പുറത്തേക്ക് നോക്കുമ്പോൾ ... !!!

പുറത്തേക്ക് നോക്കുമ്പോൾ ... !!!

മനുഷ്യവംശത്തിന്റെ പോരാട്ടവീര്യവും ഐക്യപ്പെടലും അപര നിർമ്മിതികളും പരീക്ഷിച്ചറിഞ്ഞ 'പാന്റമിക ദിനങ്ങൾ' കടന്ന് പോയികൊണ്ടിരിക്കുന്നു ... !
ഓരോ പ്രദേശത്തിന്റെയും ഓരോരോ ജനതയുടെയും ചെറുതും വലുതുമായ പരിമിതികളും സാധ്യതകളും തിരിച്ചറിയിച്ച ദിവസങ്ങൾ ... !
പ്രാദേശിക സാധ്യതകളും പരിമിതികളും മനസ്സിലാക്കികൊണ്ട് ശാസ്ത്രബോധത്തിൽ ഊന്നിയ പ്രതിരോധ സംവിധാനങ്ങളാണ് ഓരോരോ ദേശവും തിരഞ്ഞെടുക്കേണ്ടത് ...
ഇവിടെ അബുദാബിയിൽ ആദ്യഘട്ടത്തിലെ ആശങ്കകളും ആശയക്കുഴപ്പവുമെല്ലാം വളരെ പെട്ടന്ന് ഒതുങ്ങിയിരിക്കുന്നു, പുതിയ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നു ... !
ഒരുപക്ഷേ ലോകത്തിൽ ഒരിടത്ത്പോലും ചെയ്യാത്ത ഒരു കാര്യം അബുദാബി ചെയ്തുകൊണ്ടിരിക്കുകയാണ് ഓരോരോ ഫ്‌ളാറ്റുകളിലും ആരോഗ്യപ്രവർത്തകർ വന്ന് എല്ലാവരുടെയും പി സി ആർ ടെസ്റ്റ് എടുത്തുകൊണ്ടിരിക്കുന്നു തൊട്ടടുത്ത ദിവസം മൊബൈലിൽ ടെസ്റ്റ് റിസൾട്ട് വരും .. !!
രാജ്യം മുഴുവനായി സ്‌ക്രീൻ ചെയ്യുമെന്ന് പറയപ്പെടുന്നു... !!
വേറെ ഒരു ചികിൽസയും ചെയ്തില്ലെങ്കിലും ആർക്കൊക്കെ രോഗം ബാധിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാൽ തന്നെ വലിയ മാറ്റങ്ങൾ വരും .
പൂർണ്ണമായും നാഷണൽ ഐഡിയുമായി ലിങ്ക് ചെയ്തുകൊണ്ടാണ് സ്‌ക്രീനിംഗ് മുഴുവനും. ഭൂമേഖല, കെട്ടിടം, ഫ്‌ളാറ്റ്, പിന്നെ വ്യക്തിയുടെ സകലമാന ഡാറ്റയും സ്ക്രീനിങ്ങുമായി ബന്ധപ്പെടുത്തിയിട്ടുണ്ട് .
അവശ്യഘട്ടത്തിൽ പ്രവചനാത്മകമായ സിമുലേഷൻ വളരെപ്പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സർക്കാരിന് എളുപ്പത്തിൽ കഴിയും ..
ഒരേ സമയം വേറിട്ട പ്രദേശങ്ങളിൽ ചെയ്തത് പടർന്ന് പരന്ന് രാജ്യം മുഴുവനുമായി കവർ ചെയ്യുന്ന ടെസ്റ്റിങ് സ്ട്രാറ്റജിയാണ് ഇത് ..
ഇതിന് സമാന്തരമായി റാന്റം ടെസ്റ്റിംഗും സിംപ്‌റ്റമാറ്റിക്ക് സ്ക്രീനിങ്ങും നടക്കുന്നുണ്ട് !
ഒരുപാട് ചിലവും മനുഷ്യാധ്വാനവും ആവശ്യമുണ്ട് .നാട്ടിലേത് പോലെയല്ല ഭൂരിഭാഗം മനുഷ്യാധ്വാനവും പണം കൊടുത്ത് വാങ്ങേണ്ട ഇടമാണിത് ..
കേരളത്തിന് ഈ മാതൃക അങ്ങിനെ തന്നെ കോപ്പി ചെയ്യാൻ പറ്റില്ല നമുക്ക് അതിനുള്ള പണം തികയില്ല ..
എന്തൊക്കെയാണെങ്കിലും അകത്തേക്കും പുറത്തേക്കും കാറ്റും വെളിച്ചവും വീശുന്ന ആരോഗ്യധാരണകൾ നമുക്കുണ്ടായെ തീരൂ ..
"മുൻവിധിയില്ലാത്ത തുറന്ന ജാലകങ്ങൾ"
കേരളത്തിലെ ചിലത് ലോകത്തിനും ലോകത്തിലെ പലതും കേരളത്തിനും മാതൃകയാകാൻ സാധിച്ചേക്കും .. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി മാതൃകയാക്കി പഠിക്കേണ്ടതാണ് ...
നമ്മൾ പുറത്തുനിന്ന് പഠിച്ചാൽ മതി. പുറത്തുള്ളവരെ പഠിപ്പിക്കാൻ നിൽക്കരുത്, നമ്മളെ പോലെ തുറന്ന മനസ്സുള്ളവർ നമ്മിൽ നിന്ന് സ്വാഭാവികമായി പഠിക്കും ..
ഞാനാണോ നീയാണോ മിടുക്കൻ എന്നല്ല നാം മനുഷ്യൻ ഒരുമിച്ച് എന്തു ചെയ്തു എന്നതാണ് ഈ മഹാമാരിയുടെ അവശേഷിക്കുന്ന ചരിത്രമായി വരിക ...
അത് നല്ലതായാലും ചീത്തയായാലും ..
(കഴിഞ്ഞ രാത്രി നാഷണൽ കോവിഡ് സ്ക്രീനിംഗിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ മുട്ടിവിളിച്ചപ്പോൾ ജിജ്ഞാസയോടെ ഡോർ ലെൻസിൽ എത്തിവലിഞ്ഞു നോക്കുന്ന ഇളയുടെ ചിത്രമാണ് ഈ പോസ്റ്റിൽ ചേർത്തിരിക്കുന്നത് ~ ഞങ്ങൾ നാലുപേരുടെയും സ്വാബ്സാമ്പിൾ എടുത്തു. നാളെ റിസൾട്ട് മൊബൈലിൽ വരും )

Posted on Jul 30, 2020

അഭിപ്രായങ്ങള്‍