നുണ്ടോ ?
ഓർക്കുക നിലവിൽ രോഗബാധിതരായവരുടെ ശരീരങ്ങളിൽ അറസ്റ്റ് ചെയ്തിട്ടാൽ കൊറോണ രണ്ടാഴ്ചകൊണ്ട് ചാവും ..


Link to Facebook Post 
Posted on Jul 25, 2020

അഭിപ്രായങ്ങള്‍