നീന്തലറിയാത്ത ജലപക്ഷികൾ !

നീന്തലറിയാത്ത ജലപക്ഷികൾ !

ചൈനയിലും റഷ്യയിലും ഇന്ത്യയിലും ആഫ്രിക്കയിലും ലോകത്ത് എവിടെയെല്ലാം ചതുപ്പുകളോ കണ്ടലുകളോ ആഴമില്ലാത്ത തീരങ്ങളിലെ ജൈവമേഖലകളോ ഉണ്ടോ അവിടെയെല്ലാം വ്യാപകമായി കാണപ്പെടുന്ന പക്ഷികളാണ് ഹെറോണുകൾ ...
നമ്മുടെ വയൽനിലങ്ങളിൽ ഒറ്റക്കാലിൽ തപസ്സ് ചെയ്യുന്ന വെള്ളരികൊക്കുകളുടെ കുടുംബമാണത് ( ആർഡെയിഡേ ).
കവിതയും കഥയും എഴുതുക, പതവും പയ്യാരവും പറയുക, ഇടയ്ക്ക് കനത്തിൽ ചില മുദ്രാവാക്യങ്ങൾ വിളിക്കുക എന്നൊക്കെയുള്ള മിനിമലിസ്റ്റിക്ക് ആവശ്യങ്ങളിൽ നിലനിന്നു പോരുന്ന ഭാഷയായതിനാൽ നന്മമലയാളത്തിൽ കൊറ്റികൾക്ക് വലിയ നാമവ്യതിയാനങ്ങൾ ഒന്നുമില്ല ..
പക്ഷെ ഇന്ദുചൂടനെ പോലെ പ്രഗദ്ഭരായ പക്ഷിനിരീക്ഷകൾ ഹെറോണുകളുടെ സ്പീഷീസ് വകഭേദങ്ങൾക്ക് പല മലയാളം പേരുകളും നൽകിയിട്ടുണ്ട് ..
പെരുമുണ്ടി, ചിന്ന മുണ്ടി, പാതിരാകൊക്ക്, തിരമുണ്ടി, കാലി മുണ്ടി എന്നിങ്ങനെ പല പേരുകൾ മലയാള വൈജ്ഞാനിക മേഖലയിൽ ഉപയോഗിച്ചു വരുന്നു...
പ്രാദേശിക ഭാഷയിൽ സ്പീഷീസുകൾക്ക് വകഭേദം വേണമെന്ന് നിർബന്ധം പിടിക്കാനില്ല പക്ഷെ ..
നമ്മൾ നമ്മുടെ പരിസരത്തു കാണുന്ന വ്യത്യസ്ത പക്ഷികളെ വ്യത്യസ്ത സ്പീഷീസുകളിൽ പെട്ട ജീവികളായി മനസ്സിലാക്കി എടുക്കുന്നത് നല്ലതാണ് ..
കുട്ടികൾക്ക് ഈ ശീലം പകർന്നു കൊടുക്കാൻ എളുപ്പം സാധിക്കും ..
ഇതുകൊണ്ട് എന്താണ് ഗുണം എന്നല്ലേ? എന്റെയൊക്കെ ചെറുപ്പത്തിൽ പാടത്ത് കാണുന്ന എല്ലാ ഹെറോണുകളേയും ചേർത്തു പറഞ്ഞിരുന്ന പേര് 'കൊക്ക്' എന്നാണ് ...
ചിലപ്പോഴൊക്കെ വലിയ കൊക്ക്, ചെറിയ കൊക്ക്, നെൽകോഴി, ചാരകൊക്ക് എന്നൊക്കെ പറയും ..
ഒരു ജൈവ വ്യവസ്ഥയിലെ ഏതാനും സ്പീഷീസുകൾ ഇല്ലാതായ്ക്കുമ്പോൾ നമുക്ക് അത് മനസ്സിലാക്കാതെ പോലും പോകുന്നതിൽ ഒരു പ്രശ്നമില്ലേ ??
ജീവ വൈവിധ്യങ്ങളെ അവയുടെ സാധ്യമായാത്ര സൂഷ്മ വ്യത്യാസങ്ങളോടെ മനസ്സിലാക്കിയെടുക്കുന്നതാണ് പ്രകൃതിയെ അറിയാനുള്ള ഏറ്റവും എളുപ്പ വഴി ...
ഈ പോസ്റ്റിലെ കഥാപാത്രം മലയാളത്തിൽ 'ചാരമുണ്ടി' എന്നറിയപ്പെടുന്ന Grey heron (Ardea cinerea) ആണ് ..
ഇന്നലെ അബുദാബി മെയിൻ ഐലന്റിന് ഒരുപാട് കലെയുള്ള ഒരു കണ്ടൽ പ്രിസർവേഷൻ മേഖലയിലേക്ക് സാറ്റലൈറ്റ് മാപ്പ് പിൻതുടർന്ന് പോയതാണ് ( ആ കഥ പിന്നീടെഴുതാം ) .
