ഒരു സാക്ഷിയുടെ ഓർമ്മപ്പെടുത്തൽ !!

 ഒരു സാക്ഷിയുടെ ഓർമ്മപ്പെടുത്തൽ !!

സർ. ഡേവിഡ് ഫെഡറിക്ക് ആറ്റെൻബൊറോ ജനിച്ചത് 1926 മെയ് മാസത്തിലാണ് ; കുഞ്ഞായിരിക്കുന്ന കാലം മുതലേ ജീവിതപരിസരങ്ങളെ കൗതുകത്തോടെ നിരീക്ഷിച്ച്, പഠിച്ച്, പറഞ്ഞാണ് അദ്ദേഹം വളർന്നത്. .
തൊട്ടടുത്ത കുന്നിൻ ചെരുവിലെ അടുക്കുപാറകളിൽ കോടിക്കണക്കിന് വർഷങ്ങങ്ങളുടെ ഭൗമചരിതം അടയാളപ്പെടുത്തിയിരിക്കുന്നത് അദ്ദേഹം കണ്ടിട്ടുണ്ട് ...
ജൈവ വൈവിധ്യത്തിന്റെ വിസ്ഫോടനങ്ങൾ നടന്ന യുഗങ്ങൾ; അതിനപ്പുറം തരിശ് ഭൂമിയുടെ നിശബ്ദത..
ഇന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും ശാന്തവും സന്തുലിതവുമായ കാലാവസ്ഥാ സ്വഭാവത്തിലൂടെയാണ് നമ്മുടെ ഭൂമി കടന്നു പോകുന്നത് ..
പക്ഷെ നമ്മൾ അതീവ ഗുരുതരമായ ഒരാപത്തിന്റെ വക്കിലാണ്..
നേരിട്ട് കണ്ടറിഞ്ഞ ജീവിതനുഭവങ്ങളോടെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു...
അത് സ്നേഹർദ്രമായ രോദനമോ, സുശക്തമായ താക്കീതോ, അലോസരപ്പെടുത്തുന്ന വാക്കുകളോ ആയി നമുക്ക് ഉൾക്കൊള്ളാം ..
അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ :
"നമ്മളില്ലാതെയും ഭൂമി തരണം ചെയ്യും, നമ്മളില്ലാതെയും ഇവിടെ പുതുപുത്തൻ സ്പീഷീസുകളുണ്ടാകും, ജൈവവിസ്ഫോടനങ്ങളുണ്ടാകും, അതിനിടയിൽ പൊഴിഞ്ഞുപോയ സപീഷീസുകളിൽ ഒന്നുമാത്രമാകരുത് മനുഷ്യൻ"
"ഭൂമിക്ക് നമ്മളെ വേണ്ട , നമുക്കാണ് ഭൂമി വേണ്ടത്"
നമ്മൾ.ഇതുവരെ ആർജിച്ച അറിവുകൊണ്ടല്ല; ജ്ഞാനം കൊണ്ടാണ് നമ്മൾ ഇനിയുള്ള പരിഹാരവും പ്രശ്നങ്ങളും കണ്ടെത്തേണ്ടത് ...
ഈ ഡോക്യൂ മൂവി കാണാതെ പോകരുത്
ജീവിതകാലം മുഴുവനും ജൈവ വൈവിധ്യങ്ങൾക്ക് പുറകെ നടന്ന് നമുക്ക് അവയെല്ലാം നമ്മളെ കാണിച്ച് പറഞ്ഞുതന്ന തൊണ്ണൂറ്റിനാല് വയസ്സുള്ള ഒരു വൃദ്ധന്റെ വാക്കുകളാണത് ..
"David Attenborough: A Life On Our Planet"
Link to Facebook Post
Posted on Oct 13, 2020

അഭിപ്രായങ്ങള്‍