ഫ്ലൂ വാക്‌സിൻ അപാരത !
നാലുപേരും ചേർന്നാണ് പോയത്
ഇളയും സിഡും ഫ്ലൂ ഷോട്ട് കിട്ടുന്നതിന്റെ അല്പം ടെന്ഷനിലാണ്, സൂചി കുത്തുമ്പോൾ വേദനിക്കില്ലേ ....
നേഴ്‌സ് ഇളയുടെ കയ്യിൽ ആൽക്കഹോൾ സ്വാബുകൊണ്ട് തുടച്ചു വൃത്തിയാക്കുന്നു ...
ഇളയുടെ ടെൻഷൻ മാറ്റാണെന്നവണ്ണം ..
Nurse : How Old Are You Little Princess ??
ഇള : 12
Nurse : Are You Nervous ?
ഇള : Little Bit !
Nurse : Which School You Are In ?
ഇള : ~~~~ School .
Nurse : How Is Your Online Classes ??
ഇള : All Fine ( "കഥ പറയാതെ ഒന്ന് കുത്തു ചേച്ചീ" എന്ന ലൈൻ ) .
Nurse : Are You Christian ?
ഇള : No
Nurse : Then ?? ( നാരുപോലത്തെ സൂചിയും പീക്കിരി സിറിഞ്ചും പുറത്തെടുത്തു , ഫ്ലൂവാക്സിൻ നിറച്ചു - കുട്ടിയുടെ ശ്രദ്ധ തിരിയുമ്പോൾ വേദന അറിയിക്കാതെ കുത്താനാണ് പ്ലാൻ )
Nurse : Hindu ?? ( വീണ്ടും !! )
ഇള : I Don't Believe In God !
ഇള ഇതു പറഞ്ഞതും നേഴ്സിന്റെ കുത്തും കഴിഞ്ഞു!! നേഴ്‌സ് ജാള്യതയോടെ ഇളയുടെ മുഖത്തു നോക്കി.
ഇത്രയേ ഉള്ളൂ !!
ഇളയുടെ മുഖത്ത് ചെറു പുഞ്ചിരി .
(ദൈവവിശ്വസിയല്ല എന്നൊരു സ്റേറ്റ്‌മെന്റ് ആത്മവിശ്വാസത്തോടെ വേറൊരാളോട് പറയാൻ ഞാൻ മിനിമം പതിനാറ് വയസ്സെങ്കിലും കഴിഞ്ഞിരിക്കണം )
Ila is way ahead !!
സിഡിന്റെ കാര്യമായിരുന്നു അതിലും രസം ..
വാക്സിനേഷന് പോകുന്നതിന് മുൻപേ തന്നെ ഇൻജക്ഷൻ എടുക്കുമ്പോൾ എനിക്ക് കരയണം എന്ന് അവൻ പറഞ്ഞിരുന്നു ..
നേഴ്‌സ് വന്നു , കൊച്ചുവർത്തമാനം പറഞ്ഞു കൈ വൃത്തിയാക്കി സിറിഞ്ചിൽ വാക്‌സിൻ നിറച്ചു ..
ഇള അവന്റെ ഒരു കയ്യിലും ജിൻജി മറ്റേ കയ്യിലും ഉറപ്പോടെ പിടിച്ചു
അപ്പോൾ സിഡ് : All Ready ?
Nurse : Yes Baby , Are You Ready ?
Zid : Wait I Want To Cry ..
പിന്നെ "കീ"ന്നൊരു കരച്ചിൽ "Inject Meee" എന്നൊരു അലർച്ചയും !
നേഴ്‌സ് പേടിച്ച് ഒറ്റ കുത്ത് .. സിഡ് ആണ് ആദ്യം ചിരിച്ചത് പിന്നെ കൂട്ട ചിരി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