"അയ്യോ ഗ്രേ ഹെറോൺ" ചത്തുകിടക്കുന്ന പക്ഷിയെ കണ്ട മാത്രയിൽ ബിജു ഡൊമനിക്ക് പറഞ്ഞു ..
മത്സ്യങ്ങളും പ്രാണികളും തവളയും ചെറിയ ഇഴജന്തുക്കളുമൊക്കെയാണ് ഈ പക്ഷിയുടെ പ്രധാന ഭക്ഷണം എങ്കിലും തരം കിട്ടിയാൽ പ്രാവിനെയും മറ്റു ചെറു പക്ഷികളെയും വരെ ഈ വിരുതൻ പക്ഷി ഭക്ഷണമാക്കും ..
ബിജുവിന്റെ വീട് തൃശൂർ ജില്ലയിൽ എനമ്മാവിലാണ് ..
കൊൾനിലങ്ങളും ദേശാടകരായ ജലപേക്ഷികളും നിറഞ്ഞ മേഖല ... !
എന്റെ വീടിന് മുന്നിലും പുഞ്ചപ്പാടമായിരുന്നു ഒരുപാട് ജലപക്ഷികളെ കണ്ടു വളർന്ന ബാല്യം ..
ചെറുപ്പത്തിൽ കാണാറുള്ളതിൽ നിന്ന് വ്യത്യസ്തമായി പല പുതിയ സ്പീഷീനുകളും മേഖലയിൽ പ്രത്യക്ഷപെടുന്നത് ഞാൻ എന്റെ ജീവിത കാലത്ത് കണ്ടിട്ടുണ്ട് ..
നീലികോഴി എന്നറിയപ്പെടുന്ന Gray-Headed Swamphen എന്ന മനോഹരിയായ പക്ഷി അക്കൂട്ടത്തിൽ ഒന്നാണ് ..
'ചാരമുണ്ടിയെ' എന്റെ ചെറുപ്പത്തിൽ പാടത്ത് കണ്ടതായി ഓർക്കുന്നില്ല ..
പക്ഷെ ഇന്ദുചൂടന്റെ പുസ്തകത്തിൽ കേരളത്തിലെ ചതുപ്പുകളിൽ പ്യാപകമായി കാണപ്പെടുന്ന പക്ഷിയാണ് ഗ്രെ-ഹെറോണുകൾ എന്ന് എഴുതിയിട്ടുണ്ട് ..
ഒരു പക്ഷെ ആ പക്ഷി എന്റെ ബാല്യകൗതുകങ്ങളിലെ ശ്രദ്ധയിൽ പെടാതെ പോയതായിരിക്കാം ..
പക്ഷെ അടുത്തകാലത്ത് അവധിയിൽ പോകുമ്പോഴാല്ലാം ചാരമുണ്ടി പാടത്തും പറമ്പിലുമെല്ലാം വന്നിരിക്കുന്നത് ശ്രദ്ധയിൽ പെടാറുണ്ട് ..
ജീവിത പരിസരങ്ങളിൽ പുതിയ സ്പീഷീസുകളെ കാണുന്നത് സന്തോഷം തന്നെ ...
പക്ഷെ നമ്മളൊന്നും ശ്രദ്ധിക്കാതെ നമുക്ക് ചുറ്റും ജീവിച്ച് ചത്തു തുലഞ്ഞ് വംശമറ്റ് പോകുന്ന സ്പീഷീസുകൾ ....
അവയെക്കുറിച്ച് ബോധ്യമില്ലാതെ നമ്മുടെ പരിസ്ഥിതി പഠനം പൂര്ണമാക്കില്ല ...
എന്തായാലും കൂട്ടുകാരേ, നമ്മുടെ നാട്ടിലെ പല ദേശാടന പക്ഷികൾക്കും അറേബ്യൻ മരുഭൂമിയിലെ ചെറിയ പച്ചതുരുത്തുകൾ ഇടത്താവളമാണ് എന്നു പറയാനും കൂടിയാണ് ഈ പോസ്റ്റ് ...
ഇവിടെ അവയ്ക്കല്ലാം വേണ്ടി പല അർത്ഥപൂർണമായ കണ്സർവേഷൻ പ്രോജക്ക്റ്റുകളും നടക്കുന്നുണ്ട് ...
സ്നേഹപൂർവം
കിരൺ കണ്ണൻ
( ഫോട്ടോയിലെ ചത്തുകിടക്കുന്ന പക്ഷിയെകരുത്തി പരിതപിക്കേണ്ടതില്ല.
പക്ഷികൾ ജനിക്കുകയും പല കാരണങ്ങളാൽ ചത്തുപോവുകയും ചെയ്യുന്ന ജീവികളാണ് ..)


Link to Facebook Post
Posted on Oct 24, 2020

അഭിപ്രായങ്ങള്‍